മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റ് ഉപയോഗിച്ച് പോസ്റ്റ്‌മോർട്ടം നടത്തി! ഡോക്ടർമാർ: പ്രതിഷേധിച്ച് ജനങ്ങൾ

ബെംഗളൂരു: ശിവമോഗയിലെ സർക്കാർ ആശുപത്രിയിൽ മൊബൈൽഫോൺ ഫ്ലാഷ് ലൈറ്റിന്റെയും ഡോക്ടർമാരുടെ തലയിൽ പിടിപ്പിച്ച ഹെഡ് ലൈറ്റിന്റെയും വെളിച്ചത്തിൽ പോസ്റ്റ് മോർട്ടം നടത്തിയതായി ആക്ഷേപം. റിപ്പൺപേട്ട് ഗവ. ആശുപത്രിയിലാണ് സംഭവം നടന്നത്. രാത്രി പോസ്റ്റ്‌മോർട്ടം നടത്തുന്നതിനിടെ മോർച്ചറിയിലേക്കുള്ള  ബന്ധം വിച്ഛേദിക്കപ്പെട്ടതോടെയാണ് സംഭവം നടന്നത്. റിപ്പൺപേട്ടിനടുത്തുള്ള ഗുരുമത് ഗ്രാമത്തിലെ കൃഷിയിടത്തിൽ മരിച്ച ലോകേശപ്പയുടെ (68) മൃതദേഹത്തിലാണ് വേണ്ടത്ര വെളിച്ചമില്ലാതെ പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കിയത്.

  'ഞാനൊരു പോരാളിയാണ്, പ്രാർഥിക്കണം'; കാൻസർ ബാധിതയെന്ന് രേണു സുധി

നിരവധി രോഗികൾ ചികിത്സയ്ക്ക് ആശ്രയിക്കുന്ന ആശുപത്രിയിൽ വൈദ്യുതി ബന്ധം ശരിയായരീതിയിൽ ലഭ്യമാക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു. സംഭവത്തിൽ ജനങ്ങളുടെ വലിയ പ്രതിഷേധത്തിനിടയാക്കി. എന്നാൽ മൊബൈൽ ഫോൺ വെളിച്ചത്തിലല്ല, ഹെഡ്‌ലൈറ്റിന്റെ വെളിച്ചത്തിലാണ് പോസ്റ്റ് മോർട്ടം നടത്തിയതെന്നും രാത്രി പോസ്റ്റ്‌മോർട്ടം നടത്തിയത് മരിച്ചയാളുടെ ബന്ധുക്കളുടെ നിർബന്ധപ്രകാരമാണ് എന്നും ശിവമോഗ ജില്ലാ ഹെൽത്ത് ഓഫീസർ ഡോ. രാജേഷ് സുരഗിഹള്ളി പറഞ്ഞു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വർഷങ്ങൾ നീണ്ട കാത്തിരിപ്പിനും ദുരിതയാത്രയ്ക്കും ഒടുവിൽ ശുഭവാർത്ത! പീനിയ മേൽപ്പാലത്തിൽ നടന്ന നിർണായക പരീക്ഷണം വിജയം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടിക്കറ്റ് വരുമാനം പോരാ; യാത്രക്കാർക്കിടയിലേക്ക് പുതിയ പരീക്ഷണവുമായി ബിഎംടിസി!
[masterslider id="10"]

Related posts