തുടര്‍ച്ചയായ പതിനൊന്നാം ദിവസവും ഇന്ധന വിലയില്‍ വര്‍ദ്ധനവ്!

ന്യൂഡൽഹി: തുടര്‍ച്ചയായ പതിനൊന്നാം ദിവസവും ഇന്ധന വിലയില്‍ വര്‍ദ്ധനവ്. പെട്രോളിന് ലിറ്ററിന് 55 പൈസയും ഡീസലിന് ലിറ്ററിന് 57 പൈസയുമാണ് കൂടിയത്.

ജൂണ്‍ ഏഴ് മുതല്‍ എല്ലാദിവസവും ഇന്ധനവിലയില്‍ വര്‍ദ്ധനവ് ഉണ്ടാകുന്നുണ്ട്. പതിനൊന്ന് ദിവസത്തില്‍ പെട്രോളിന് 6.03 രൂപ കൂടിയപ്പോള്‍ ഡീസല്‍ വിലയില്‍ ഉണ്ടായ വര്‍ദ്ധനവ് 6.08 രൂപയാണ്.

  ആർസിബിയുടെ തലവര മാറുന്നു; 16,600 കോടി രൂപയ്ക്ക് ബിർള ഗ്രൂപ്പ് ടീമിനെ സ്വന്തമാക്കി!

ഇനിയും വില വര്‍ദ്ധനവ് ഉണ്ടാകുമെന്ന സൂചനയാണ് എണ്ണക്കമ്പനികള്‍ നല്‍കുന്നത്. കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് നികുതി കൂട്ടിയതാണ് ഇന്ധനവിലക്കയറ്റത്തിന് ന്യായീകരണമായി കമ്പനികള്‍ പറയുന്നത്.

ബെംഗളൂരുവിലെ ഇന്നത്തെ ഇന്ധന വില, പെട്രോൾ ലിറ്ററിന് 79.79 രൂപയും, ഡീസൽ ലിറ്ററിന് 72.07 രൂപയുമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ധനവില വർധിപ്പിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us