മാളുകളിലെത്തുന്ന ജനങ്ങൾ കുറഞ്ഞു, ആഡംബര വസ്തുക്കൾക്ക് ആളില്ല; വൻ നഷ്ട്ടമെന്ന് കച്ചവടക്കാർ

ബെം​ഗളുരു; കോവിഡ് ഭയത്തിൽ നിന്ന് മുക്തരാകാതെ ജനങ്ങൾ, പ്രവർത്തനം തുടങ്ങി ഒരാഴ്ച കഴിഞ്ഞിട്ടും ആളനക്കമില്ലാതെ നഗരത്തിലെ മാളുകൾ. സാധാരണയായി വലിയ തിരക്കനുഭവപ്പെടുന്ന ശനി, ഞായർ ദിവസങ്ങളിൽപ്പോലും കുറച്ച് ആളുകൾ മാത്രമാണ് എത്തുന്നത്.

വളരെയധികം ഇളവുകൾ നൽകിയിട്ടും ജനങ്ങൾ എത്താൻ മടിക്കുകയാണ്, കോവിഡ് വ്യാപനത്തിൽ കുറവുവരാതെ മാളുകളിൽ തിരക്കുണ്ടാവില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. മാളുകളുടെ 70 കടകൾ മാത്രമാണ് ഇപ്പോൾ തുറന്നിരിക്കുന്നത്.

  ബെംഗളൂരുവിലെ തടാകത്തിൽ ഉപേക്ഷിച്ച സ്യൂട്ട്കെയ്സിനുള്ളിൽ സ്ത്രീയുടെ മൃതദേഹം

സിറ്റികളിലടക്കം ശരാശരി ഷോപ്പിങ്ങ് മാളുകളിൽ ശനി, ഞായർ ദിവസങ്ങളിൽ 1.5 കോടി മുതൽ രണ്ടുകോടിവരെയാണ് വിറ്റുവരവെങ്കിൽ കഴിഞ്ഞ ശനി, ഞായർ ദിവസങ്ങളിൽ 10 ലക്ഷം വരെയാണ് വരുമാനം , അത്യാവശ്യ സാധനങ്ങൾ മാത്രമാണ് ആളുകൾ വാങ്ങുന്നതെന്ന് ജീവനക്കാർ വ്യക്തമാക്കി.

അത്യാവശ്യത്തിനു മാത്രമുള്ള വസ്ത്രങ്ങൾ, ചെരിപ്പുകൾ, ബോഡി സ്‌പ്രേകൾ എന്നിവയാണ് വിറ്റുപോയവയിലേറെയും. വിലയേറിയ ആഡംബര വസ്തുക്കൾക്കും ചലനമില്ല.

എന്നാൽ മാളുകളിലെ കച്ചവടം കുറഞ്ഞത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്ന് മാളുടമകളും കടയുടമകളും പറയുന്നു. വൈദ്യുതി ബില്ലും പരിപാലനച്ചെലവുമുൾപ്പെടെ വളരെ വലിയ തുക മുടക്കേണ്ടി വരുന്നതാണ് ഇതിന് കാരണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ: കർണാടകയിൽ നിന്നുള്ള 17 ഉദ്യോഗസ്ഥർക്ക് അംഗീകാരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ മാറ്റാനുള്ള നീക്കം നിർത്തിവച്ചു
[masterslider id="10"]

Related posts