ബെംഗലൂരു : സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് കാലവര്‍ഷ ക്കെടുതിയില്‍ കര്‍ണ്ണാടകയില്‍ 30 ജില്ലകളിലായി മരണപ്പെട്ടത് 104 പേര്‍ ..ഇതില്‍ മിന്നലേറ്റ് ആണ് കൂടുതലും മരണം.. 94 പേര്‍ …! റൂറല്‍ ഏരിയയില്‍ ആണ് കൂടുതലും ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് സര്‍ക്കാര്‍ പരിശോധിച്ചു ..! ഇതനുസരിച്ച് മരണപ്പെട്ടവര്‍ക്കുള്ള നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കുമെന്നും അറിയിച്ചു …കലാമിറ്റി റിലീഫ് ഫണ്ടിന്റെ പേരില്‍ മരണപ്പെട്ടവര്‍ക്ക് നാല് ലക്ഷം രൂപയും , മുഖ്യ മന്ത്രിയുടെ പ്രത്യേക ഫണ്ടില്‍ നിന്നും ഒരു ലക്ഷം രൂപയും നല്‍ക്കാന്‍ തീരുമാനമായി ..റവന്യൂമന്ത്രി നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനങ്ങള്‍ കൈക്കൊണ്ടത് ..! മരണപ്പെട്ടവരുടെ പേരിലുള്ള നഷ്ടപരിഹാരത്തിന് നാലര കോടിയും …കൃഷിനാശത്തിനും മറ്റും വസ്തു വകകളുടെ അറ്റ കുറ്റ പണികള്‍ക്കും വേണ്ടി പുറമേ അഞ്ചു കോടിയുമാണ് വകയിരുത്തിയിട്ടുള്ളത് ..!
അടിയന്തിരമായി മരണപ്പെട്ടവരുടെ ബന്ധുകള്‍ക്ക് നല്‍കേണ്ട തുക വേഗത്തില്‍ നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു ..മണ്‍സൂണ്‍ ദക്ഷിണ കര്‍ണ്ണാടകയില്‍ മേയ് അവസാനത്തോടെ ആണ് ശക്തി പ്രാപിച്ചത് ..