കണ്ണൂർ-ബാംഗ്ലൂർ സിറ്റി എക്സ്പ്രസ് മണിക്കൂറുകൾ വൈകിയോടുന്നു;ഇന്നലെ വൈകുന്നേരം കണ്ണൂരിൽ നിന്ന് യാത്ര തിരിച്ച തീവണ്ടി ഇനിയും ബെംഗളൂരുവിൽ എത്തിയില്ല;പ്രതീക്ഷിക്കുന്നത് രാത്രി11:30 ന്

ബെംഗളൂരു :ഇന്നലെ വൈകുന്നേരം 5 മണിക്ക് കണ്ണൂരിൽ നിന്ന് പുറപ്പെട്ട കണ്ണൂർ – ബാംഗ്ലൂർ സിറ്റി എക്സ്പ്രസ് (16518) മണിക്കൂറുകൾ വൈകി ഓടുന്നു. ഇന്ന് രാവിലെ 8 മണിക്ക് ബാംഗ്ലൂർ സിറ്റിയിൽ എത്തേണ്ട ട്രെയിൻ രാത്രി 11.30 ന് മാത്രമേ എത്തുകയുള്ളൂ എന്ന് റയിൽവേയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ  അറിയിച്ചു.

കർവാറിൽ നിന്ന് വരുന്ന ട്രെയിനുമായി ബന്ധിപ്പിച്ച് ലിങ്ക് എക്സ്പ്രസ് ആയി സർവ്വീസ് നടത്തുന്ന തീവണ്ടി ഇന്നലെ രാത്രി 10 മണിയോടെ കങ്കനാടിക്ക് സമീപം പാറക്കല്ലുകൾ വീണ് ട്രാക്ക് തകർന്നതിനാൽ നിർത്തുകയായിരുന്നു,

  മാലിന്യം തള്ളുന്നത് ക്യാമറയിൽ പകർത്തേണ്ട, അജ്ഞാത ഫോൺ കോളുകൾ വരും; ബെംഗളൂരുവിലെ തടാകക്കരകളിൽ അഴിഞ്ഞാടി മാഫിയാ സംഘം

ഇതേ ട്രെയിൻ തിരിച്ച് കണ്ണൂർ,കോഴിക്കോട്, ഷൊറണൂർ, സേലം വഴി തിരിച്ച് വിടുകയാണ് ചെയ്തത്.ഇന്ന് രാത്രിയേ ബാംഗ്ലൂർ സിറ്റിയിൽ എത്തുകയുള്ളൂ.

ഇന്ന് 8 മണിക്ക് ബാംഗ്ലൂർ സിറ്റിയിൽ നിന്ന് കണ്ണൂരിലേക്കും ( 16517) കാർവാറിലേക്കും പുറപ്പെടേണ്ട ട്രെയിൻ റദ്ദ് ചെയ്തിരിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലാംബോർഗിനി കാറിലെ അഭ്യാസപ്രകടനം: മുത്തപ്പ റായിയുടെ മകൻ റിക്കി റായിക്ക് ബംഗളൂരു പോലീസിന്റെ സമൻസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാലവർഷം ശക്തി പ്രാപിക്കുന്നു: സംസ്ഥാനത്തുടനീളം വ്യാപക മഴ, ബെം​ഗളൂരുവിനും അതീവ ജാഗ്രതാ നിർദ്ദേശം
[masterslider id="10"]

Related posts