മൃതദേഹത്തിന് നേരെയുള്ള ലൈംഗികാതിക്രമം, ബലാത്സംഗമല്ല ; ഹൈക്കോടതി

ബെംഗളൂരു: മരിച്ച സ്ത്രീയെ ബലാത്സംഗം ചെയ്യുന്നത് ഐപിസി സെക്ഷൻ 376 പ്രകാരം ശിക്ഷാര്‍ഹമായ കുറ്റമായി കണക്കാക്കില്ലെന്ന് കര്‍ണാടക ഹൈക്കോടതി.

മൃതദേഹങ്ങളെ ബലാത്സംഗം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നിയമം കൊണ്ടുവരണമെന്നും ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ഇതിനായി, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ നിലവിലുള്ള പ്രസക്തമായ വ്യവസ്ഥകള്‍ ഭേദഗതി ചെയ്യുകയോ അല്ലെങ്കില്‍ ഈ കുറ്റകൃത്യത്തിനെതിരെ പുതിയ കര്‍ശനമായ നിയമം കൊണ്ടുവരികയോ വഴി പ്രതികള്‍ക്ക് കഠിനമായ ശിക്ഷ ലഭിക്കുമെന്ന് ബെഞ്ച് നിരീക്ഷിച്ചു.

  മദ്യപിച്ച് ബാൽക്കണിയിൽ നിന്ന് വെടിവെപ്പ്: ബെംഗളൂരുവിൽ ഐടി ജീവനക്കാരൻ അറസ്റ്റിൽ

തുമകുരു ജില്ലയില്‍ യുവതിയെ കൊലപ്പെടുത്തിയ ശേഷം ബലാത്സംഗം ചെയ്‌തെന്ന കേസില്‍ രംഗരാജു എന്നയാള്‍ക്കെതിരെ ചുമത്തിയ 10 വര്‍ഷത്തെ തടവ് റദ്ദാക്കിക്കൊണ്ടാണ് കോടതി ഈ നിരീക്ഷണങ്ങള്‍ നടത്തിയത്. ബലാത്സംഗ കേസുകളില്‍ കുറ്റം ചാര്‍ത്തുന്ന ഐപിസി 376-ാം വകുപ്പില്‍ മൃതദേഹം ബലാത്സംഗം ചെയ്യുന്ന വ്യക്തിയെ കുറ്റക്കാരനാക്കാനുള്ള നിയമം ഇല്ലാത്തതിനാലാണ് ശിക്ഷയില്‍ നിന്ന് ഒഴിവാക്കിയതെന്ന് വിധിയില്‍ പറയുന്നു. യുവതിയെ കൊലപ്പെടുത്തി, മൃതദേഹം ബലാത്സംഗം ചെയ്തു എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

  "നിങ്ങൾ തീവ്രവാദികളാണോ?" ബെംഗളൂരുവിൽ ടെക്കികൾക്ക് നേരെ വൻ ആക്രമണം; ബേസ്ബോൾ ബാറ്റുകൊണ്ട് ക്രൂരമർദ്ദനം!

എന്നാല്‍, കൊലപാതകക്കേസില്‍ ഇയാള്‍ക്ക് ഐപിസി 302-ാം വകുപ്പ് പ്രകാരം കഠിനമായ ജീവപര്യന്തം തടവും 50,000 രൂപ പിഴയും വിധിച്ചത് ശരിവച്ചപ്പോള്‍ ബലാത്സംഗ കേസിലെ ശിക്ഷയില്‍ നിന്ന് ഒഴിവായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  126 രൂപയിലേക്ക്; നമ്മ മെട്രോ ടിക്കറ്റ് നിരക്ക് വീണ്ടും കൂട്ടാൻ നീക്കം; വലിയ സാമ്പത്തിക ബാധ്യത ഭയന്ന് യാത്രക്കാർ
[masterslider id="10"]

Related posts