ഇതര മതത്തിൽപ്പെട്ട പെൺകുട്ടികൾക്കൊപ്പം ബീച്ചിൽ എത്തിയ മലയാളി പയ്യന്മാരെ തല്ലിച്ചതച്ചു

ബെംഗളൂരു:സംസ്ഥാനത്ത് വീണ്ടും സദാചാര പോലീസ് ആക്രമണം. പെണ്‍ സുഹൃത്തുക്കള്‍ക്കൊപ്പം ബീച്ചിലെത്തിയതിന് മൂന്ന് ആണ്‍കുട്ടികളെ ഒരു സംഘം ആളുകൾ തല്ലിച്ചതച്ചു.

മൂന്ന് ആണ്‍കുട്ടികളും മൂന്ന് പെണ്‍കുട്ടികളും അടങ്ങുന്ന സംഘം കടല്‍ത്തീരത്ത് കറങ്ങി നടക്കുന്നതിനിടെയാണ് ഏതാനും പേര്‍ ഇവരെ തടഞ്ഞത്. തുടര്‍ന്ന് അവര്‍ മൂന്ന് ആണ്‍കുട്ടികളെയും ചോദ്യം ചെയ്യാൻ തുടങ്ങി. ഇതോടെ വാക്കുതര്‍ക്കമായി.

അക്രമികള്‍ മൂന്ന് യുവാക്കളെയും മര്‍ദിച്ച ശേഷം അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇന്നലെ രാത്രി 7.20 ഓടെ ഒരു കൂട്ടം സുഹൃത്തുക്കള്‍ സോമേശ്വര ബീച്ച്‌ കാണാൻ എത്തിയതായിരുന്നു. കുറച്ച്‌ ആളുകള്‍ വന്ന് പേരടക്കമുള്ള വിവരങ്ങള്‍ ചോദിച്ച ശേഷം മൂന്ന് ആണ്‍കുട്ടികളെയും മര്‍ദിക്കുകയായിരുന്നുവെന്ന് മംഗളൂരു പോലീസ് കമ്മീഷണര്‍ കുല്‍ദീപ് കുമാര്‍ ജെയിൻ പറഞ്ഞു.

  പോക്സോ കേസ്: മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്ക് നിർണായക ഹൈക്കോടതി ഉത്തരവ്

പോലീസെത്തിയാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്.പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതികള്‍ ഇപ്പോള്‍ ഒളിവിലാണ്. രണ്ട് ടീമുകളെ അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂന്ന് ആണ്‍കുട്ടികളും മൂന്ന് പെണ്‍കുട്ടികളും മെഡിക്കല്‍ കോളേജില്‍ പഠിക്കുന്ന കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ്.

  കോർപ്പറേറ്റ് ആഡംബരങ്ങളോട് വിട; അമേരിക്കയിലെ കോടികളുടെ ജോലി ഉപേക്ഷിച്ച് ബെംഗളൂരുവിൽ കഫേതുടങ്ങി ഐഐടി-ഐഐഎം സുഹൃത്തുക്കൾ

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ സദാചാര പോലീസ് ആക്രമണം തുടര്‍ക്കഥയാവുകയാണ്. കഴിഞ്ഞ ദിവസം ബജ്റംഗ് ദള്‍ പ്രവര്‍ത്തകനെ റോഡിലിട്ട് ക്രൂരമായി തല്ലിച്ചതച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ഇനി ആ പുഞ്ചിരി മിസ്സ് ചെയ്യും'; ഒരിക്കൽ പോലും ട്രിപ്പ് വൈകിപ്പിച്ചില്ല, ഒരൊറ്റ അപകടം പോലുമില്ല! കർണാടക ആർ.ടി.സിയിലെ ആ അപൂർവ്വ റെക്കോർഡുകാരന് രാജകീയ യാത്രയയപ്പ്
[masterslider id="10"]

Related posts