മാമ്പഴ മേള ഇന്ന് മുതൽ

ബെംഗളൂരു: ഹോർട്ടികൾച്ചർ വകുപ്പിന്റെ മാമ്പഴ മേളയ്ക്ക് ഇന്ന് തുടക്കം. ലാൽബാഗിൽ നടക്കുന്ന മേളയിൽ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അപൂർവ ഇനം മാമ്പഴങ്ങൾ 40 സ്റ്റാളുകളായി ലഭിക്കും. മുൻ വർഷങ്ങളിൽ 100 ​​ഓളം സ്റ്റാളുകൾ ഉണ്ടായിരുന്നു. കാറ്റു വീഴ്ചയെ തുടർന്ന് വ്യാപക കൃഷി നാശമാണ് സ്റ്റാളുകളുടെ എണ്ണം കുറയാൻ കാരണം. ജൂൺ 11ന് മേള അവസാനിക്കും. പ്രവേശനം സൗജന്യമാണ്.

Read More

കർണാടക സർക്കാറിന്റെ ഓൺലൈൻ മാമ്പഴ വിൽപ്പന ഇന്ന് മുതൽ

ബെംഗളൂരു : തിങ്കളാഴ്ച മുതൽ കർണാടക സ്റ്റേറ്റ് മാംഗോ ഡെവലപ്‌മെന്റ് ആൻഡ് മാർക്കറ്റിംഗ് കോർപ്പറേഷൻ ലിമിറ്റഡും (കെഎസ്എംഡിഎംസിഎൽ) ഇന്ത്യ പോസ്റ്റും ചേർന്ന് ഉപഭോക്താക്കളുടെ വീട്ടുവാതിൽക്കൽ മാമ്പഴം എത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. കെഎസ്എംഡിഎംസിഎൽ അധികൃതർ പറയുന്നതനുസരിച്ച്, തങ്ങളും ഇന്ത്യാ പോസ്റ്റും ഓൺലൈൻ വിൽപ്പനയ്ക്കായി ഒരു വെബ് പോർട്ടൽ (www.karsirimangoes.karnataka. gov.in) ആരംഭിച്ചിട്ടുണ്ട്. 2020-ൽ കൊറോണ വൈറസ് പകർച്ചവ്യാധികൾക്കും ലോക്ക്ഡൗണുകൾക്കും ഇടയിൽ, സംസ്ഥാന സർക്കാരും ഇന്ത്യാ പോസ്റ്റും രാമനഗര, ചിക്കബെല്ലാപൂർ, കോലാർ ജില്ലകളിലെ കർഷകരിൽ നിന്ന് ഓൺലൈൻ മാർക്കറ്റിംഗും തപാൽ സേവനങ്ങളും ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് പഴങ്ങളുടെ രാജാവ്…

Read More

മാമ്പഴം ഇനി വീട്ടുപടിക്കൽ എത്തും

ബെംഗളൂരു: അപ്പാർട്ട്മെന്റുകളിലും ഐ ടി പാർക്കുകളിലും മാമ്പഴം നേരിട്ട് എത്തിക്കാനുള്ള പദ്ധതിയുമായി കർണാടക മാമ്പഴ വികസന ബോർഡ്‌. ഇടനിലക്കാരെ ഒഴിവാക്കി കൊണ്ട് കർഷകർക്ക് മികച്ച വരുമാനം ഉണ്ടാക്കികൊടുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കഴിഞ്ഞ 2 വർഷവും സമാനമായ രീതിയിൽ പദ്ധതി നടപ്പാക്കി വിജയിച്ചിരുന്നു. കോവിഡ് പ്രതിസന്ധി കാരണം ബുദ്ധിമുട്ടിയിരുന്നു കർഷകർക്ക് ഒരു സഹായമായിരുന്നു ഈ പദ്ധതി. കോലാർ, മാണ്ഡ്യ, രാമനഗര, ചിക്കബെല്ലാപുര എന്നിവിടങ്ങളിൽ നിന്നുള്ള മാമ്പഴമാണ് നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി എത്തിക്കുക.

Read More
Click Here to Follow Us