വിക്ടോറിയ ആശുപത്രിയിലെ 3 ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു

ബെം​ഗളുരു; ബെം​ഗളുരുവിൽ കോവിഡ് രോഗികളെ ചികിത്സിക്കുന്ന വിക്ടോറിയ ആശുപത്രിയിലെ മൂന്ന് നഴ്‌സുമാർക്കുകൂടി കോവിഡ്. രണ്ട് വനിതാ നഴ്‌സിനും ഒരു പുരുഷ നഴ്‌സിനുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. വിക്ടോറിയ ആശുപത്രിയിലെ ജോലിക്കുശേഷം സമ്പർക്കരഹിത നിരീക്ഷണത്തിൽ കഴിഞ്ഞ ശേഷം നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. മൂന്നുപേർക്കും രോ​ഗ ലക്ഷണങ്ങൾ ഇല്ലാതിരുന്നതും തിരിച്ചടിയായി. കുറച്ച്​ ദിവസങ്ങൾക്ക് മുൻപ് നേരത്തേ ഒരു നഴ്‌സിന് രോഗം ബാധിച്ചിരുന്നു. പി.പി.ഇ. കിറ്റ് ഉപയോഗിച്ച നഴ്‌സുമാർക്ക് രോഗം ബാധിച്ചതിൽ ആശങ്കയുണ്ട്. നിംഹാൻസ് ആശുപത്രിയിലെ ജീവനക്കാരനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇത്തരത്തിൽ ആശുപത്രിയിൽ രോഗംബാധിക്കുന്ന ഏഴാമത്തെ ജീവനക്കാരനാണ്. എൻജിനിയറിങ്…

Read More