ഓൺലൈൻ ജാതിസർവേ വിവരശേഖരണത്തിനുള്ള സമയപരിധി 30 വരെ നീട്ടി

ബെംഗളൂരു: കർണാടകത്തിലെ ജാതിസർവേയിൽ ഓൺലൈനിൽ വിവരങ്ങൾ സമർപ്പിക്കാനുള്ള സമയപരിധി നീട്ടി.

ഈ മാസം 30 വരെ വെബ് സൈറ്റ് (https://kscbcselfdeclaration.karnataka.gov.in) മുഖേന വിവരങ്ങൾ നൽകാമെന്ന് പിന്നാക്ക കമ്മിഷൻ അറിയിച്ചു.

നാലാമത്തെ തവണയാണ് സർവേയുടെ സമയപരിധി നീട്ടുന്നത്.

സെപ്റ്റംബർ 22-ന് ആരംഭിച്ച സർവേ ഒക്ടോബർ ഏഴിന് പൂർത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്.

  ഏഴ് പതിറ്റാണ്ടിന്റെ വിദ്യാഭ്യാസപ്പേരുമയ്ക്ക് സുവർണ്ണനേട്ടം; മൗണ്ട് കാർമൽ കോളജ് ഇനി ഡീംഡ് സർവകലാശാല!

എന്നാൽ, പിന്നീട് ഒക്ടോബർ 19-ലേക്ക് നീട്ടി. അതിനുശേഷം ഒക്‌ടോബർ 31 വരെ നീട്ടി.

ഈ തീയതിയിൽ നേരിട്ട് വീടുകളിലെത്തിയുള്ള വിവരശേഖരണം അവസാനിപ്പിച്ചെങ്കിലും ഓൺലൈൻ മുഖേനയുള്ള വിവരശേഖരണം നവംബർ 10 വരെ അനുവദിച്ചിരുന്നു. ഇതാണ് ഇപ്പോൾ 30 വരെ നീട്ടിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹോട്ടലുകളും ഹാൾ ബുക്കിങ്ങും മാറ്റിവെക്കാം; ബെംഗളൂരുവിൽ വരുന്നു പുതിയ ആഘോഷ തരംഗം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts