മാമ്പഴം ഇനി വീട്ടുപടിക്കൽ എത്തും

ബെംഗളൂരു: അപ്പാർട്ട്മെന്റുകളിലും ഐ ടി പാർക്കുകളിലും മാമ്പഴം നേരിട്ട് എത്തിക്കാനുള്ള പദ്ധതിയുമായി കർണാടക മാമ്പഴ വികസന ബോർഡ്‌. ഇടനിലക്കാരെ ഒഴിവാക്കി കൊണ്ട് കർഷകർക്ക് മികച്ച വരുമാനം ഉണ്ടാക്കികൊടുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കഴിഞ്ഞ 2 വർഷവും സമാനമായ രീതിയിൽ പദ്ധതി നടപ്പാക്കി വിജയിച്ചിരുന്നു. കോവിഡ് പ്രതിസന്ധി കാരണം ബുദ്ധിമുട്ടിയിരുന്നു കർഷകർക്ക് ഒരു സഹായമായിരുന്നു ഈ പദ്ധതി. കോലാർ, മാണ്ഡ്യ, രാമനഗര, ചിക്കബെല്ലാപുര എന്നിവിടങ്ങളിൽ നിന്നുള്ള മാമ്പഴമാണ് നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി എത്തിക്കുക.

Read More

കൊവിഡ് ഭീതി; അപ്പാർട്ട്‌മെന്റുകൾക്കായി ബിബിഎംപി പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി

ബെംഗളൂരു: റസിഡന്റ്‌സ് വെൽഫെയർ അസോസിയേഷനുകളുമായി ചർച്ച നടത്തിയതിന് ശേഷം അപ്പാർട്ട്‌മെന്റുകൾക്കായി ബിബിഎംപി പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി.  അപ്പാർട്ട്‌മെന്റ് സമുച്ചയങ്ങളിലെ ജിമ്മുകൾ, നീന്തൽക്കുളങ്ങൾ, മറ്റ് കായിക സൗകര്യങ്ങൾ എന്നിവ വീണ്ടും അടച്ചിടും, ക്ലബ്ബ് ഹൗസുകളിലും കമ്മ്യൂണിറ്റി ഹാളുകളിലും നടക്കുന്ന പരിപാടികളും ഒത്തുചേരലുകളും 50 പേർക്ക് മാത്രമായി പരിമിതപ്പെടുത്തും. തുറസ്സായ സ്ഥലങ്ങളിൽ കുട്ടികൾ 24 മണിക്കൂറും മാസ്‌ക് ധരിക്കണം കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്താൽ കുറഞ്ഞത് ഏഴ് ദിവസത്തേക്ക് കണ്ടെയ്‌ൻമെന്റ് സോണായി പ്രഖ്യാപിക്കും. ഒരു ഫ്ലാറ്റിൽ ഒരു കേസ് റിപ്പോർട്ട് ചെയ്താൽ, അത് CZ ആയി പ്രഖ്യാപിക്കും,…

Read More

മൂന്നോ അതിലധികമോ കോവിഡ് -19 കേസുകളുള്ള അപ്പാർട്ടുമെന്റുകൾ ഒരു ക്ലസ്റ്ററായി പ്രഖ്യാപിക്കും.

COVID

ബെംഗളൂരു: കോവിഡ് -19 ന്റെ വ്യാപനം തടയുന്നതിനുള്ള മാനദണ്ഡങ്ങൾ കർശനമാക്കിയെന്നും  മൂന്ന് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ഏത് അപ്പാർട്ട്മെന്റ് സമുച്ചയത്തെയും ഒരു ക്ലസ്റ്ററായി പ്രഖ്യാപിക്കുമെന്നും കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ശനിയാഴ്ച അറിയിച്ചു. നേരത്തെ ബെംഗളൂരുവിൽ 10 കേസുകൾ റിപ്പോർട്ട് ചെയ്താൽ അവിടെ ഒരു ക്ലസ്റ്ററായി പ്രഖ്യാപിച്ചിരുന്നു, എന്നാൽ ഇപ്പോൾ, മൂന്ന് കേസുകളുണ്ടെങ്കിൽ ഒരു ക്ലസ്റ്റർ പ്രഖ്യാപിക്കുമെന്നാണ് തീരുമാനം എന്നും ഈ ക്ലസ്റ്ററുകളിലെ ആളുകളെ പരിശോധിച്ച് ചികിത്സിക്കുകയും കൂടാതെ വാക്സിനേഷൻ എടുത്തിട്ടുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യും, എന്ന് ”അദ്ദേഹം പറഞ്ഞു. ഒരു അപ്പാർട്ട്‌മെന്റിന്റെ പൊതുസ്ഥലങ്ങളിൽ നടക്കുന്ന…

Read More
Click Here to Follow Us