പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിക്കാൻ അച്ഛന്റെ ശബ്ദം അനുകരിച്ചു; പ്രതിക്ക് 5 വർഷം തടവ്

ബെംഗളൂരു: 2021-ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 31-കാരൻ കുറ്റക്കാരനാണെന്ന് കുട്ടികളെ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള (പോക്‌സോ) പ്രത്യേക കോടതി അടുത്തിടെ കണ്ടെത്തി, പ്രതിക്ക് അഞ്ച് വർഷം കഠിനതടവും 60,000 രൂപ പിഴയും വിധിച്ചു. പെൺകുട്ടിയുടെ പിതാവിന്റെ ശബ്ദം അനുകരിച്ചാണ് ഇയാൾ വീട്ടിൽ അതിക്രമിച്ച് കയറിയത്. പീനിയയിലെ നെലഗേദരനഹള്ളി സ്വദേശിയാണ് ജി ഗവിയപ്പ .

2021 ജനുവരി 13 ന് മാതാപിതാക്കൾ ജോലിക്ക് പോയ സമയത്ത് 11 വയസ്സുകാരിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയ ദിവസക്കൂലിക്കാരനായ ഗവിയപ്പ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് കുറ്റപത്രത്തിൽ പറഞ്ഞിരുന്നു. ഗവിയപ്പ
സ്‌കൂൾ വിട്ട് മടങ്ങുന്നതിനിടെയാണ് പെൺകുട്ടിയെ പരിചയപ്പെട്ടത്. എന്നാൽ, പരിചയക്കാരൻ വഴിയിൽ തടഞ്ഞുനിർത്തി, അവർ സംസാരിച്ചുകൊണ്ടിരിക്കെ, പെൺകുട്ടി വീട്ടിലേക്ക് തിരിച്ചുപോയി, പൂട്ട് തുറന്ന് ഭക്ഷണം കഴിക്കാൻ ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഗവിയപ്പ വീട്ടിൽ വന്നു. വീട്ടിലേക്ക് കയറാൻ പെൺകുട്ടിയുടെ അച്ഛന്റെ ശബ്ദം അനുകരിച്ച് അയാൾ പെൺകുട്ടിയെ അവളുടെ പേര് വിളിച്ചു. വാതിലിൽ അച്ഛൻ ഉണ്ടെന്ന് കരുതി പെൺകുട്ടി വാതിൽ തുറന്നത്തോടെ അകത്ത് കടന്ന പ്രതി പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയ ശേഷം ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പബ്ലിക് പ്രോസിക്യൂട്ടർ പി കൃഷ്ണവേണി പറഞ്ഞു.അതേ ദിവസം വൈകുന്നേരം പെൺകുട്ടി സംഭവം അമ്മയോട് പറയുകയും അവർ പോലീസിൽ പരാതി നൽകുകയും ചെയ്തു. ജാമ്യം നേടാനുള്ള ശ്രമങ്ങൾ പാഴായതിനാൽ 2021 ജനുവരി 14 മുതൽ ഗവിയപ്പ ബെംഗളൂരു സെൻട്രൽ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫോണും തട്ടിപ്പറിച്ച് ഒരോട്ടം; കള്ളൻ കള്ളൻ' എന്ന് നാട്ടുകാരുടെ നിലവിളി കേട്ട് 18-കാരന് അറ്റാക്ക് വന്ന് മരിച്ചു
  ഇഡി വാഹനം ആക്രമിച്ച സംഭവം: മുഖ്യമന്ത്രി വി ഡി സതീശന് അതൃപ്തി; മ്യൂസിയം എസ്.എച്ച്.ഒയ്‌ക്കെതിരെ നടപടിക്ക് സാധ്യത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇന്ത്യയിൽ ആശങ്കയില്ല, എങ്കിലും ജാഗ്രത; ക്വാറൻടൈൻ ഉൾപ്പടെ കർണാടകയിൽ പ്രത്യേക എബോള പ്രതിരോധ കോട്ട! യാത്രാ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു
[masterslider id="10"]

Related posts