ശുചിമുറിയിൽ നിന്നുള്ള വിഷവാതകം ശ്വസിച്ച് പങ്കാളികൾ മരിച്ച നിലയിൽ

ബെംഗളൂരു: ശുചിമുറിയിൽ വാട്ടർ ഹീറ്ററിൽ നിന്നുള്ള വിശവാതകം ശ്വസിച്ച് ഒരുമിച്ച് താമസിച്ചിരുന്ന പങ്കാളികൾ മരിച്ചു. ചാമരാജനഗർ ജില്ലയിൽ നിന്നുള്ള ചന്ദ്രശേഖർ, ബെലഗാവി ജില്ലയിൽ നിന്നുള്ള സുധാ റാണി എന്നിവരാണ് മരിച്ചത്. ഇരുവരെയും ശുചിമുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബെംഗളൂരുവിലെ യെലഹങ്ക താലൂക്കിലെ തരബനഹള്ളി ഗ്രാമത്തിലാണ് സംഭവം. ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്തുള്ള നക്ഷത്ര ഹോട്ടലിലായിരുന്നു ഇരുവരും ജോലി ചെയ്തിരുന്നത്.

  ആർസിബി വിജയഘോഷം അതിരുകടന്നു; പലയിടത്തും ആരാധകർക്ക് നേരെ പോലീസ് ലാത്തിച്ചാർജ്

യെലഹങ്കയ്ക്ക് സമീപം തരബനഹളളിയിലെ വീട്ടിലാണ് സംഭവം. ശുചിമുറിയിയുടെ വാതിലും വെന്റിലേറ്ററും അടഞ്ഞ നിലയിലായിരുന്നെന്നും വാട്ടർ ഹീറ്ററിൽ നിന്നുള്ള കാർബൺ മോണോക്സയിഡ് ശ്വസിച്ചതാകാം മരണകരണമെന്നും പോലീസ് പറഞ്ഞു. ഇരുവരും ഹോട്ടലിൽ ജോലിക്ക് എത്താത്തതിനെ തുടർന്ന് സഹപ്രവർത്തകർ ഞായറാഴ്ച ഉച്ചയോടെ വീട്ടിലെത്തി വിളിച്ചെങ്കിലും വാതിൽ തുറന്നില്ല. തുടർന്ന് പോലീസ് എത്തി വാതിൽ പോളിച്ചാണ് അകത്തു കടന്നത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം; നിരവധി പേർക്ക് പരുക്ക്, സർവീസുകൾ നിർത്തിവെച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓടുന്ന ട്രെയിനിൽ പൂജയും അഭിഷേകവും; 3 ലക്ഷം നൽകി ബുക്ക് ചെയ്തതെന്ന് റെയിൽവേ! സുരക്ഷയെവിടെയെന്ന് നെറ്റിസൺസ്; വീഡിയോ വൈറൽ
[masterslider id="10"]

Related posts