വിക്ടോറിയ ആശുപത്രിയിലെ 3 ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു

ബെം​ഗളുരു; ബെം​ഗളുരുവിൽ കോവിഡ് രോഗികളെ ചികിത്സിക്കുന്ന വിക്ടോറിയ ആശുപത്രിയിലെ മൂന്ന് നഴ്‌സുമാർക്കുകൂടി കോവിഡ്.

രണ്ട് വനിതാ നഴ്‌സിനും ഒരു പുരുഷ നഴ്‌സിനുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

വിക്ടോറിയ ആശുപത്രിയിലെ ജോലിക്കുശേഷം സമ്പർക്കരഹിത നിരീക്ഷണത്തിൽ കഴിഞ്ഞ ശേഷം നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

മൂന്നുപേർക്കും രോ​ഗ ലക്ഷണങ്ങൾ ഇല്ലാതിരുന്നതും തിരിച്ചടിയായി.

  ഗണേഷ് കുമാറിന്റെത് കുടുംബപ്രശ്‌നം, അതവര്‍ പരിഹരിച്ചു; സ്പീക്കര്‍

കുറച്ച്​ ദിവസങ്ങൾക്ക് മുൻപ് നേരത്തേ ഒരു നഴ്‌സിന് രോഗം ബാധിച്ചിരുന്നു. പി.പി.ഇ. കിറ്റ് ഉപയോഗിച്ച നഴ്‌സുമാർക്ക് രോഗം ബാധിച്ചതിൽ ആശങ്കയുണ്ട്.

നിംഹാൻസ് ആശുപത്രിയിലെ ജീവനക്കാരനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇത്തരത്തിൽ ആശുപത്രിയിൽ രോഗംബാധിക്കുന്ന ഏഴാമത്തെ ജീവനക്കാരനാണ്.

എൻജിനിയറിങ് വിഭാഗത്തിൽ ജോലിചെയ്യുന്ന 24-കാരിക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് റിപ്പോർട്ടുകൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ വെള്ളിയാഴ്ച മാംസ വില്പനയ്ക്ക് നിരോധനം;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us