കൊടിഗെഹള്ളി റയില്‍വേ അണ്ടര്‍പാസ് : നിര്‍മ്മാണത്തില്‍ മന്ദത , യാത്രക്കാര്‍ക്ക് ദുരിതം മാത്രം !

ബെംഗലൂരു : കൊടിഗെ ഹള്ളി -തിണ്ട് ലൂ ഭാഗത്തെ റയില്‍വേ അണ്ടര്‍ പാസ് നിര്‍മ്മാണം തുടങ്ങി വെച്ചിട്ട് നാളുകളായെങ്കിലും പണി പൂര്‍ത്തിയാക്കാന്‍ വേണ്ട നടപടികള്‍ എങ്ങുമെത്താതെ നീളുന്നു ..ഇത് മൂലം പാളം മുറിച്ചു കടക്കുന്ന കുട്ടികള്‍ ഉള്‍പ്പടെയുള്ള സ്ഥലവാസികളായ കാല്‍ നടയാത്രക്കാര്‍ക്ക് തീരാ ദുരിതമാണ്‌ സൃഷ്ടിക്കുന്നത് …ബി ബി എം പിയും സൌത്ത് വെസ്റ്റെണ്‍ റയില്‍വേയും ചേര്‍ന്നാണ് നിര്‍മ്മാണം ആരംഭിച്ചത് ..! നേരത്തെ ലെവല്‍ ക്രോസ് ഗേറ്റ് ആയിരുന്ന സ്ഥലത്ത് കോഡിഗെ ഹള്ളി -തിന്‍ടുലു ദൂരം നാമമാത്രമായിരുന്നു വെങ്കില്‍ ഇന്നത് അവിടെയ്ക്ക് നാലു കിലോമീറ്റര്‍ താണ്ടി വേണം എത്തിച്ചേരാന്‍  …! എങ്കിലും മുന്പ് നിരവധി ട്രാഫിക്ക് പ്രശ്നങ്ങള്‍ സ്ഥലത്ത് സംജാതമായിരുന്നു..!തുടര്‍ന്നായിരുന്നു ”അണ്ടര്‍ പാസ് ”പദ്ധതിക്ക് തുടക്കം കുറിക്കുന്നത് …! ഇതിന്റെ നിര്‍മ്മാണത്തെ കുറിച്ച് അധികൃതര്‍ നല്‍കുന്ന വിശദീകരണം തെറ്റായ രീതിയിലെന്നും കരാര്‍ സമ്പന്ധമായ പ്രശ്നങ്ങള്‍ മൂടി വെയ്ക്കുകയാണെന്നും ആരോപണം ഉയരുന്നുണ്ട് …!

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു കാപ്ജെമിനി ഡേ കെയർ ബാലപീഡന കേസിൽ മുഖ്യപ്രതിയടക്കം രണ്ട് ആയമാർ അറസ്റ്റിൽ
  തുംഗഭദ്രയ്ക്ക് പുതിയ കാവലാളുകൾ; 19-ാം ഗേറ്റിന്റെ ഭീതിക്ക് ഇനി വിരാമം; തുംഗഭദ്രയെ കാക്കാൻ 51 കോടിയുടെ 'പുത്തൻ കോട്ട' റെഡി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ധർമ്മസ്ഥല വിവാദം: നടൻ പ്രകാശ് രാജിനെതിരെ ആരോപണം; വാർത്തകൾ അടിസ്ഥാനരഹിതമെന്ന് നടൻ
[masterslider id="10"]

Related posts