ശക്തി പദ്ധതി: സൗജന്യ ബസ് യാത്ര ആദ്യദിനം ഉപയോഗിച്ചത് 5.71 ലക്ഷം സ്ത്രീകൾ

ബെംഗളൂരു : ശക്തി പദ്ധതിയിൽ ആദ്യദിനം യാത്രചെയ്തത് 5,71,023 സ്ത്രീകൾ. 1.93 ലക്ഷം സ്ത്രീകൾ കെ.ആർ.ടി.സി. ബസുകളിലും 2.01 ലക്ഷം സ്ത്രീകൾ ബി.എം.ടി.സി. ബസുകളിലും 1.22 ലക്ഷം സ്ത്രീകൾ എൻ.ഡബ്ല്യു.കെ.എസ്.ആർ.ടി.സി. ബസുകളിലും 53,623 സ്ത്രീകൾ കെ.കെ.ആർ.ടി.സി. ബസുകളിലും യാത്രചെയ്തു സർക്കാർ ട്രാൻസ്‌പോർട്ട്‌ കോർപ്പറേഷനുകളുടെ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പദ്ധതി ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കാണ് നിലവിൽവന്നത്. രാത്രി 12 മണിവരെ പദ്ധതിയിൽ സൗജന്യയാത്ര ചെയ്തവരുടെ കണക്കാണ് ഗതാഗതവകുപ്പ് തിങ്കളാഴ്ച പുറത്തുവിട്ടത്. 1.40 കോടി രൂപ മൂല്യമുള്ള ടിക്കറ്റുകൾ ഇവർക്ക് സൗജന്യമായി നൽകി. ഈ…

Read More

ലൈംഗിക തൊഴിലിനായി യുവതികളെ എത്തിച്ച ഇടനിലക്കാർ പിടിയിൽ

ബെംഗളൂരു: വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ലൈംഗികത്തൊഴിലിനായി നഗരത്തിലെത്തിച്ച 26 യുവതികളെ സി.സി.ബി. സംഘം രക്ഷപ്പെടുത്തി. ഇടനിലക്കാരെ പിടികൂടി. രഹസ്യവിവരത്തെ തുടർന്ന് വെസ്റ്റ് ബെംഗളൂരുവിലെ ഏതാനും പി.ജി. സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിലാണ് യുവതികളെ കണ്ടെത്തിയത്. മഹാരാഷ്ട്ര, പശ്ചിമബംഗാൾ, ഡൽഹി, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളതാണ് യുവതികൾ.സംഭവത്തിൽ ഒമ്പത് ഇടനിലക്കാരെയും സി.ബി.ഐ പിടികൂടി. ഇവരെ വിശദമായി ചോദ്യം ചെയ്തുവരുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ള യുവതികളെ ബെംഗളൂരുവിൽ ജോലി വാഗ്ദാനം ചെയ്താണ് എത്തിച്ചിരുന്നതെന്ന് സി.സി.ബി. അന്വേഷണത്തിൽ കണ്ടെത്തി. ബ്യൂട്ടി പാർലറുകളിലും പബ്ബുകളിലും യുവതികൾക്ക്…

Read More

യൂട്യൂബറെ കയ്യേറ്റം ചെയ്ത വ്യാപാരി അറസ്റ്റിൽ; കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് 

ബെംഗളൂരു: ചോര്‍ ബസാറില്‍ ചിത്രീകരണം നടത്തുന്നതിനിടെ ഡച്ച്‌ യൂട്യൂബര്‍ക്ക് മര്‍ദനമേറ്റ സംഭവത്തിൽ വ്യാപാരി അറസ്റ്റിൽ. പെഡ്രോ മോട്ടയാണ് മര്‍ദനത്തിന് ഇരയായത്. ‘ചോര്‍ ബസാറി’ല്‍ കച്ചവടക്കാരുടെ ജീവിത സാഹചര്യവും മറ്റും പകര്‍ത്തി സംസാരിച്ച്‌ പോകവെയാണ് ഡച്ച്‌ യൂട്യൂബര്‍ക്ക് മര്‍ദനമേറ്റത്. കയ്യില്‍ പിടിച്ച സമയം യൂട്യൂബര്‍ ‘നമസ്‌തേ’ എന്ന് പറഞ്ഞ് സൗഹൃദം സ്ഥാപിക്കാന്‍ ശ്രമിച്ചിരുന്നു. ഇതിനിടെയാണ് മര്‍ദനമേറ്റത്. സംഭവത്തിന്‍റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. ഇതോടെ, പ്രദേശത്തെ കച്ചവടക്കാരനായ പ്രതിയ്‌ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി നെറ്റിസണ്‍സ് രംഗത്തെത്തി. പെഡ്രോ മോട്ടയുടെ പരാതിയെ തുടര്‍ന്ന് പോലീസ് പ്രതിയെ…

Read More

കർണാടക സർക്കാരിന്റെ ലോക പരിസ്ഥിതി ദിന പുരസ്‌കാരം മലയാളിയ്ക്ക് 

ബെംഗളൂരു :കർണാടക സർക്കാരിന്റെ ലോക പരിസ്ഥിതി ദിന പുരസ്ക്കാരം മഹാരാജാസ് കോളേജിലെ പൂർവ്വ വിദ്യാർത്ഥിയായ ഡോ. സുഭാഷ് ചന്ദ്രന്. 1967-69 കാലഘട്ടത്തിലെ എം.എസ്‌സി. ബോട്ടണി വിദ്യാർത്ഥി ആയിരുന്നു സുഭാഷ് ചന്ദ്രൻ. സെെലന്റ് വാലി സംരക്ഷണരം​ഗത്തും മാധവ് ​ഗാഡ്കിൽ കമ്മിറ്റികളിലും സജീവമായി പ്രവർത്തിച്ചിരുന്നു അദ്ദേഹം.പാലക്കാട്  സ്വദേശിയാണ്. ഫോറസ്റ്റ് ഇക്കോളജിയിൽ പിഎച്ച്ഡി നേടിയിട്ടുണ്ട്. കർണാടകയിലെ ഏറ്റവും മികച്ച സയൻസ് ടീച്ചർ പുരസ്കാരം 2003-ൽ ലഭിച്ചു. രാജ്യോൽസവ് പുരസ്കാരം ലഭിക്കുന്നത് 2013-ലാണ്. കർണാടകയിലെ കുമ്മ്ട്ട ഡോക്ടർ എ.വി ബലി​ഗ കോളേജിൽ 1969 മുതൽ 2004 വരെ അധ്യാപകനായി സേവനം…

Read More

ഗർഭിണികളായ സ്ത്രീകൾ രാമായണം വായിക്കണം; ഉപദേശവുമായി തെലുങ്കാന ഗവർണർ

ഹൈദരാബാദ്: ഗർഭിണികളായ സ്ത്രീകൾ രാമായണം വായിക്കണമെന്ന ഉപദേശവുമായി തെലങ്കാന ഗവർണർ തമിഴിസൈ സൌന്ദരരാജൻ. കുട്ടികൾക്ക് മികച്ച മാനസികാരോഗ്യവും ശാരീരികാരോഗ്യവും കൈവരാൻ രാമായണത്തിലെ സുന്ദരകാണ്ഡം വായിക്കണമെന്നായിരുന്നു ഗവർണറുടെ ഉപദേശം. ആർ.എസ്.എസ്. അനുകൂല സംഘടനകൾ ഗർഭിണികൾക്കായി നടത്തിയ ‘ഗർഭ സംസ്‌കാര’ എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗൈനക്കോളജിസ്റ്റ് കൂടിയായ തമിഴിസൈയുടെ പ്രസ്താവന. ഗ്രാമപ്രദേശങ്ങളിൽ ഗർഭിണിയായ അമ്മമാർ രാമായണവും മഹാഭാരതവുമുൾപ്പെടെയുള്ള മഹദ്ഗ്രന്ഥങ്ങൾ വായിക്കാറുണ്ട്. പ്രത്യേകിച്ച് തമിഴ്നാട്ടിൽ ഗർഭിണിയായ സ്ത്രീകൾ കമ്പരാമായണത്തിലെ സുന്ദരകാണ്ഡം വായിച്ചിരിക്കണം എന്നൊരു വിശ്വാസം പിന്തുടരുന്നുണ്ട്. അത് ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം മികച്ചതാകാൻ…

Read More

കരയാതിരിക്കാൻ കുഞ്ഞിന്റെ ചുണ്ടിൽ പ്ലാസ്റ്റർ ഒട്ടിച്ചു ; നഴ്സിനെ സസ്പെൻഡ് ചെയ്തു

മുംബൈ: മൂന്നു ദിവസം പ്രായമായ കുഞ്ഞ് നിർത്താതെ കരഞ്ഞതിനെ തുടർന്ന് നഴ്‌സ് ചുണ്ടിൽ പ്ലാസ്റ്റർ ഒട്ടിച്ചു. ഭാണ്ടൂപ്പ് വെസ്റ്റിലെ സാവിത്രി ബായ് ഫുലെ മെറ്റേണിറ്റി ആശുപത്രിയിൽ ജൂൺ രണ്ടിനാണ് സംഭവം നടന്നത്. ഭാണ്ഡൂപ്പ് നിവാസിയായ പ്രിയ കാംബ്ലയുടെ കുഞ്ഞിന്റെ ചുണ്ടിലാണ് നഴ്‌സ് പ്ലാസ്റ്റർ ഒട്ടിച്ചത്. മഞ്ഞപ്പിത്തം ബാധിച്ച കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. സംഭവം വിവാദമായതിനെ തുടർന്ന് ആശുപത്രി അധികൃതർ നഴ്സിനെ സസ്പെൻഡ് ചെയ്തു. രാത്രി കുഞ്ഞിന് പാലു നൽകാൻ തീവ്രപരിചരണ വിഭാഗത്തിലേക്ക് വന്ന അമ്മ കുഞ്ഞിന്റെ ചുണ്ടിൽ പ്ലാസ്റ്ററൊട്ടിച്ചത് കണ്ടു. പ്ലാസ്റ്റർ നീക്കണമെന്ന്…

Read More

ക്ഷേത്രങ്ങളും ദൈവങ്ങളും ആരുടേയും സ്വകാര്യ സ്വത്തല്ല ; ഡി.കെ ശിവകുമാർ 

ബെംഗളൂരു: ബി.ജെ.പിയ്ക്കെതിരെ പരിഹാസവുമായി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ഹിന്ദുത്വവും ക്ഷേത്രങ്ങളും ദൈവങ്ങളും ബി.ജെ.പിയുടെ സ്വകാര്യ സ്വത്തല്ലെന്നും അദ്ദേഹം പറഞ്ഞു. മഹാകാലേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തിയശേഷമായിരുന്നു ഈ പ്രതികരണം. ഹിന്ദുത്വമോ, ക്ഷേത്രങ്ങളോ ദൈവങ്ങളോ ഒരു രാഷ്ട്രീയ പാർട്ടിയുടെയും സ്വത്തല്ല. അവ എല്ലാവർക്കുമുള്ളതാണ്. സമൂഹത്തിലെ എല്ലാ വിഭാഗത്തിലുമുളള സംസ്‌കാരത്തിലും മതത്തിലും ഭാഷയിലും വിശ്വസിക്കുന്നുണ്ടെന്നും ശിവകുമാർ പറഞ്ഞു. മധ്യപ്രദേശിലെ ഉജ്ജയിനിൽ അടുത്തിടെ നടത്തിയ ക്ഷേത്ര സന്ദർശനത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഇത് മൂന്നാമത്തെയോ നാലാമത്തെയോ തവണയാണ് ഞാൻ മഹാകാലേശ്വര ക്ഷേത്രത്തിലേക്ക് വരുന്നത്. കർണാടക തിരഞ്ഞെടുപ്പിന് മുമ്പ് അധികാരം ലഭിക്കാൻ…

Read More

വിദ്യാർത്ഥിനിയുടെ മരണം; പോക്‌സോ കേസിൽ സ്‌കൂൾ മേധാവി അറസ്റ്റിൽ

ബെംഗളൂരു: വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കുറ്റത്തിന് വനശ്രീ എജ്യുക്കേഷൻ സൊസൈറ്റി മേധാവി എച്ച്പി മഞ്ഞപ്പയെ (വനശ്രീ മഞ്ഞപ്പ) പൊലീസ് അറസ്റ്റ് ചെയ്തു. ജൂൺ എട്ടിനാണ് വനശ്രീ റസിഡൻഷ്യൽ സ്‌കൂളിലെ വിദ്യാർത്ഥിനി ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇരയുടെ രക്ഷിതാക്കളും പൊതുജനങ്ങളും ജൂൺ 10ന് റസിഡൻഷ്യൽ സ്‌കൂളിന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. മഞ്ഞപ്പ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് വിദ്യാർഥികളുടെ ആരോപണം. തുടർന്ന് ജില്ലാ ശിശുക്ഷേമ സമിതി അംഗങ്ങളുടെ സാന്നിധ്യത്തിൽ പോലീസ് കേസെടുത്ത് ശനിയാഴ്ച മഞ്ഞപ്പനെ കസ്റ്റഡിയിൽ വാങ്ങി. സ്‌കൂൾ മേധാവി…

Read More

കടം നൽകിയ പണം തിരികെ ചോദിച്ചു ; സഹോദരനിൽ നിന്നും ഭീഷണി നേരിടുന്നതായി നടൻ 

ബെംഗളൂരു: കടം നൽകിയ പണം തിരികെ ചോദിച്ചതിന്റെ പേരിൽ സഹോദരനിൽ നിന്ന് വധഭീഷണി നേരിടുന്നതായി  കന്നഡ നടനും സംവിധായകനുമായ രൂപേഷ് ജി രാജ് പോലീസിൽ പരാതി നൽകി. കടമായി നൽകിയ 33 ലക്ഷം രൂപ തിരിച്ചുചോദിച്ചതാണ് വധഭീഷണി മുഴക്കാൻ കാരണമെന്ന് രൂപേഷ് ആരോപിച്ചു. നടന്റെ പരാതിയിൽ സഹോദരൻ ഗിരീഷിനും സുഹൃത്തുക്കൾക്കുമെതിരെ പോലീസ് കേസെടുത്തു. സിനിമ നിര്‍മിക്കാനായാണ് ഗിരീഷിന് 33 ലക്ഷം രൂപ നല്‍കുന്നത്. കൂടാതെ പലരില്‍ നിന്നായി കോടികള്‍ വായ്പയായി എടുത്തിട്ടുണ്ട്. പണം തിരിച്ചു ചോദിച്ചതോടെയാണ് ഗിരീഷും സുഹൃത്തുക്കളും ചേര്‍ന്ന് രൂപേഷിനെ ഭീഷണിപ്പെടുത്താന്‍ തുടങ്ങിയത്.…

Read More

വിദേശ യൂട്യൂബ് വ്ളോഗർക്ക് നേരെ കയ്യേറ്റം

ബംഗളൂരു: ചിക്പേട്ടിലുള്ള ചോർബസാർ മാർക്കറ്റിൽ വിദേശ യൂട്യൂബ് വ്ളോഗർക്ക് നേരെ കയ്യേറ്റം. പെദ്രോ മോത എന്ന ഡച്ച് സ്വദേശിക്കാണ് ദുരനുഭവമുണ്ടായത്. ചോർ ബസാറിലൂടെ മൊബൈലുമായി ദൃശ്യങ്ങൾ പകർത്തുന്നതിനിടെയാണ് കച്ചവടക്കാരിൽ ഒരാൾ പെദ്രോയെ കയ്യേറ്റം ചെയ്തത്. പ്രകോപനങ്ങളൊന്നും കൂടാതെയായിരുന്നു കയ്യേറ്റം. കച്ചവടക്കാരൻ പെദ്രോയുടെ കൈ പിടിച്ച് വലിക്കുകയും മൊബൈൽ തട്ടിപ്പറിക്കാൻ ശ്രമിക്കുകയും ചെയ്യുകയായിരുന്നു.  ഓടി രക്ഷപ്പെടുന്ന ദൃശ്യങ്ങൾ സഹിതമാണ് പെഡ്രോ പോസ്റ്റ് ചെയ്തിരിക്കുന്നത്. മാഡ്‌ലി റോവർ എന്ന യുട്യൂബ് ചാനലിലൂടെ പ്രശസ്തനായ വ്‌ളോഗറാണ്  ആക്രമിക്കപ്പെട്ടത്. ട്വിറ്റർ ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ ആളുകൾ പ്രതികരിച്ചതിന് പിന്നാലെയാണ് സംഭവം പുറത്തറിയുന്നത്.…

Read More
Click Here to Follow Us