ഫേസ്ബുക്ക് നിരോധനത്തിനൊരുങ്ങി കർണാടക സർക്കാർ

ബെംഗളൂരു: ഫേസ്ബുക്കിന് മുന്നറിയിപ്പുമായി കർണാടക ഹൈക്കോടതി. ഇന്ത്യയിലെ ഫേസ്ബുക്കിന്റെ പ്രവർത്തനം നിർത്തലാക്കാൻ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് ഹെക്കോടതി മുന്നറിയിപ്പ് നൽകി. സൗദി അറേബ്യയിൽ തടവിലാക്കപ്പെട്ട ഇന്ത്യൻ പൗരനുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിൽ കർണാടക പോലീസിനോട് ഫേസ്ബുക്ക് നിസ്സഹകരണം കാണിച്ചതിന് പിന്നാലെയാണ് മുന്നറിയിപ്പ്. ജയിലിൽ കഴിയുന്ന ഇന്ത്യൻ പൗരന്റെ ഭാര്യ കവിത നൽകിയ ഹർജി പരിഗണിക്കവെ, ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിതിന്റെ ബെഞ്ചാണ് ഫേസ്ബുക്കിന് മുന്നറിയിപ്പ് നൽകിയത്. കേസിൽ സ്വീകരിക്കേണ്ട തുടർനടപടികളുടെ വിവരം അറിയിക്കാനും കോടതി കേന്ദ്രത്തോട് നിർദ്ദേശിച്ചു. കൃത്യമായ അന്വേഷണം നടത്തി പൂർണമായ റിപ്പോർട്ട് സമർപ്പിക്കാൻ…

Read More

കുപ്പിയിൽ പെട്രോൾ നൽകിയില്ല ; പമ്പ് ജീവനക്കാരനെ വിദ്യാർത്ഥികൾ വളഞ്ഞിട്ട് തല്ലി

കോഴിക്കോട്: മുക്കം മണാശ്ശേരിയിൽ പെട്രോൾ പമ്പ് ജീവനക്കാരനെ സ്‌കൂൾ വിദ്യാർഥികൾ മർദിച്ചു. കുപ്പിയിൽ പെട്രോൾ നൽകാത്തതിനെ തുടർന്നായിരുന്നു മർദനം. പമ്പുടമ മുക്കം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.  ഇന്നലെ വൈകിട്ട് അഞ്ചിനായിരുന്നു അക്രമം. കുപ്പിയിൽ പെട്രോൾ നൽകരുതെന്ന് കർശന നിർദ്ദേശം ലഭിച്ചിരുന്നതിനാൽ പെട്രോൾ ജീവനക്കാർ തയ്യാറായില്ല. അത്യാവശ്യമാണെങ്കിൽ കാനിൽ പെട്രോൾ നൽകാമെന്ന് പറഞ്ഞപ്പോൾ അംഗീകരിച്ച കുട്ടികൾ കാനിൽ പെട്രോൾ വാങ്ങി മടങ്ങി. തുടർന്ന്, ആറിലധികം കുട്ടികൾ കൂട്ടത്തോടെ എത്തി വാക്കേറ്റവും ഒടുവിൽ കയ്യാങ്കളിയിലും എത്തുകയായിരുന്നു. ജീവനക്കാർ പറയുന്നത് ഏത് സ്‌കൂളിലെ വിദ്യാർത്ഥികളാണെന്ന് കൃത്യമായി മനസിലായിട്ടുണ്ട്. മർദനമേറ്റ…

Read More

മതപരിവർത്തന നിരോധനം നിയമം പിൻവലിക്കാൻ കർണാടക ; അടുത്ത മാസം ബില്ല് അവതരിപ്പിക്കും

ബെംഗളൂരു : മുൻ ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന മതപരിവര്‍ത്തന നിരോധന നിയമം പിൻവലിക്കാൻ കര്‍ണാടക സര്‍ക്കാര്‍. ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. ജൂലൈ മൂന്നിന് ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തില്‍ ഇതുസംബന്ധിച്ച ബില്‍ സര്‍ക്കാര്‍ അവതരിപ്പിക്കും. സംസ്ഥാനത്ത് കഴിഞ്ഞ സെപ്റ്റംബര്‍ 30നാണ് നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം പ്രബല്യത്തില്‍ വന്നത്.

Read More

ചില നേതാക്കൾ കോൺഗ്രസുമായി അഡ്ജസ്റ്റ്മെന്റ് രാഷ്രീയം കളിക്കുന്നു : ബിജെപി എംപി യുടെ ആരോപണം

ബെംഗളൂരു: നിയമസഭ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ കര്‍ണാടക ബിജെപിയിലെ ആഭ്യന്തര കലഹം രൂക്ഷമാവുന്നു. പാര്‍ട്ടിയിലെ ചില നേതാക്കള്‍ കോണ്‍ഗ്രസ് നേതൃത്വവുമായി ‘അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം’ നടത്തിയെന്ന് ആരോപിച്ച്‌ മൈസൂരു-കുടക് എംപി പ്രതാപ് സിംഹ രംഗത്ത് എത്തിയതോടെയാണ് പാര്‍ട്ടിക്കുള്ളിലെ തര്‍ക്കം മറനീക്കി പുറത്ത് വന്നത്. സര്‍ക്കാരിന്റെ നയങ്ങളെയും വാഗ്ദാനങ്ങളെയും ചോദ്യം ചെയ്യാതിരിക്കാൻ ബിജെപിയിലെ ചില മുതിര്‍ന്ന നേതാക്കള്‍ കോണ്‍ഗ്രസുമായി ‘അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം’ നടത്തിയെന്നാണ് പ്രതാപ് സിംഹ കഴിഞ്ഞ ദിവസം ആരോപിച്ചത്. ഏതാനും മുതിര്‍ന്ന നേതാക്കള്‍ക്ക് ഈ നീക്കത്തില്‍ പങ്കുണ്ട്. സര്‍ക്കാറിന്റെ വാഗ്ദാനങ്ങളുടേയും പദ്ധതികളുടെയും കാര്യത്തില്‍ മുഖ്യമന്ത്രി…

Read More

മോദി കന്നഡിഗരുടെ അന്നം മുടക്കും ; സിദ്ധരാമയ്യ

ബെംഗളൂരു: മോദി സർക്കാർ കർണാടകയിലെ ഭക്ഷ്യസുരക്ഷാ പദ്ധതിക്ക് തുരങ്കം വയ്ക്കുന്നതായി ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. സർക്കാർ പ്രഖ്യാപിച്ച ‘അന്ന ഭാഗ്യ 2.0’ പദ്ധതിക്ക് വേണ്ട അരി നൽകാതെ കേന്ദ്രം തടസ്സം സൃഷ്ടിക്കുകയാണെന്ന് സിദ്ധരാമയ്യ ട്വിറ്ററിൽ കുറിച്ചു. ഓപ്പൺ മാർക്കറ്റ് സ്കീമിലൂടെ കർണാടകയ്ക്ക് അരി വിതരണം ചെയ്യുന്നതിൽ നിന്ന് ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയെ കേന്ദ്രം വിലക്കിയതായും കർണാടക മുഖ്യമന്ത്രി ആരോപിച്ചു. എന്ത് കൊണ്ടാണു നരേന്ദ്രമോദിയും കർണാടക ബി.ജെ.പിയും അർഹരായ ആളുകൾക്ക്  സൗജന്യ അരി നൽകുന്നത് എതിർക്കുന്നത്. എന്തുകൊണ്ടാണ് അവർ പാവപ്പെട്ടവരിൽ നിന്ന് ഭക്ഷണം തട്ടിയെടുക്കാൻ…

Read More

ബിഎംടിസി ബസ് ഇടിച്ച് രണ്ടു പേർക്ക് ദാരുണാന്ത്യം 

ബെംഗളൂരു: റോഡ് മുറിച്ചുകടക്കുകയായിരുന്ന രണ്ടു പേരെ ബിഎംടിസി ബസ് ഇടിച്ച് മരിച്ചു. ഇടിയുടെ ആഘാതത്തിൽ ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിക്കുകയാണ്. റിംഗ് റോഡിൽ ലഗ്ഗെരെയ്ക്ക് സമീപം കെംപെഗൗഡ ആർച്ചിന് സമീപമാണ് സംഭവം. മരിച്ചവരിൽ ഒരാളാണ് സുരേഷ്. ഇരുവരും കൂലിപ്പണിക്കാരാണെന്നും അറിയുന്ന വിവരം. രാജാജിനഗർ ട്രാഫിക് പോലീസ് പരിശോധന നടത്തി. ബസ് ഡ്രൈവറെ രാജാജിനഗർ ട്രാഫിക് പോലീസ് അറസ്റ്റ് ചെയ്തു. എസ്‌സിപി പൃഥ്വി, ഡിസിപി സച്ചിൻ ഘോർപഡെ എന്നിവർ സ്ഥലം സന്ദർശിച്ച് ഉദ്യോഗസ്ഥരിൽ നിന്ന് വിവരം അന്വേഷിച്ചു. 

Read More

സ്ത്രീകൾക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ചതോടെ വെട്ടിലായത് വിദ്യാർത്ഥികൾ 

ബെംഗളൂരു: സംസ്ഥാന സർക്കാർ സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രാ പദ്ധതി ആരംഭിച്ചതോടെ സ്‌കൂളിലേക്കും കോളേജിലേക്കും പോകാൻ ബുദ്ധിമുട്ടി വിദ്യാർഥികൾ. യലബുർഗ താലൂക്കിലെ റൂട്ടിലെ ബസുകളിൽ ആളുകൾ നിറഞ്ഞു കവിയുന്നു, വിദ്യാർത്ഥികൾക്ക് കയറാൻ ഇടമില്ലാത്ത അവസ്ഥയാണ്. യലബുർഗ താലൂക്കിലെ ബേവുരു ക്രോസിൽ തിങ്കളാഴ്ച രാവിലെ ഏഴു മുതൽ 11 വരെ വിദ്യാർഥികൾ ബസ് കിട്ടാതെ കാത്തുനിൽക്കുന്ന അവസ്ഥയുണ്ടായിട്ടുണ്ട്. താലൂക്കിലെ വനഗേരി, ഹുനസിഹാള, കോലിഹാള, ലകമനാഗുലെ തുടങ്ങിയ ഗ്രാമങ്ങളിൽ നിന്ന് ബേവുരു ക്രോസിൽ എത്തുന്ന വിദ്യാർഥികൾ കുഷ്തഗി, കൊപ്പൽ നഗരപ്രദേശങ്ങളിലെ സ്‌കൂളുകളിലേക്കും കോളജുകളിലേക്കും ആണ് പോകുന്നത്. എന്നാൽ…

Read More

അപകീർത്തി കേസ് ; കോൺഗ്രസ്‌ നേതാക്കൾക്ക് സമൻസ്

ബെംഗളൂരു: കോൺഗ്രസ്‌ നേതാക്കൾക്കെതിരെ അപകീർത്തിക്കേസ് സമർപ്പിച്ച് ബിജെപി. കർണാടകയിലെ മുതിർന്ന കോൺഗ്രസ്‌ നേതാക്കൾക്കും രാഹുൽ ഗാന്ധിക്കുമെതിരെയാണ് പരാതി. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ, സംസ്ഥാനത്തെ മുതിർന്ന നേതാക്കൾ എന്നിവരെ ചേർത്താണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. ബിജെപി സംസ്ഥാന സെക്രട്ടറി എസ് കേശവപ്രസാദ് ആണ് പരാതിക്കാരൻ. ഹർജിയിൽ ബെംഗളൂരു അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതി നടപടി തുടങ്ങി. എതിർകക്ഷികൾക്ക് സമൻസ് അയക്കാൻ കോടതി നിർദ്ദേശിച്ചു. ബിജെപിയെ അപകീർത്തിപ്പെടുത്തുന്ന വിധത്തിൽ തിരഞ്ഞെടുപ്പ് കാലത്ത് പ്രചാരണം നടത്തിയെന്നാണ് കേസ്. എംപിമാർക്കും അഭിഭാഷകർക്കുമെതിരായ കേസ് പരിഗണിക്കുന്ന കോടതിയിലാണ് ഹർജി…

Read More

ബിബിഎംപി തെരഞ്ഞെടുപ്പ് നവംബറിൽ

ബെംഗളൂരു: ബിബിഎംപി തെരഞ്ഞെടുപ്പു വരുന്ന നവംബറിൽ നടത്താനാണ് ലക്ഷ്യമിടുന്നതെന്ന് ഗതാഗത മന്ത്രി രാമലിംഗ റെഡ്ഢി. നിലവിലുള്ള 198 വാർഡുകളുമായി മുന്നോട്ട് പോകില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ബിജെപി സർക്കാർ നടത്തിയ വാർഡ് വിഭജനം അശാസ്ത്രീയമാണ്, അതിനാൽ ഇത് പുനർ പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. തെരഞ്ഞെടുപ്പു വൈകുന്നതിനെ സംബന്ധിച്ച ഹർജി ജൂലൈ നാലിനു കോടതി പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Read More

ജോലി സ്ഥലത്തെ ജാതി വിവേചനം ; ദളിത്‌ യുവാവ് ആത്മഹത്യ ചെയ്തു

ബെംഗളൂരു: ജോലി സ്ഥലത്തെ ജാതിവിവേചനത്തെയും അതിക്രമത്തെയും തുടര്‍ന്ന് ബെംഗളൂരുവില്‍ ദളിത് യുവാവ് ആത്മഹത്യ ചെയ്തു. സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന വിവേക് രാജ് (35) ആണ് ഫ്ലാറ്റില്‍ ആത്മഹത്യ ചെയ്തത്. ആത്മഹത്യ ചെയ്യുന്നതിനു മുൻപ് യുവാവ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും യൂട്യൂബില്‍ ഒരു വീഡിയോ പുറത്തിറക്കുകയും ചെയ്തിരുന്നു. ഇനി ഇതിനെതിരെ പോരാടാൻ തനിക്ക് കഴിയില്ല, വീഡിയോയില്‍ വിവേക് രാജ് പറഞ്ഞു. ഉത്തര്‍പ്രദേശിലെ കപ്തംഗഞ്ച് ബസ്തി സ്വദേശിയായ വിവേക് ബെംഗളൂരുവിലെ ബ്രൂക്ക്ഫീല്‍ഡിലെ റിപ്പബ്ലിക് ഓഫ് വൈറ്റ്ഫീല്‍ഡിലാണ് താമസിച്ചിരുന്നത്. ലൈഫ്സ്റ്റൈല്‍ ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡില്‍ വിഷ്വല്‍…

Read More
Click Here to Follow Us