ബെംഗളൂരു: തോക്ക് വില്പനയ്ക്കിടെ മലയാളി അറസ്റ്റിലായ കേസിന്റെ അന്വേഷണം കേരളത്തിലേക്ക് നീളുന്നു. 3 പിസ്റ്റലുകളും 33 വെടിയുണ്ടകളുമായി നീരജ് ജോസഫ് എന്നയാൾ കഴിഞ്ഞദിവസമാണ് പിടിയിലായത്. ഇയാളുടെ കൂട്ടാളികളെയും ഇടപാടുകാരെയും കണ്ടെത്താൻ ആണ് ബെംഗളൂരു കബ്ബൺ പാർക്ക് പോലീസ് കേരളത്തിലേക്ക് തിരിച്ചത്. നാഗാലാൻഡിൽ നിന്നെത്തിക്കുന്ന പിസ്റ്റളാണ്‌വിൽക്കാൻ ശ്രമിച്ചതെന്ന് നീരജ് മൊഴി നൽകിയിരുന്നു. തോക്ക് വാങ്ങാൻ ഇയാളെ സമീപിച്ചവരും മലയാളികളാണെന്നാണ് പോലീസ് നിഗമനം. മൊബൈൽ ഫോണിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
Read MoreMonth: June 2023
ബൈക്കും ലോറിയും കൂട്ടിയിടിച്ച് സ്ത്രീകൾ അടക്കം മൂന്ന് പേർ മരിച്ചു
ബെംഗളൂരു: ബാഗൽകോട്ട് ജില്ലയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. ബൈക്ക് യാത്രികരായിരുന്ന ഹംഗുണ്ട് റക്കസാഗി ഗ്രാമത്തിലെ താമസക്കാരായ ശ്രീനക്ത് മദാർ (39), ശാന്തവ്വ കട്ടിമണി (43), മന്തവ്വ മാറാടി (75) എന്നിവരാണ് മരിച്ചത്. ശ്രീകാന്ത് സംഭവസ്ഥലത്ത് തന്നെ മരിച്ചു. രണ്ട് സ്ത്രീകളും ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് മരിച്ചത്. ബൈക്കിൽ ലോറി ഇടിക്കുന്നതിന് മുമ്പ് അമീനഗഡ് ടൗണിന് സമീപം ഇതെ ലോറി കാറിൽ ഇടിച്ച ശേഷം പിടിക്കപെടുമോ എന്ന ഭയത്തിൽ വാഹനവുമായി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നതിനിടെയാണ് ബൈക്കുമായി ഇടിച്ച് അപകടമുണ്ടായത് എന്നും പോലീസ് പറഞ്ഞു.…
Read Moreതിരക്കേറിയ 3 റോഡുകളിൽ പേ ആൻഡ് പാർക്ക് സംവിധാനം ഏർപ്പെടുത്താൻ ഒരുങ്ങുന്നു
ബെംഗളൂരു: നഗരത്തിൽ വഷളായിക്കൊണ്ടിരിക്കുന്ന പാർക്കിംഗ് പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി മൈസൂരു സിറ്റി കോർപ്പറേഷൻ കൗൺസിൽ നഗരത്തിലെ മൂന്ന് പ്രധാന റോഡുകളിൽ പേ ആൻഡ് പാർക്ക് സംവിധാനം ഏർപ്പെടുത്താനുള്ള പ്രമേയം പാസാക്കി. വാഹനങ്ങളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നതിനനുസരിച്ച് പാർക്കിംഗ് പ്രശ്‌നങ്ങളും വർധിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ ഇതിലിനുള്ള പോംവഴി കാണാൻ ആണ് പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പിലാക്കാൻ ശ്രമിക്കുന്നത്. ടൗൺ ഹാൾ പരിസരത്തിന് പുറമെ ഡി.ദേവരാജ് ഉർസ് റോഡ്, അശോക റോഡ്, സയാജി റോഡ് എന്നിവിടങ്ങളിൽ പേ ആൻഡ് പാർക്ക് പദ്ധതി നടപ്പാക്കാനുള്ള ഏജൻസിയെ കണ്ടെത്താൻ ടെൻഡർ വിളിക്കാനും കൗൺസിൽ…
Read Moreയുദ്ധകാലാടിസ്ഥാനത്തിൽ സംസ്ഥാനത്തെ കുടിവെള്ളപ്രശ്നം പരിഹരിക്കും: സിദ്ധരാമയ്യ
ബെംഗളൂരു : സംസ്ഥാനം നേരിടുന്ന കുടിവെള്ളപ്രശ്നത്തിന് എത്രയും വേഗത്തിൽ പരിഹാരം കാണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി മുഖ്യമന്ത്രി സിദ്ധരാമയ്യ. കഴിഞ്ഞ ദിവസങ്ങളിൽ കൊപ്പാളിൽ മാലിന്യംകലർന്ന വെള്ളംകുടിച്ച് മൂന്നുപേർ മരിക്കുകയും ബെംഗളൂരു ഇലക്‌ട്രോണിക് സിറ്റിയിൽ അപ്പാർട്ട്‌മെന്റിൽ മലിനജലംകുടിച്ച് നൂറിലേറെ പേർ ചികിത്സതേടുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ നിർദേശം. കുടിവെള്ളപ്രശ്നം പരിഹരിക്കുന്നതു സംബന്ധിച്ച് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം നിർദേശിച്ചത്. കുടിവെള്ളത്തിന് ക്ഷാമമുണ്ടാകരുതെന്നും മാലിന്യംകലർന്ന വെള്ളം വീടുകളിൽ എത്താനിടവരരുതെന്നും മുഖ്യമന്ത്രി നിർദേശംനൽകി. വരുംദിവസങ്ങളിൽ ജില്ലാതല ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുമെന്നും സിദ്ധരാമയ്യ പറഞ്ഞു
Read Moreമൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റ് ഉപയോഗിച്ച് പോസ്റ്റ്‌മോർട്ടം നടത്തി! ഡോക്ടർമാർ: പ്രതിഷേധിച്ച് ജനങ്ങൾ
ബെംഗളൂരു: ശിവമോഗയിലെ സർക്കാർ ആശുപത്രിയിൽ മൊബൈൽഫോൺ ഫ്ലാഷ് ലൈറ്റിന്റെയും ഡോക്ടർമാരുടെ തലയിൽ പിടിപ്പിച്ച ഹെഡ് ലൈറ്റിന്റെയും വെളിച്ചത്തിൽ പോസ്റ്റ് മോർട്ടം നടത്തിയതായി ആക്ഷേപം. റിപ്പൺപേട്ട് ഗവ. ആശുപത്രിയിലാണ് സംഭവം നടന്നത്. രാത്രി പോസ്റ്റ്‌മോർട്ടം നടത്തുന്നതിനിടെ മോർച്ചറിയിലേക്കുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടതോടെയാണ് സംഭവം നടന്നത്. റിപ്പൺപേട്ടിനടുത്തുള്ള ഗുരുമത് ഗ്രാമത്തിലെ കൃഷിയിടത്തിൽ മരിച്ച ലോകേശപ്പയുടെ (68) മൃതദേഹത്തിലാണ് വേണ്ടത്ര വെളിച്ചമില്ലാതെ പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കിയത്. നിരവധി രോഗികൾ ചികിത്സയ്ക്ക് ആശ്രയിക്കുന്ന ആശുപത്രിയിൽ വൈദ്യുതി ബന്ധം ശരിയായരീതിയിൽ ലഭ്യമാക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു. സംഭവത്തിൽ ജനങ്ങളുടെ വലിയ പ്രതിഷേധത്തിനിടയാക്കി. എന്നാൽ…
Read Moreസ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര; ഉദ്ഘാടന ദിവസം കണ്ടക്ടറായി മുഖ്യമന്ത്രി സിദ്ധരാമയ്യ
ബെംഗളൂരു: സർക്കാർ നടത്തുന്ന ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര സാധ്യമാക്കുന്ന ശക്തി’ പദ്ധതിയുടെ ഉദ്ഘടനം നടക്കുന്ന നാളെ മുഖ്യമന്ത്രി സിദ്ധരാമയ്യ കണ്ടക്ടർ ആകും. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് വാഗ്ദാനം ചെയ്ത അഞ്ച് ഉറപ്പുകളിലൊന്നാണ് പദ്ധതി. കൂടാതെ എ.സി. ലക്ഷ്വറി,സർവീസുകൾ ഒഴികെയുള്ള സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നടത്താനാകുന്ന പദ്ധതിയാണിത്. സംസ്ഥാന തലസ്ഥാനത്ത് ശക്തി പദ്ധതിയുടെ തുടക്കം കുറിക്കുന്നതിനായി മജെസ്റ്റിക് ബസ് ടെർമിനലിൽ നിന്നും 43 – ാം നമ്പർ ബി.എം.ടി.സി ബസിൽ കയറുന്ന മുഖ്യമന്ത്രി സിദ്ധരാമയ്യ ബസിൽ യാത്ര ചെയ്യുകയും സ്ത്രീകൾക്ക്…
Read Moreസംസ്ഥാനത്ത് ശിശു സംരക്ഷണ അവധി ഇനി ഒറ്റയ്ക്കുള്ള പുരുഷരക്ഷിതാവിനും ലഭിക്കും: ഉത്തരവിറക്കി സർക്കാർ
ബെംഗളൂരു: സംസ്ഥാനത്ത് ഒറ്റയ്ക്കുകഴിയുന്ന പുരുഷ സർക്കാർ ജീവനക്കാർക്ക് ഇപ്പോൾ കർണാടകയിൽ 180 ദിവസത്തെ ശിശു സംരക്ഷണ അവധിക്ക് അർഹതയുണ്ടെന്ന് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. ഭാര്യ മരിച്ചവരോ വിവാഹമോചിതരോ അവിവാഹിതരോ ആയ ഒറ്റയ്ക്കുള്ള സർക്കാർ ജോലിക്കാർക്കാരായ പുരുഷരക്ഷിതാക്കൾക്കും ഇനി സർവീസ് കാലത്തിനിടെ ആറുമാസം കുട്ടിയെ പരിപാലിക്കുന്നതിനുള്ള അവധി ലഭിക്കും. നിലവിൽ കുട്ടികളെ നോക്കുന്നതിന് വനിതാജീവനക്കാർക്കുമാത്രമായിരുന്നു അവധി അനുവദിച്ചിരുന്നത്. ആറുമാസമാണ് വനിതാജീവനക്കാർക്കും അവധി
Read Moreസംസ്ഥാനത്ത് ഇന്ന് കാലവർഷമെത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
ബെംഗളൂരു: തെക്കുപടിഞ്ഞാറൻ മൺസൂൺ ജൂൺ 10 ന് കർണാടകയിൽ എത്താൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് മുതൽ ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ബെംഗളുരു നഗരത്തിൽ ജൂൺ മാസത്തിൽ 11 സെന്റീമീറ്റർ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്, ഇത് സാധാരണ പരിധിയേക്കാൾ അല്പം കൂടുതലാണ്. ബെംഗളൂരുവിലെ ഐഎംഡിയിലെ സയന്റിസ്റ്റ് ‘ഡി’ എ പ്രസാദ്, മൺസൂൺ എത്തുന്നതിനുള്ള ചെറിയ കാലതാമസത്തിന് നിരവധി ഘടകങ്ങൾ കാരണമാണെന്ന് അഭിപ്രായപ്പെട്ടു. പടിഞ്ഞാറൻ കാറ്റ് സമുദ്രനിരപ്പിൽ നിന്ന് 4.5 കിലോമീറ്റർ ഉയരത്തിൽ കാണണം,…
Read Moreധ്യാൻ ശ്രീനിവാസൻ സിനിമയുടെ ഷൂട്ടിംഗിനിടെ ലൊക്കേഷനിൽ അപകടം
ഇടുക്കി: ധ്യാൻ ശ്രീനിവാസൻ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ വാഹനാപകടം. സ്വർഗത്തിലെ കട്ടുറുമ്പ് എന്ന ചിത്രത്തിൻറെ ലൊക്കേഷനിലാണ് അപകടം സംഭവിച്ചത്. താരങ്ങൾ ഓടിച്ച ജീപ്പ് നിയന്ത്രണം തെറ്റി പോസ്റ്റിലിടുകയായിരുന്നു. നടൻ ചെമ്പിൽ അശോകൻ, ഗൗരി നന്ദ, ചാലി പാലാ വാഹനത്തിലുണ്ടായിരുന്നത്. വാഹനത്തിന്റെ വേഗത കുറവായത് വൻ ദുരന്തം ഒഴിവായി. ആർക്കും പരിക്കുകളില്ല. ധ്യാൻ ശ്രീനിവാസനെ നായകനാക്കി ജസ്പാൽ ഷൺമുഖൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്വർഗത്തിലെ കട്ടുറുമ്പ്. കെ.എൻ ശിവൻകുട്ടൻ കഥയെഴുതി മൈന ക്രിയേഷൻസ് നിർമ്മിക്കുന്ന ചിത്രമാണിത്. ഗായത്രി അശോകൻ ചിത്രത്തിലെ നായിക. എ.ടി.എം, മിത്രം, ചാവേർപ്പട,…
Read Moreപേർളി മാണി രണ്ടാമതും അമ്മയാകാൻ ഒരുങ്ങുന്നു
ബിഗ് ബോസിൽ മൊട്ടിട്ട പ്രണയം ആണ് ജീവിതത്തിലേക്കും ശ്രീനിയും പേളിയും പകർത്തിയത്. 2019 ൽ ആയിരുന്നു ഇവരുടെ വിവാഹം. ബിഗ് ബോസ് സ്ട്രാറ്റജി ആയിരുന്നില്ല തങ്ങളുടെ പ്രണയം എന്ന് അവർ തെളിയിച്ചതോടെ തന്നെ ഇവർക്ക് ആരാധകരും കൂടി. ഇവരുടെ സ്നേഹത്തിന് കൂട്ടായി കുഞ്ഞു നിലയും 2021 ൽ എത്തി. കുറച്ചു നാളുകളായി പേളി പങ്കിടുന്ന പോസ്റ്റുകളിൽ നിന്നുള്ള സംശയങ്ങൾ ആണ് ആരാധകർ ചോദിക്കുന്നത്. ഏതൊരു പോസ്റ്റ് ഇട്ടാലും പേളി ഗർഭിണി ആണോ ചേച്ചി ഗർഭിണി ആണോ എന്ന് പറയൂ, നില ബേബിക്ക് കൂട്ടായി ആള്…
Read More