ബെംഗളൂരുവിനെ വെള്ളത്തിലാഴ്ത്തി കനത്ത മഴ

ബെംഗളൂരു: നഗരത്തിൽ കനത്ത മഴ. തിങ്കളാഴ്ച വൈകുന്നേരം പെയ്ത മഴയിൽ നഗരത്തിന്റെ ചില ഭാഗങ്ങളിലെ ചില റോഡുകൾ വെള്ളത്തിനടിയിലായി. മാറത്തഹള്ളി പാലം, സ്‌പൈസ് ഗാർഡൻ റോഡ്, വർത്തൂർ മെയിൻ റോഡ് എന്നിവിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു എന്നാൽ വെള്ളക്കെട്ട് രൂക്ഷമായത് ഈസ്റ്റ് ബെംഗളൂരുവിലാണ്. 42 അണ്ടർപാസുകളുടെ സ്ഥിതിയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ബിബിഎംപി സമർപ്പിച്ചിട്ടുണ്ടെന്നും അവയിൽ ചിലതിൽ വെള്ളപ്പൊക്കം തടയുന്നതിനുള്ള പ്രവർത്തനങ്ങൾ ഇതിനകം ആരംഭിച്ചതായും ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. കടുബീസനഹള്ളി അടിപ്പാത തിങ്കളാഴ്ച വെള്ളത്തിനടിയിലായെങ്കിലും വൈകാതെ വെള്ളം ഇറങ്ങി. സമീപത്തെ ബിഎംആർസിഎൽ ജോലികൾ കാരണം ഈ അടിപ്പാത…

Read More

ബെംഗളൂരുവിൽ അമ്മയെ കൊലപ്പെടുത്തി ട്രോളി ബാഗിൽ ആക്കിയ മകൾ പോലീസിൽ കീഴടങ്ങി

ബെംഗളൂരു: അമ്മയെ കൊന്ന് ട്രോളി ബാഗിൽ ആക്കി മകൾ. പശ്ചിമ ബംഗാൾ സ്വദേശി സൊനാലി സെൻ (35) സ്വയം പോലീസിൽ കീഴടങ്ങി. ഉറക്ക ഗുളിക നൽകിയിട്ടും മരിച്ചില്ലെന്ന് കണ്ടപ്പോൾ കഴുത്തിൽ ഷോൾ മുറുക്കി കൊന്നുവെന്നാണ് മകളുടെ മൊഴി. അമ്മയുമായി സ്ഥിരം വഴക്ക് ഉണ്ടാകാറുണ്ടന്നും സൊനാലി പോലീസിനോട് പറഞ്ഞു. ഫിസിയോതെറാപ്പിസ്റ്റ് ആയ സൊനാലി സെൻ അമ്മയെ കൊന്ന് മൃതദേഹം സ്യൂട്ട്‌കേസിലിട്ട് മൈക്കോ ലേഔട്ട് പോലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിക്കുകയായിരുന്നു. പോലീസ് സ്യൂട്ട്‌കേസ് തുറന്ന് പരിശോധിച്ചപ്പോൾ ബിവ പോൾ (75) എന്ന വയോധികയുടെ മൃതദേഹം കണ്ടെത്തുകയും ചെയ്തു.…

Read More

വാഹനാപകടത്തിൽ പിഞ്ചുകുഞ്ഞ് ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു

ബെംഗളൂരു: വിജയപുര ഗൊല്ലരഹട്ടിക്ക് സമീപം എൻഎച്ച് 48ൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബെംഗളൂരുവിൽ നിന്നുള്ള ഒരു കുടുംബത്തിലെ മൂന്ന് പേർ മരിക്കുകയും നാല് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. തിങ്കളാഴ്ച പുലർച്ചെയൻ അപകടമുണ്ടായത്. ബെംഗളൂരുവിലെ എച്ച്എസ്ആർ ലേഔട്ടിൽ താമസിക്കുന്ന സക്കീർ അഹമ്മദ് (60), തബസ്സം (28), മൂന്ന് മാസം പ്രായമുള്ള ഹയാത്ത് ഫാത്തിമ എന്നിവരാണ് മരിച്ചത്. പരിക്കേറ്റ നയാസ് (22), ഇമ്രാൻ ഖാൻ (32), തബ്രീസ് അഹമ്മദ് (27), സബ എന്നിവരെ ചിത്രദുർഗയിലെ ബസവേശ്വര മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗോവയിൽ അവധി…

Read More

വില്ലൻ വേഷങ്ങളിലുടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതനായ നടൻ കസാൻ ഖാൻ അന്തരിച്ചു

കൊച്ചി: വില്ലൻ വേഷങ്ങളിൽ ശ്രദ്ധേയനായിരുന്ന നടന്‍ കസാന്‍ ഖാന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പ്രൊഡക്‌ഷൻ കൺട്രോളറും നിർമാതാവുമായ എൻ.എം. ബാദുഷയാണ് മരണവിവരം പങ്കുവച്ചത്. നടൻ ദിലീപ് ഫെയ്സ്ബുക്കിലൂടെ ആദരാഞ്ജലി അർപ്പിച്ചു. 1992 ല്‍ പുറത്തിറങ്ങിയ സെന്തമിഴ് പാട്ട് എന്ന തമിഴ്ചിത്രത്തിലൂടെയാണ് കസാന്‍ ഖാന്‍ അഭിനയരംഗത്ത് എത്തിയത്. തുടർന്ന് ഗാന്ധര്‍വ്വം, സിഐഡി മൂസ, ദ കിങ്, വര്‍ണപ്പകിട്ട്, ഡ്രീംസ്, ദ ഡോണ്‍, മായാമോഹിനി, രാജാധിരാജ, ഇവന്‍ മര്യാദരാമന്‍, ഓ ലൈല ഓ തുടങ്ങിയ മലയാള സിനിമകളിലും അഭിനയിച്ചു. നിരവധി തമിഴ്, കന്നട ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്.

Read More

സംസ്ഥാനത്തെ ആർ.ടി.സി. ബസുകളിൽ സ്റ്റുഡന്റ്‌പാസ്സിന് ഇപ്പോൾ അപേക്ഷിക്കാം

ബെംഗളൂരു: കർണാടക ആർ.ടി.സി. ബസുകളിൽ വിദ്യാർത്ഥികൾക്കുള്ള സ്റ്റുഡന്റ്‌പാസ്സിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പണം ആരംഭിച്ചു. സേവാസിന്ധു വെബ്‌സൈറ്റിന് പുറമെ കര്‍ണാടക വണ്‍, ബെംഗളൂരു വണ്‍ സെന്ററുകളിലും അപേക്ഷ നല്‍കാം. റജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയായാല്‍ ലഭിക്കുന്ന എസ്.എം.എസ് സന്ദേശം കാണിച്ച് ബസ് ടെര്‍മിനലിലെ കൗണ്ടറുകളില്‍ നിന്ന പാസ് കൈപറ്റാം. ശക്തി പദ്ധതി പ്രകാരം സ്‌കൂള്‍ വിദ്ധാര്‍ത്ഥിനികള്‍ക്ക് യാത്ര സൗജന്യമാണ്

Read More

ബസിൽ നിന്നും തെറിച്ചു വീണ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു

ബെംഗളൂരു: ഹാവേരിയിൽ തിരക്കേറിയ എൻ.ഡബ്ലിയൂ.കെ.ആർ.ടി.സി ബസിൽ നിന്നും തെറിച്ചുവീണ 14 വയസ്സുകാരി മരിച്ചു. ഹങ്കലിലെ വസ്സം ഗ്രാമത്തിലാണ് സംഭവം. ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ മധു കമ്പാർ ആണ് ഇന്നലെ രാവിലെ സ്കൂളിലേക്കുള്ള യാത്രയ്ക്കിടെ മരിച്ചത്. ചവിട്ടുപടിയിൽ നിന്നിരുന്ന മധു ബസ് യാത്ര ആരംഭിച്ചതോടെ റോഡിലേക്ക് തെറിച്ച വീഴുകയായിരുന്നു. ബസ് ക്ഷാമം രൂക്ഷമായ മേഖലയിലെ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചത് തിരക്ക് വർധിക്കാൻ ഇടയാക്കിയട്ടുണ്ട്

Read More

നഗരത്തിൽ പുതിയ 250 ഇന്ദിരാ കാൻ്റീനുകൾ കൂടി ആരംഭിക്കും; മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു: നഗരത്തിൽ കുറഞ്ഞ നിരക്കിൽ ഭക്ഷണം നൽകുന്ന 250 ഇന്ദിരാ കാൻ്റീനുകൾ കൂടി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. നഗരത്തിലെ ഓരോ വാർഡിലും ഉറപ്പ് വരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ദിരാ കാൻ്റീനുകളുടെ പ്രവർത്തനങ്ങൾ വിലയിരുത്താനായി കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. യോഗത്തില്‍ ഇന്ദിരാ കാന്റീന്‍ സേവനവും അതിന്റെ നടത്തിപ്പും സംബന്ധിച്ച് മുഖ്യമന്ത്രി ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. ആശുപത്രികൾ, ബസ് ടെർമിനലുകൾ, താലൂക്ക് ഓഫീസുകൾ, കോളേജുകൾ എന്നിവയുടെ സമീപത്താണ് പുതിയ ഇന്ദിരാ കാന്റീനുകൾ സ്ഥാപിക്കുക. ഭക്ഷണത്തിൻ്റെ ഗുണനിലവാരം, അളവ്, എന്നിവ…

Read More

ശുചിമുറിയിൽ നിന്നുള്ള വിഷവാതകം ശ്വസിച്ച് പങ്കാളികൾ മരിച്ച നിലയിൽ

ബെംഗളൂരു: ശുചിമുറിയിൽ വാട്ടർ ഹീറ്ററിൽ നിന്നുള്ള വിശവാതകം ശ്വസിച്ച് ഒരുമിച്ച് താമസിച്ചിരുന്ന പങ്കാളികൾ മരിച്ചു. ചാമരാജനഗർ ജില്ലയിൽ നിന്നുള്ള ചന്ദ്രശേഖർ, ബെലഗാവി ജില്ലയിൽ നിന്നുള്ള സുധാ റാണി എന്നിവരാണ് മരിച്ചത്. ഇരുവരെയും ശുചിമുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബെംഗളൂരുവിലെ യെലഹങ്ക താലൂക്കിലെ തരബനഹള്ളി ഗ്രാമത്തിലാണ് സംഭവം. ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്തുള്ള നക്ഷത്ര ഹോട്ടലിലായിരുന്നു ഇരുവരും ജോലി ചെയ്തിരുന്നത്. യെലഹങ്കയ്ക്ക് സമീപം തരബനഹളളിയിലെ വീട്ടിലാണ് സംഭവം. ശുചിമുറിയിയുടെ വാതിലും വെന്റിലേറ്ററും അടഞ്ഞ നിലയിലായിരുന്നെന്നും വാട്ടർ ഹീറ്ററിൽ നിന്നുള്ള കാർബൺ മോണോക്സയിഡ് ശ്വസിച്ചതാകാം മരണകരണമെന്നും പോലീസ് പറഞ്ഞു.…

Read More

അമിത യാത്രക്കൂലി സംബന്ധിച്ച് തർക്കം; യാത്രക്കാരനെ കുത്തിക്കൊന്ന ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ബെംഗളൂരു: അമിത യാത്രക്കൂലി നൽകാൻ വിസമ്മതിച്ച യാത്രക്കാരനെ ഓട്ടോ ഡ്രൈവർ കുത്തിക്കൊന്നു. ഓട്ടോ ഡ്രൈവറായ അശ്വന്തിന്റെ ആക്രമണത്തില്‍ അസം സ്വദേശി അഹമ്മദാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ അഹമ്മദിന്റെ സഹോദരന്‍ ആയൂബ് ആശുപത്രിയില്‍ ചികിത്സയിലാണ്. അശ്വന്തിനെ സുബ്രമണ്യനഗര്‍ പോലീസ് അറസ്റ്റ് ചെയ്തു. സാന്‍ഡല്‍ സോപ്പ് ഫാക്ടറിക്ക് മുന്നിലെ ഓട്ടോ സ്റ്റാന്‍ഡിലാണ് സംഭവം. സ്വകാര്യ കമ്പനിയിലെ ജീവനക്കാരാണ് ഇരുവരും. ഞായറാഴ്ച്ച രാത്രി ജോലിക്കുശേഷം യശ്വന്തപുരയിലെ വാടക വീട്ടിലേക്ക് പോകാനാണ് ഇരുവരും അശ്വന്തിനെ സമീപിച്ചത്. എന്നാല്‍ ഇരട്ടി കൂലി അശ്വന്ത് ആവശ്യപ്പെട്ടതോടെ ഇരുവരും ഇത് ചോദ്യം ചെയ്തു .…

Read More

നഴ്‌സിങ് വിദ്യാർത്ഥിനി കൊല്ലപ്പെട്ടു; മൃതദേഹം കണ്ടെത്തിയത് കണ്ണുകൾ ചൂഴ്‌ന്നെടുത്ത നിലയിൽ

തെലങ്കാന: വികാരാബാദ് ജില്ലയിൽ നഴ്‌സിംഗ് വിദ്യാർത്ഥിനി കോളേജിൽ നിന്ന് വീട്ടിലേക്ക് മടങ്ങവേ ക്രൂരമായി കൊല്ലപ്പെട്ടു. ഇവരുടെ ഭാര്യാസഹോദരൻ അനിലാണ് കൊലപാതകത്തിന് പിന്നിലെന്ന് കുടുംബാംഗങ്ങൾ ആരോപിച്ചു. 19 കാരിയായ ഇരയുടെ ചേതനയറ്റ ശരീരം അവളുടെ വസതിയിൽ നിന്ന് ഏകദേശം ഒരു കിലോമീറ്റർ അകലെയുള്ള ഒരു ചതുപ്പിൽ നിന്ന് കണ്ടെത്തിയിരുന്നു. ശരീരത്തിൽ പലതരം ചതവുകളുടെയും മുറിവുകളുടെയും ലക്ഷണങ്ങൾ ഉണ്ടെന്നും കണ്ണുകൾ ചൂഴ്ന്നെടുത്ത നിലയിൽ ആയിരുന്നെന്നും പോലീസ് പറഞ്ഞു. പ്രാദേശിക മാധ്യമങ്ങളോട് സംസാരിക്കവെ, കൊലപാതകത്തിൽ പെൺകുട്ടിയുടെ അളിയന് പങ്കുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു. കൂടാതെ ഉത്തരവാദി തന്റെ ഭർത്താവാണെന്ന് ഇരയുടെ…

Read More
Click Here to Follow Us