മുടി നീട്ടിയ കുട്ടിയ്ക്ക് സ്കൂളിൽ അഡ്മിഷൻ നൽകിയില്ല ,പരാതിയുമായി രക്ഷിതാവ് 

മലപ്പുറം: മലപ്പുറം തിരൂരിൽ മുടി നീട്ടി വളർത്തിയ ആൺകുട്ടിയ്ക്ക് സ്കൂളിൽ അഡ്മിഷൻ നൽകിയില്ലെന്ന് രക്ഷിതാവിന്റെ പരാതി. തിരൂർ എംഇടി സ്‌കൂളിന് എതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. കുട്ടിയെ എൽകെജി ക്ലാസിൽ ചേർക്കാൻ എത്തിയതായിരുന്നു രക്ഷിതാക്കൾ. എന്നാൽ കുട്ടി മുടി നീട്ടി വളർത്തിയിരിക്കുന്നത് ഉയർത്തിക്കാട്ടി സ്‌കൂൾ അധികൃതർ കുട്ടിയെ അധിക്ഷേപിച്ചെന്നും അഡ്മിഷൻ നൽകിയില്ലെന്നുമാണ് രക്ഷിതാക്കളുടെ പരാതി. സ്‌കൂളിൽ ചേർക്കാൻ കൊണ്ടുവന്ന കുട്ടിയോട് ആണാണോ പെണ്ണാണോ  ചോദിച്ച് ആക്ഷേപിച്ചു എന്നും കുട്ടിയുടെ മാതാപിതാക്കൾ പറയുന്നു. ആൺകുട്ടി ആണ് പറഞ്ഞപ്പോൾ പിന്നെ എന്തിനാണ് മുടി നീട്ടി വളർത്തിയിരിക്കുന്നതെന്ന് സ്കൂൾ അധികൃതർ…

Read More

കോൺഗ്രസിന്റെ അഞ്ചിന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ പ്രഖ്യാപനം ഇന്ന്

ബെംഗളൂരു: അഞ്ചിന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനം വെള്ളിയാഴ്ചയുണ്ടാകും. വൻ സാമ്പത്തിക ബാധ്യത വരുന്ന ഈ പദ്ധതികൾ അധികം പരിക്കില്ലാതെ നടപ്പാക്കുന്നതു സംബന്ധിച്ച് ബുധനാഴ്ച മുഖ്യമന്ത്രി സിദ്ധരാമയ്യ മന്ത്രിമാരുമായി ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. എന്നാൽ, അന്തിമ തീരുമാനത്തിലെത്താൻ കഴിഞ്ഞില്ല. ഇതിനാൽ വ്യാഴാഴ്ച നടക്കേണ്ടിയിരുന്ന മന്ത്രിസഭായോഗം വെള്ളിയാഴ്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു. പദ്ധതികൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മികച്ച പ്രായോഗിക മാതൃക തയ്യാറാക്കാൻ ഉദ്യോഗസ്ഥർക്കും വകുപ്പ് തലവന്മാർക്കും സമയം നൽകുക ഇതിലൂടെ ചെയ്തത്. വാഗ്ദാനങ്ങൾ നടപ്പാക്കുമ്പോൾ സാമ്പത്തിക വെല്ലുവിളികൾ പരമാവധി കുറക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്. സാമ്പത്തിക ചെലവ്…

Read More

ഓട്ടോ ഡ്രൈവറെ മർദ്ദിച്ചു ;പോലീസുകാരന് സസ്പെൻഷൻ

ബെംഗളൂരു: പൊതു സ്ഥലത്ത് ഓട്ടോ ഡ്രൈവറെ മർദ്ദിച്ച പോലീസ് കോൺസ്റ്റബിളിന് സസ്പെൻഷൻ. മണ്ഡ്യയിലാണ് സംഭവം. എഡിജിപി അലോക് കുമാർ കോൺസ്റ്റബിളിനെ സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കി. മണ്ഡ്യ ട്രാഫിക് പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ പലതവണ ഓട്ടോ ഡ്രൈവറെ മർദ്ദിക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. റോഡിനു സമീപം പാർക്ക്‌ ചെയ്ത തന്റെ ബൈക്കിൽ ഓട്ടോ തട്ടിയതാണ് ഇയാളെ പ്രകോപ്പിച്ചത്.

Read More

മാമ്പഴ മേള ഇന്ന് മുതൽ

ബെംഗളൂരു: ഹോർട്ടികൾച്ചർ വകുപ്പിന്റെ മാമ്പഴ മേളയ്ക്ക് ഇന്ന് തുടക്കം. ലാൽബാഗിൽ നടക്കുന്ന മേളയിൽ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അപൂർവ ഇനം മാമ്പഴങ്ങൾ 40 സ്റ്റാളുകളായി ലഭിക്കും. മുൻ വർഷങ്ങളിൽ 100 ​​ഓളം സ്റ്റാളുകൾ ഉണ്ടായിരുന്നു. കാറ്റു വീഴ്ചയെ തുടർന്ന് വ്യാപക കൃഷി നാശമാണ് സ്റ്റാളുകളുടെ എണ്ണം കുറയാൻ കാരണം. ജൂൺ 11ന് മേള അവസാനിക്കും. പ്രവേശനം സൗജന്യമാണ്.

Read More

മദ്യപിച്ച് എത്തിയ ഡോക്ടർ ഓപ്പറേഷൻ തിയേറ്ററിൽ കുഴഞ്ഞു വീണു

ബെംഗളൂരു: ചിക്കമംഗളൂരുവിലുള്ള ആശുപത്രിയിലെ അനസ്തേഷ്യ വിഭാഗം ഡോക്ടറായ ബാലകൃഷ്ണയാണ് കുഴഞ്ഞുവീണത്. വന്ധ്യംകരണ ശസ്ത്രക്രിയക്കായി ഒന്‍പത് സ്ത്രീകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.ശസ്ത്രക്രിയ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് തീരുമാനിച്ചിരുന്നത്.എന്നാല്‍ ശസ്ത്രക്രിയ ആരംഭിക്കുന്നതിന് മുന്‍പ് ഡോക്ടര്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഇയാള്‍ സ്ഥിരം മദ്യപാനി ആണെന്നാണ് റിപ്പോര്‍ട്ടുകള്‍.മുന്‍പ് പല തവണ ഇയാള്‍ മദ്യപിച്ച്‌ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. ഡോക്ടര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് രോഗികളുടെ ബന്ധുക്കള്‍ ആശുപത്രി ഉപരോധിച്ചു.

Read More

ഇതര മതത്തിൽപ്പെട്ട പെൺകുട്ടികൾക്കൊപ്പം ബീച്ചിൽ എത്തിയ മലയാളി പയ്യന്മാരെ തല്ലിച്ചതച്ചു

ബെംഗളൂരു:സംസ്ഥാനത്ത് വീണ്ടും സദാചാര പോലീസ് ആക്രമണം. പെണ്‍ സുഹൃത്തുക്കള്‍ക്കൊപ്പം ബീച്ചിലെത്തിയതിന് മൂന്ന് ആണ്‍കുട്ടികളെ ഒരു സംഘം ആളുകൾ തല്ലിച്ചതച്ചു. മൂന്ന് ആണ്‍കുട്ടികളും മൂന്ന് പെണ്‍കുട്ടികളും അടങ്ങുന്ന സംഘം കടല്‍ത്തീരത്ത് കറങ്ങി നടക്കുന്നതിനിടെയാണ് ഏതാനും പേര്‍ ഇവരെ തടഞ്ഞത്. തുടര്‍ന്ന് അവര്‍ മൂന്ന് ആണ്‍കുട്ടികളെയും ചോദ്യം ചെയ്യാൻ തുടങ്ങി. ഇതോടെ വാക്കുതര്‍ക്കമായി. അക്രമികള്‍ മൂന്ന് യുവാക്കളെയും മര്‍ദിച്ച ശേഷം അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇന്നലെ രാത്രി 7.20 ഓടെ ഒരു കൂട്ടം സുഹൃത്തുക്കള്‍ സോമേശ്വര ബീച്ച്‌ കാണാൻ എത്തിയതായിരുന്നു. കുറച്ച്‌ ആളുകള്‍ വന്ന്…

Read More

മൃതദേഹത്തിന് നേരെയുള്ള ലൈംഗികാതിക്രമം, ബലാത്സംഗമല്ല ; ഹൈക്കോടതി

ബെംഗളൂരു: മരിച്ച സ്ത്രീയെ ബലാത്സംഗം ചെയ്യുന്നത് ഐപിസി സെക്ഷൻ 376 പ്രകാരം ശിക്ഷാര്‍ഹമായ കുറ്റമായി കണക്കാക്കില്ലെന്ന് കര്‍ണാടക ഹൈക്കോടതി. മൃതദേഹങ്ങളെ ബലാത്സംഗം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നിയമം കൊണ്ടുവരണമെന്നും ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ഇതിനായി, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ നിലവിലുള്ള പ്രസക്തമായ വ്യവസ്ഥകള്‍ ഭേദഗതി ചെയ്യുകയോ അല്ലെങ്കില്‍ ഈ കുറ്റകൃത്യത്തിനെതിരെ പുതിയ കര്‍ശനമായ നിയമം കൊണ്ടുവരികയോ വഴി പ്രതികള്‍ക്ക് കഠിനമായ ശിക്ഷ ലഭിക്കുമെന്ന് ബെഞ്ച് നിരീക്ഷിച്ചു. തുമകുരു ജില്ലയില്‍ യുവതിയെ കൊലപ്പെടുത്തിയ ശേഷം ബലാത്സംഗം ചെയ്‌തെന്ന കേസില്‍ രംഗരാജു എന്നയാള്‍ക്കെതിരെ ചുമത്തിയ 10 വര്‍ഷത്തെ…

Read More

ട്രെയിനിലെ തീപ്പിടിത്തം ; ബംഗാൾ സ്വദേശി പിടിയിൽ

കണ്ണൂർ: റെയിൽവേ സ്റ്റേഷനിൽ നിർത്തിയ ട്രെയിനിൽ തീപ്പിടിത്തവുമായി ബന്ധപ്പെട്ട് ഒരാൾ കസ്റ്റഡിയിൽ. പശ്ചിമബംഗാൾ സ്വദേശിയെയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളതെന്ന് വിവരം. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.  തീപ്പിടിത്തത്തിന് തൊട്ടുമുൻപ് ട്രെയിനിന് സമീപം ഒരാൾ നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങൾ നേരത്തെ കണ്ടെത്തിയിരുന്നു. ഈ സിസിടിവി ദൃശ്യങ്ങളിലുള്ള ആളാണെന്ന സംശയത്തെത്തുടർന്നാണ് ബംഗാൾ സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നതെന്നാണ് വിവരം.

Read More

ഗതാഗത നിയമ ലംഘനങ്ങൾക്ക് മാത്രമല്ല, മരങ്ങൾ കടപുഴകിയാലും ഇനി ട്രാഫിക് പോലീസ് എത്തും

ബെംഗളൂരു: നഗരത്തിൽ ഇനി മരങ്ങൾ കടപുഴകിയാലോ, മരച്ചില്ലകൾ റോഡിലേക്ക് വീണാലോ സഹായത്തിനു ട്രാഫിക് പോലീസിനെ വിളിക്കാം. ഇതിനുള്ള മുന്നൊരുക്കങ്ങൾ തയ്യാറാക്കിയതായി സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു. മഴ പെയ്യുമ്പോൾ മരങ്ങൾ റോഡിലേക്ക് വീഴുന്നത് നഗരത്തിലെ പതിവ് കാഴ്ചയാണ്. ബിബിഎംപി ഉദ്യോഗസ്ഥരുടെ വിവരമറിയിക്കാറാണ് സാധാരണ. എന്നാൽ പലപ്പോഴും കൃത്യസമയത്ത് സഹായം ലഭിക്കാറില്ല. 24 മണിക്കൂർ വ്യാപക ട്രോൾ റൂമുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പൊതുജനത്തിന് സഹായം ലഭിക്കുന്നത് പലപ്പോഴും വൈകിയാണെന്ന് വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായ ആശയമാണ് ട്രാഫിക് പോലീസ് എത്തിയിരിക്കുന്നത്. കത്തി, കൈക്കോട്ട്, കയർ,…

Read More

സിതേഷ് സി ഗോവിന്ദിൻ്റെ പരീക്ഷണാത്മക പുസ്തകം ” എ നട്ടി അഫെയർ ” പുറത്തിറങ്ങി

ബെംഗളൂരു: കന്നഡ ചലച്ചിത്ര രംഗത്തെ ആരാധ്യനായ രാജ്‌കുമാറിൻ്റെ മകനും പുനീത് രാജ്‌കുമാറിൻ്റെ മൂത്ത സഹോദരനുമായ ശ്രീ. രാഘവേന്ദ്ര രാജ്‌കുമാർ, അദ്ദേഹത്തിൻ്റെ മകനും ഹോംബാളെ ഫിലിംസിൻ്റെ പുതിയ ചിത്രമാക്കിയ ‘യുവ’ യിലെ നായകനുമായ ശ്രീ. യുവ രാജ്‌കുമാറും ചേർന്നാണ് “എ നട്ടി അഫെയർ ” പ്രകാശനം ചെയ്തത്. വളരെ പുതിയ രീതിയിലുള്ള ഒരു ഴോണർ എഴുത്തിലൂടെ അവതരിപ്പിക്കുന്നു എന്നതാണ് ‘എ നട്ടി അഫെയ’ റിൻ്റെ പ്രത്യേകത. ” സ്ക്രീനെല്ല ‘ എന്ന് സിതേഷ് തന്നെ പേരിട്ടിരിക്കുന്ന ഈ രീതിയിൽ എഴുതപ്പെടുന്ന ആദ്യത്തെ നോവലാണ് ” എ…

Read More
Click Here to Follow Us