ചില നേതാക്കൾ കോൺഗ്രസുമായി അഡ്ജസ്റ്റ്മെന്റ് രാഷ്രീയം കളിക്കുന്നു : ബിജെപി എംപി യുടെ ആരോപണം

ബെംഗളൂരു: നിയമസഭ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ കര്‍ണാടക ബിജെപിയിലെ ആഭ്യന്തര കലഹം രൂക്ഷമാവുന്നു.

പാര്‍ട്ടിയിലെ ചില നേതാക്കള്‍ കോണ്‍ഗ്രസ് നേതൃത്വവുമായി ‘അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം’ നടത്തിയെന്ന് ആരോപിച്ച്‌ മൈസൂരു-കുടക് എംപി പ്രതാപ് സിംഹ രംഗത്ത് എത്തിയതോടെയാണ് പാര്‍ട്ടിക്കുള്ളിലെ തര്‍ക്കം മറനീക്കി പുറത്ത് വന്നത്.

സര്‍ക്കാരിന്റെ നയങ്ങളെയും വാഗ്ദാനങ്ങളെയും ചോദ്യം ചെയ്യാതിരിക്കാൻ ബിജെപിയിലെ ചില മുതിര്‍ന്ന നേതാക്കള്‍ കോണ്‍ഗ്രസുമായി ‘അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം’ നടത്തിയെന്നാണ് പ്രതാപ് സിംഹ കഴിഞ്ഞ ദിവസം ആരോപിച്ചത്. ഏതാനും മുതിര്‍ന്ന നേതാക്കള്‍ക്ക് ഈ നീക്കത്തില്‍ പങ്കുണ്ട്. സര്‍ക്കാറിന്റെ വാഗ്ദാനങ്ങളുടേയും പദ്ധതികളുടെയും കാര്യത്തില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയെ ചോദ്യം ചെയ്യരുതെന്ന കരാറാണ് രഹസ്യമായി ഉണ്ടാക്കിയിരിക്കുന്നതെന്നും രണ്ട് തവണ എംപിയായ അദ്ദേഹം ആരോപിച്ചു.

  കുരുക്കില്ലാ, ടോളില്ലാ യാത്ര; എസ് എം കൃഷ്ണ റോഡ് തുറന്നു; സവിശേഷതകള്‍ ഏറെ അറിയാന്‍ വായിക്കു

കോണ്‍ഗ്രസിലും ബിജെപിയിലും ഉള്ള ചില മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ ഇത് സാധാരണമാണ്. പരസ്പരം ചോദ്യം ചെയ്യരുതെന്ന കരാറില്‍ അവര്‍ എത്തിയതായി തോന്നുന്നു. ബിജെപി അധികാരത്തിലിരുന്നപ്പോഴും ഇത്തരം നീക്കമുണ്ടായിരുന്നു. അഴിമതി ഇടപാടുകളില്‍ കോണ്‍ഗ്രസിലെ ചില നേതാക്കള്‍ക്ക് അന്ന് ആശങ്കയുണ്ടായിരുന്നു പ്രതാപ് സിംഹ വ്യക്തമാക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മലയാളി മെഡിക്കൽ വിദ്യാർഥിനിയെ ലാപ്ടോപ് കൊണ്ട് തലക്കാടിച്ച് കൊല്ലപ്പെടടുത്തി; സഹപാഠി അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ പോലീസിനെ ആക്രമിച്ച വധക്കേസ് പ്രതിയെ വെടിവെച്ച് സാഹസികമായി കീഴടക്കി പോലീസ്
[masterslider id="10"]

Related posts