ചർച്ചയിൽ ഡിവിഷനൽ ഓപ്പറേറ്റിങ് മാനേജർ പ്രകാശ്കുമാർ, കെകെടിഎഫ് പ്രതിനിധികളായ സി.കുഞ്ഞപ്പൻ, പി.ഐ.ഐസക്ക്, മെറ്റി കെ.ഗ്രേയ്സ്, റഹീം ചാവശേരി എന്നിവർ പങ്കെടുത്തു. ജനുവരി ഒന്നുമുതലാണു ബെംഗളൂരു-എറണാകുളം പ്രതിവാര സൂപ്പർഫാസ്റ്റ് (22607-08), ആഴ്ചയിൽ രണ്ടു ദിവസമുള്ള ബെംഗളൂരു-എറണാകുളം സൂപ്പർഫാസ്റ്റ് (12683-84) ട്രെയിനുകൾ ബാനസവാടിയിലേക്കു മാറ്റാൻ നിർദേശം.
കെകെടിഎഫിന്റെ പ്രധിഷേധം ഫലം കണ്ടു? യാത്രക്കാരുടെ ആശങ്ക ഉന്നതാധികാരികളെ ബോധിപ്പിക്കുമെന്ന് സീനിയർ ഡിവിഷനൽ ഓപ്പറേറ്റിങ് മാനേജർ;പ്രതീക്ഷയോടെ ബെംഗളൂരു മലയാളികള്.
