അടുത്ത മാസം വിരമിക്കാനിരുന്ന ട്രാഫിക് പോലീസുകാരൻ കോവിഡ് ബാധിച്ച് മരിച്ചു;സഹപ്രവർത്തകനും അസുഖം സ്ഥിരീകരിച്ചു;വി.വി.പുരം ട്രാഫിക് പോലീസ് സ്റ്റേഷൻ താൽക്കാലികമായി അടച്ചു.

ബെംഗളൂരു: നഗരത്തിലെ വി.വി. പുരം ട്രാഫിക് പോലീസ് സ്റ്റേഷനിലെ പോലീസുകാരൻ കോവിഡ്-19 ബാധിച്ച് മരിച്ചു.

അടുത്ത മാസം വിരമിക്കാൻ ഇരുന്ന അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ശിവണ്ണ (59) ആണ് ഞായറാഴ്ച മരിച്ചത്.

മരണത്തിന് ശേഷം നടന്ന പരിശോധനയിൽ ആണ് ഇദ്ദേഹത്തിന് കോവിഡ്-19 സ്ഥിരീകരിച്ചത്.

ഒരു പോലീസുകാരൻ രോഗം ബാധിച്ച് മരിക്കുന്നത് കർണാടകത്തിൽ ആദ്യമായാണ്.

രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച ശിവണ്ണ ഹൃദയ സംബന്ധമായ അസുഖത്തെത്തുടർന്നാണ് മരിച്ചതെന്നായിരുന്നു ആദ്യ വിവരം.

  ബെംഗളൂരുവിനെ ഞെട്ടിച്ച് നദിയിൽ 3000 ടൺ മാലിന്യക്കൂമ്പാരം; ലക്ഷ്യം സംസ്കരണച്ചെലവ് ഒഴിവാക്കൽ, വ്യാപക പ്രതിഷേധം

ശിവണ്ണയുടെ സമ്പർക്കപ്പട്ടികയിലുള്ള മറ്റൊരു പോലീസുകാരനും അസുഖം സ്ഥിരീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ 12 മുതൽ രോഗലക്ഷണങ്ങൾ കാണപ്പെട്ടതോടെ ശിവണ്ണ വീട്ടിൽ കഴിയുകയായിരുന്നു.

ഇക്കഴിഞ്ഞ 14-ന് ശാരീരികാസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെത്തുടർന്ന് തൊട്ടടുത്ത സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

എന്നാൽ മണിക്കൂറുകൾക്കം മരണം സംഭവിക്കുകയായിരുന്നു.

കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് തിങ്കളാഴ്ച വൈകീട്ടോടെ മൃതദേഹം കെ.സി. ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

കോവിഡ് പ്രോട്ടോക്കോൾ പ്രകാരമായിരിക്കും ശവസംസ്കാരം.

പോലീസുകാരൻ്റെ മരണത്തെത്തുടർന്ന് വി.വി. പുരം ട്രാഫിക് പോലീസ് സ്റ്റേഷൻ താത്‌കാലികമായി അടച്ചു.

  ഇങ്ങനെയുമുണ്ടോ ഒരു പൊതുമരാമത്ത് പണി! ഈ  വൈദ്യുതി പോസ്റ്റ് കണ്ട് മൂക്കത്ത് വിരൽവെച്ച് നാട്ടുകാർ

അണുനശീകരണത്തിനുശേഷമായിരിക്കും പോലീസ് സ്റ്റേഷൻ വീണ്ടും തുറന്നു പ്രവർത്തിക്കുക.

ശിവണ്ണയുമായി സമ്പർക്കത്തിൽ വന്ന മുഴുവൻ പോലീസുകാരെയും ക്വാറന്റീനിൽ പ്രവേശിപ്പിച്ചതായും പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ദേശീയത മറച്ചുവെച്ച് റേഷൻ കാർഡ് ഉള്‍പ്പടെ വ്യാജമായി രേഖകൾ ചമച്ചു: പാക് സ്വദേശിനിയായ വീട്ടമ്മയും മകനും ബെംഗളൂരുവിൽ അറസ്റ്റിൽ
[masterslider id="10"]

Related posts