മുടി നീട്ടിയ കുട്ടിയ്ക്ക് സ്കൂളിൽ അഡ്മിഷൻ നൽകിയില്ല ,പരാതിയുമായി രക്ഷിതാവ് 

മലപ്പുറം: മലപ്പുറം തിരൂരിൽ മുടി നീട്ടി വളർത്തിയ ആൺകുട്ടിയ്ക്ക് സ്കൂളിൽ അഡ്മിഷൻ നൽകിയില്ലെന്ന് രക്ഷിതാവിന്റെ പരാതി. തിരൂർ എംഇടി സ്‌കൂളിന് എതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. കുട്ടിയെ എൽകെജി ക്ലാസിൽ ചേർക്കാൻ എത്തിയതായിരുന്നു രക്ഷിതാക്കൾ. എന്നാൽ കുട്ടി മുടി നീട്ടി വളർത്തിയിരിക്കുന്നത് ഉയർത്തിക്കാട്ടി സ്‌കൂൾ അധികൃതർ കുട്ടിയെ അധിക്ഷേപിച്ചെന്നും അഡ്മിഷൻ നൽകിയില്ലെന്നുമാണ് രക്ഷിതാക്കളുടെ പരാതി.

സ്‌കൂളിൽ ചേർക്കാൻ കൊണ്ടുവന്ന കുട്ടിയോട് ആണാണോ പെണ്ണാണോ  ചോദിച്ച് ആക്ഷേപിച്ചു എന്നും കുട്ടിയുടെ മാതാപിതാക്കൾ പറയുന്നു. ആൺകുട്ടി ആണ് പറഞ്ഞപ്പോൾ പിന്നെ എന്തിനാണ് മുടി നീട്ടി വളർത്തിയിരിക്കുന്നതെന്ന് സ്കൂൾ അധികൃതർ ചോദിച്ചു. ഇങ്ങനെ മുടി വളർത്തിയതിന് ഇവിടെ പ്രവേശിക്കാനാകില്ലെന്നും സ്കൂൾ അധികൃതർ പറഞ്ഞു. എന്നാൽ മുടി നീട്ടിവളർത്തുന്നത് സ്‌കൂളിന്റെ നിയമങ്ങൾക്ക് എതിരായതിനാൽ പ്രവേശനം നിഷേധിച്ചത് സ്‌കൂൾ അധികൃതർ നൽകുന്ന വിശദീകരണം.

  നഗരത്തിലെ ഇലക്ട്രിക് റിക്ഷകളിൽ അജ്ഞാത തകരാറുകൾ; ചൈനീസ് ആപ്പുകൾ വഴിയുള്ള ഹാക്കിംഗ് ആണെന്ന് സംശയം

അർബുദ ബാധിതർക്ക് ദാനം ചെയ്യാൻ വേണ്ടിയാണ് കുട്ടി മുടി നീട്ടിവളർത്തിയതെന്ന് ബന്ധുക്കൾ പറയുന്നു. കുട്ടിക്ക് വലിയ മാനസിക ബുദ്ധിമുട്ടുണ്ടാക്കിയെന്നാണ് ബന്ധുക്കളുടെ ആരോപണം. മറ്റ് കുട്ടികൾക്ക് ബുദ്ധിമുട്ടാകും എന്ന് മുടി മുറിക്കാൻ ആവശ്യപ്പെട്ടത് സ്‌കൂൾ അധികൃതരും പറയുന്നു. സംഭവത്തിൽ ചൈൽഡ് ലൈൻ ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബി.എം.ടി.സി ബസിൽ യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം; പ്രതിയെ കൈകാര്യം ചെയ്ത് യാത്രക്കാരും ജീവനക്കാരും; വീഡിയോ കാണാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സുഹൃത്തിന്റെ ഭാര്യയോടൊത്ത് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് കൊള്ളയടിച്ചു, ഗ്രാമത്തിൽ സംഘർഷാവസ്ഥ
[masterslider id="10"]

Related posts