യുദ്ധകാലാടിസ്ഥാനത്തിൽ സംസ്ഥാനത്തെ കുടിവെള്ളപ്രശ്നം പരിഹരിക്കും: സിദ്ധരാമയ്യ

ബെംഗളൂരു : സംസ്ഥാനം നേരിടുന്ന കുടിവെള്ളപ്രശ്നത്തിന് എത്രയും വേഗത്തിൽ പരിഹാരം കാണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി മുഖ്യമന്ത്രി സിദ്ധരാമയ്യ. കഴിഞ്ഞ ദിവസങ്ങളിൽ കൊപ്പാളിൽ മാലിന്യംകലർന്ന വെള്ളംകുടിച്ച് മൂന്നുപേർ മരിക്കുകയും ബെംഗളൂരു ഇലക്‌ട്രോണിക്‌ സിറ്റിയിൽ അപ്പാർട്ട്‌മെന്റിൽ മലിനജലംകുടിച്ച് നൂറിലേറെ പേർ ചികിത്സതേടുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ നിർദേശം. കുടിവെള്ളപ്രശ്നം പരിഹരിക്കുന്നതു സംബന്ധിച്ച് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം നിർദേശിച്ചത്.

  ഗോബിക്കും കബാബിനും പിന്നാലെ ഷവർമയും വില്ലനാകുന്നു; ബെംഗളൂരുവിൽ ഷവർമ കഴിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കണം

കുടിവെള്ളത്തിന് ക്ഷാമമുണ്ടാകരുതെന്നും മാലിന്യംകലർന്ന വെള്ളം വീടുകളിൽ എത്താനിടവരരുതെന്നും മുഖ്യമന്ത്രി നിർദേശംനൽകി. വരുംദിവസങ്ങളിൽ ജില്ലാതല ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുമെന്നും സിദ്ധരാമയ്യ പറഞ്ഞു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ദേവഗൗഡയെയും യെഡിയൂരപ്പയെയും കണ്ട് അനുഗ്രഹം വാങ്ങി ഡി.കെ. ശിവകുമാർ; പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ഇന്ന് വൈകുന്നേരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts