ബിഎംഎഫിന്റെ ഫ്രീഡം റൈഡിന് മികച്ച പ്രതികരണം;300 ൽ അധികം പേർ റജിസ്റ്റർ ചെയ്തു.

ബെംഗളൂരു : നഗരത്തിലെ മലയാളികൾക്കിടയിൽ പ്രശസ്തമായ ബാംഗ്ലൂർ മലയാളി ഫ്രണ്ട്‌സ് (BMF) എന്ന ഫേസ്ബുക്ക് കൂട്ടായ്മ ഒരു പുതിയ കാൽവെയ്പ്പിലേക്ക്.. ഈ വരുന്ന ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തിൽ ബാംഗ്ലൂരിൽ നിന്നും സഞ്ചാരികളുടെ പറുദീസയായ ദേവരായനദുർഗ്ഗ എന്ന സ്ഥലത്തേക്ക് Safe Drive Saves Life എന്ന ആശയത്തിൽ “ഫ്രീഡം റൈഡ്” എന്ന പേരിൽ ഒരു ബൈക്ക് റൈഡ് സംഘടിപ്പിച്ചിരിക്കുന്നു.

ഇതുവരെ മുന്നൂറിൽ പരം ആൾക്കാർ ഇതിൽ പങ്കുചേരാൻ രജിസ്റ്റർ ചെയ്തു കഴിഞ്ഞു. റജിസ്ട്രേഷൻ കഴിഞ്ഞ അഞ്ചാം തീയതി ക്ലോസ് ആയി.

ബിഎംഎഫ് ഗ്രൂപ്പ്‌ പല മേഖലകളിലും പ്രശസ്തമാണ്.

ഈ അടുത്ത് ബിഎംഎഫ് ഗ്രൂപ്പിൽ നടന്ന “പറവകൾക്കൊപ്പം” കോമ്പറ്റിഷൻ എല്ലാരും മാതൃക ആക്കേണ്ട ഒരു മത്സരം ആയിരുന്നു. ദാഹിച്ചു വലയുന്ന പറവകൾക്കു വെള്ളം വച്ചുകൊടുക്കുന്ന ഫോട്ടോയും വെള്ളം കുടിക്കുന്നതു ചേർന്നുള്ള സെൽഫിയും എല്ലായിടത്തും ചർച്ചാ വിഷയം ആയിരുന്നു.

ഈ ഗ്രൂപ്പ്‌ വിഭാഗം ആയ ബിഎംഎഫ് ചാരിറ്റബിൾ ട്രസ്റ്റ് ഒത്തിരിയേറെ ചാരിറ്റി പ്രവർത്തനങ്ങൾ കൊണ്ട് കേൾവി കേട്ടതാണ്. എല്ലാ വർഷവും തെരുവോരങ്ങളിൽ കഴിയുന്ന നൂറോളം അശരണർക്കു പുതപ്പ് വിതരണം, സാമ്പത്തിക മായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് സ്കൂൾ കിറ്റ് വിതരണം, നിർധനരായ പെൺകുട്ടികൾക്കു സാനിറ്ററി പാഡ് വിതരണം, നിരവധി ചികിത്സാ സഹായങ്ങൾ, ബിഎംഎഫ് ഭാഗമായി ബിഎംഎഫ് രക്തദാന സേന ഒട്ടേറെ പേർക്ക് ആശ്വാസമായി ഇപ്പോഴും തുടരുന്നു. മറ്റൊരു ബിഎംഎഫ് ഗ്രൂപ്പ്‌ വിഭാഗമായ Job searchers and givers എന്ന ഫേസ്ബുക് ഗ്രൂപ്പ്‌ ഒട്ടേറെ പേരെ ജോലി നേടാൻ സഹായിച്ച ഒരു ഗ്രൂപ്പ്‌ ആണ്. കൂടാതെ ആരും സഹായത്തിനെത്താത്ത വൃദ്ധ സദനങ്ങൾ, അനാഥാലയങ്ങൾ തുടങ്ങിയവ സന്ദർശിച്ചു അവർക്കുള്ള നിത്യോപയോഗ സാധനങ്ങൾ നൽകുകയും അവരോടൊപ്പം ഇരുന്നു ഒരു നേരത്തെ ആഹാരവും പങ്കിട്ടു അവരോടൊപ്പം കളിതമാശകളിൽ ഏർപ്പെടുകയും ട്രസ്റ്റ് ചെയ്യാറുണ്ട്. അധികം സാമ്പത്തികമില്ലാത്ത സുമനസ്സുകളുടെ ചെറിയ ചെറിയ സഹായം കൊണ്ട് മുൻനിരകളിൽ ബിഎംഎഫ് എത്തപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us