ബെംഗളൂരു : സന്തോഷകരമായ ദാമ്പത്യ ജീവിതം തല്ലിത്തകര്‍ത്തു എന്ന് കാട്ടി ഭര്‍ത്താവിനെതിരെ പോലീസില്‍ പരാതി നല്‍കി യുവതി. ബെംഗളൂരു നഗരത്തില്‍ താമസക്കാരിയായ 21 കാരിയാണ് ഭര്‍ത്താവിനെതിരെ പരപ്പന അഗ്രഹാര പോ ലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. മാസങ്ങളായി ശാരീരിക ബന്ധത്തിന് പോലും ഭര്‍ത്താവ് തയ്യാറാകുന്നില്ലെന്നും ഭര്‍ത്താവിനൊപ്പമുള്ള ജീവിതത്തില്‍ താൻ ഒട്ടും സന്തുഷ്‌ടയല്ലെന്നും യുവതി പരാതിയില്‍ ആരോപിക്കുന്നു. സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കാനുള്ള തന്‍റെ എല്ലാ സ്വപ്‌നങ്ങളും ഭര്‍ത്താവ് ഇതിനകം തല്ലിത്തകര്‍ത്തു. ഭര്‍ത്താവ് അനാവശ്യമായി ദേഷ്യപ്പെടുന്ന സ്വഭാവക്കാരനാണ്. അതിനാല്‍ തന്നെ ചെറിയ കാര്യങ്ങള്‍ക്ക് പോലും തന്നോട്…
Read MoreMonth: June 2023
ട്രെയിൻ അപകടത്തിൽ ഭർത്താവ് മരിച്ചെന്ന് നുണ; ലക്ഷ്യം സഹായധനം
ഭുവനേശ്വർ: ബാലസോർ ട്രെയിൻ അപകടത്തിൽ ഭർത്താവ് മരിച്ചെന്ന് നുണപറഞ്ഞ് സഹായധനം കൈപ്പറ്റാൻ ശ്രമിച്ച സ്ത്രീ ഒളിവിൽ. കട്ടക് ജില്ലയിൽനിന്നുള്ള ഗീതാഞ്ജലി ദത്തയാണ് നുണപറഞ്ഞ് പണം കൈപ്പറ്റാൻ ശ്രമിച്ചത്. 17 ലക്ഷം രൂപയുടെ സഹായമാണ് അവർ സ്വന്തമാക്കാൻ ശ്രമിച്ചത്. താൻ മരിച്ചില്ലെന്നു വ്യക്തമാക്കി സ്ത്രീയുടെ ഭർത്താവ് ബിജയ് ദത്ത രംഗത്തുവന്നതോടെയാണു കള്ളത്തരം പൊളിഞ്ഞത്. ഗീതാഞ്ജലിക്കെതിരെ അദ്ദേഹം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പരേതരുടെ ബന്ധുക്കൾക്ക് 10 ലക്ഷം രൂപയാണു ധനസഹായം പ്രഖ്യാപിച്ച തുക. അഞ്ചു ലക്ഷം രൂപയുടെ സഹായമാണു സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസ് രണ്ട്…
Read More500 രൂപ നോട്ട് പിൻവലിക്കുന്നു… വിശദീകരണവുമായി റിസർവ് ബാങ്ക് ഗവർണർ
മുംബൈ: 2000 രൂപ നോട്ട് പിൻവലിച്ചതിനു പിന്നാലെ 500 രൂപ നോട്ടുകൾ പിൻവലിച്ച് 1000 രൂപ നോട്ടുകൾ തിരിച്ചെത്തുന്നു എന്ന വാർത്തകൾ പ്രചരിക്കുന്നതിന് പിന്നാലെ വിശദീകരണവുമായി റിസർവ് ബാങ്ക് ഗവർണർ. 500 രൂപ പിൻവലിക്കാൻ പദ്ധതിയില്ലെന്ന് റിസർവ് ബാങ്ക് ഗവർണർ. 1000 രൂപ നോട്ടുകൾ വീണ്ടും കൊണ്ടുവരാനും തീരുമാനിച്ചിട്ടില്ല. വ്യാജ പ്രചരണം വിതരണം ചെയ്യരുതെന്ന് റിസർവ് ബാങ്ക് ഗവർണർ അഭ്യർത്ഥിച്ചു. 500 രൂപ നോട്ടുകൾ പിൻവലിക്കാനോ 1000 രൂപയുടെ നോട്ടുകൾ വീണ്ടും കൊണ്ടുവരാനോ റിസർവ് ബാങ്കിനു പദ്ധതിയില്ല. ദയവായി ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുത്”- ശക്തികാന്ത ദാസ്…
Read Moreസൗജന്യ വൈദ്യുതി പ്രഖ്യാപനത്തിനു പിന്നാലെ സംസ്ഥാനത്ത് വൈദ്യുതിനിരക്ക് കൂട്ടി
ബെംഗളൂരു:അധികാരത്തിലേറിയതിനുപിന്നാലെ കോൺഗ്രസ് സർക്കാർ വൈദ്യുതിനിരക്ക് കൂട്ടി. കഴിഞ്ഞ ദിവസമാണ് കർണാടക റഗുലേറ്ററി കമീഷൻ ഉത്തരവിട്ടത്. താരിഫ്, ഇന്ധന സർചാർജ് ഇനങ്ങളിലായി ജൂണിലെ ബില്ലിൽ യൂണിറ്റിന് 2.89 രൂപയാണ് കൂട്ടിയത്. ഏപ്രിൽ, മെയ് മാസങ്ങളിലെ വൈദ്യുതി ഉപയോഗത്തിനുള്ള ബില്ലാണ് ജൂണിൽ ഈടാക്കുന്നത്. ഇരുമാസങ്ങളിലുമായി 70 പൈസവീതം വൈദ്യുതിനിരക്കും ഇന്ധന സർചാർജായി 1.49 രൂപയും ഈടാക്കും. ആകെ 2.89 രൂപ. ഉൽപ്പാദക കമ്പനികളിൽനിന്നുള്ള വൈദ്യുതിവാങ്ങൽ ചെലവ് അതത് മാസം ഉപയോക്താക്കളിൽ നിന്ന് ഈടാക്കണമെന്ന കേന്ദ്രസർക്കാരിന്റെ പുതിയ ചട്ടത്തിന്റെ ചുവടുപിടിച്ച് ജൂൺ മുതൽ 1.49 രൂപ സർചാർജ് ഈടാക്കാനായിരുന്നു…
Read Moreഡി.കെ ശിവകുമാർ എത്താൻ വൈകി ബി.ബി.എം.പി. യോഗത്തിൽ നിന്ന് ബി.ജെ.പി. എം.എൽ.എ. മാർ ഇറങ്ങിപ്പോയി
ബെംഗളൂരു : ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എത്താൻ വൈകിയതിൽ പ്രതിഷേധിച്ച് ബി.ബി.എം.പി. യോഗത്തിൽ നിന്ന് ബി.ജെ.പി. എം.എൽ.എ. മാർ ഇറങ്ങിപ്പോയി. മഴ മുന്നൊരുക്കവും തിരഞ്ഞെടുപ്പും ചർച്ചചെയ്യാനാണ് യോഗംവിളിച്ചത്. മുൻ മന്ത്രിമാരായ സി.എൻ. അശ്വത് നാരായൺ, എസ്.ടി. സോമശേഖർ, ബൈരതി ബസവരാജ്, മുനിരത്‌ന, യെലഹങ്ക എം.എൽ.എ. എസ്. ആർ. വിശ്വനാഥ് എന്നിവർ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയത്. മന്ത്രി സമീർ അഹമ്മദ് ഖാൻ എം.എൽ.എ. മാരെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. അതേസമയം നഗരത്തിൽ നിന്നുള്ള എം.പി. മാരായ പി.സി. മോഹൻ, തേജസ്വി സൂര്യ, രവി സുബ്രഹ്മണ്യ, സി.കെ.…
Read Moreട്രെയിൻ ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ സൂക്ഷിച്ച സ്കൂളിലേക്ക് കുട്ടികൾ എത്തുന്നില്ല; കെട്ടിടം പൊളിക്കുന്നു
ബാലസോർ: ഒഡിഷ ട്രെയിൻ ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ സൂക്ഷിച്ച ബഹനഗ ഗവ. നോഡൽ ഹൈസ്കൂളിലേക്ക് കുട്ടികളെ അയക്കാൻ രക്ഷിതാക്കൾ തയ്യാറാവുന്നില്ലെന്ന് റിപ്പോർട്ട്. മരിച്ചവരുടെ ആത്മാക്കൾ കുട്ടികളെ വേട്ടയാടുമെന്ന ഭയമാണ് രക്ഷിതാക്കൾക്ക്. അതിനാൽ സ്കൂളിൽ മൃതദേഹങ്ങൾ സൂക്ഷിച്ച കെട്ടിടഭാഗം പൊളിച്ചു നീക്കാനൊരുങ്ങുകയാണ് സ്കൂൾ അധികൃതരും ജില്ലാ ഭരണകൂടവും. രക്ഷിതാക്കളുടെ ആവശ്യപ്രകാരം സ്കൂൾ കെട്ടിട ഭാഗം പൊളിച്ചു മാറ്റണമെന്ന് സ്കൂൾ അധികൃതർ നൽകിയ നിർദേശം സർക്കാറിലേക്ക് കൈമാറിയിട്ടുണ്ടെന്ന് ബാലസോർ ജില്ലാ കലക്ടർ ദത്താത്രേയ ഭൗസാഹെബ് ഷിൻഡെ പറഞ്ഞു. പഴയ കെട്ടിടം പൊളിച്ച് പുതുതായി പണിയാനാണ് അധികൃതർ ആവശ്യപ്പെട്ടിരിക്കുന്നത്.…
Read Moreവീണ്ടും ട്രെയിൻ അപകടം
ഭുവനേശ്വർ: ഒഡീഷയിലെ ബാലസോറിൽ മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ച് 278 പേർ കൊല്ലപ്പെട്ട സംഭവത്തിന്റെ നടുക്കം വിട്ടുമാറുന്നതിന് മുമ്പ് വീണ്ടും ട്രെയിൻ അപകടം. നൗപദ ജില്ലയിൽ ട്രെയിനിന് തീപിടിച്ചതാണ് ആളുകളിൽ ഭീതി പടർത്തിയത്. ദുർഗ് -പുരി എക്സ്പ്രസിന്റെ എ.സി.കൊച്ചിലാണ് തീപിടിത്തമുണ്ടായത്. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. തീപിടിച്ചതോടെ ആളുകളെല്ലാം ഭയന്ന് പല കൊച്ചുകളിൽ നിന്നും ചാടി പുറത്തിറങ്ങി. ട്രെയിൻ ആകെ തീപിടിക്കുകയാണെന്ന തോന്നലാണ് യാത്രക്കാരിൽ ഉണ്ടായത്. തീപിടിത്തത്തിൽ ആർക്കും പരിക്കില്ല.
Read Moreലളിതമായ ചടങ്ങിൽ വിവാഹിതയായി കേന്ദ്ര മന്ത്രിയുടെ മകൾ
ബെംഗളൂരു: കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമന്റെ മകൾ വിവാഹിതയായി. നിർമല സീതാരാമന്റെയും പരകാല പ്രഭാകറിന്റയും മകൾ പരകാല വങ്കമയിയാണ് വ്യാഴാഴ്ച ബെംഗളൂരുവിലെ വസതിയിൽ നടന്ന ലളിതമായ ചടങ്ങിൽ വിവാഹിതയായത്. പ്രതീകാണ് വരൻ. പ്രധാന മന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥൻ ആണ് പ്രതീക്. ഗുജറാത്തുകാരനായ പ്രതീക് മോദിയുടെ അടുത്ത അനുയായി കൂടെയാണ്. ബ്രാഹ്മണ പാരമ്പര്യത്തിൽ നടന്ന ചടങ്ങിന് ഉഡുപ്പി അദമരു മഠത്തിലെ സന്യാസിമാർ കാർമികത്വം വഹിച്ചു. ലളിതമായ ചടങ്ങിൽ രാഷ്ട്രീയത്തിന്റെ ഉന്നതരൊന്നും പങ്കെടുത്തിട്ടില്ല. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കുകൊണ്ടത്.
Read Moreഇനി കെഎസ്ആർടിസി യ്ക്കും സീറ്റ് ബെൽറ്റ്
തിരുവനന്തപുരം∙ കെഎസ്ആർടിസി ബസ്സുൾപ്പെടെയുള്ള ഹെവി വാഹനങ്ങൾക്ക് സെപ്റ്റംബർ ഒന്നു മുതൽ സീറ്റ് ബെൽറ്റ് നിർബന്ധം. വർധിച്ചു വരുന്ന അപകടങ്ങൾ കണക്കിലെടുത്താണ് തീരുമാനം. ഡ്രൈവറും മുൻ സീറ്റിലിരിക്കുന്നവരും സീറ്റ് ബെൽറ്റ് ധരിക്കണമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. വിശദവിവരങ്ങൾ പിന്നീട് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു
Read Moreഭാര്യാപിതാവിൽ നിന്നും 108 കോടി തട്ടിയ യുവാവ് അറസ്റ്റിൽ
ബെംഗളൂരു: പ്രവാസി വ്യവസായിയായ ഭാര്യാപിതാവിൽ നിന്ന് 108 കോടി രൂപ തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. വിദ്യാനഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് ഹഫീസ് (30) ആണ് പിടിയിലായത്. ബെംഗളൂരുവിൽ നിന്ന് ഗോവ ക്രൈംബ്രാഞ്ചാണ് ഹഫീസിനെ പിടികൂടിയത്. ആലുവ സ്വദേശിയായ അബ്ദുൾ ലാഹിറിൽ നിന്ന് 107,98,85,909 രൂപ തട്ടിയെടുത്തെന്നാണ് കേസ്. എറണാകുളം മരടിലെയും ബെംഗളൂരുവിലെയും വിവിധ കെട്ടിടങ്ങളുടെ കച്ചവടത്തിനെന്ന പേരിൽ വ്യാജരേഖകൾ നൽകി വിശ്വസിപ്പിച്ചാണ് ഹാഫിസ് പണം കൈക്കലാക്കിയതെന്നാണ് പറയുന്നത്. ഈ വൻകിട സ്വത്ത് ഇടപാടുകൾ, ആദായനികുതി വകുപ്പിന്റെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും റെയ്ഡുകൾ, വ്യാജ…
Read More