മോദി കന്നഡിഗരുടെ അന്നം മുടക്കും ; സിദ്ധരാമയ്യ

ബെംഗളൂരു: മോദി സർക്കാർ കർണാടകയിലെ ഭക്ഷ്യസുരക്ഷാ പദ്ധതിക്ക് തുരങ്കം വയ്ക്കുന്നതായി ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ.

സർക്കാർ പ്രഖ്യാപിച്ച ‘അന്ന ഭാഗ്യ 2.0’ പദ്ധതിക്ക് വേണ്ട അരി നൽകാതെ കേന്ദ്രം തടസ്സം സൃഷ്ടിക്കുകയാണെന്ന് സിദ്ധരാമയ്യ ട്വിറ്ററിൽ കുറിച്ചു. ഓപ്പൺ മാർക്കറ്റ് സ്കീമിലൂടെ കർണാടകയ്ക്ക് അരി വിതരണം ചെയ്യുന്നതിൽ നിന്ന് ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയെ കേന്ദ്രം വിലക്കിയതായും കർണാടക മുഖ്യമന്ത്രി ആരോപിച്ചു.

  രക്ഷാപ്രവർത്തനത്തിന് പോയ ഫയർഫോഴ്‌സിന് വഴി നൽകാത്ത സംഭവം; കാർ ഉടമയ്‌ക്കെതിരെ കേസ്

എന്ത് കൊണ്ടാണു നരേന്ദ്രമോദിയും കർണാടക ബി.ജെ.പിയും അർഹരായ ആളുകൾക്ക്  സൗജന്യ അരി നൽകുന്നത് എതിർക്കുന്നത്.

എന്തുകൊണ്ടാണ് അവർ പാവപ്പെട്ടവരിൽ നിന്ന് ഭക്ഷണം തട്ടിയെടുക്കാൻ ആഗ്രഹിക്കുന്നത്? ബി.ജെ.പി എന്നും കർണാടക വിരുദ്ധരാണ്. 2014 മുതൽ ഞങ്ങൾ ഇത് പറയുന്നു. കർണ്ണാടകയോടുള്ള നരേന്ദ്രമോദിയുടെ ചിറ്റമ്മ സമീപനം 2014 മുതൽ കന്നഡിഗരെ കുഴപ്പത്തിലാക്കുന്നുണ്ട്’സിദ്ധരാമയ്യ ട്വിറ്ററിൽ കുറിച്ചു. 

തങ്ങളെ അധികാരത്തിലെത്തിച്ചില്ലെങ്കിൽ എല്ലാ പദ്ധതികളും നിർത്തലാക്കുമെന്ന് ബി.ജെ.പി നേതാക്കൾ തിരഞ്ഞെടുപ്പ് സമയത്ത് കന്നഡക്കാരെ പരസ്യമായി ഭീഷണിപ്പെടുത്തിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ‘ശത്രുതയുടെ പാത വെടിഞ്ഞ് അനുരഞ്ജനത്തിന്റെ പാത സ്വീകരിക്കണം’; ലിയോ പതിനാലാമൻ മാർപാപ്പ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ അടച്ചിട്ട വീടിനുള്ളിൽ യുവതിയുടെ നഗ്നമായ മൃതദേഹം അഴുകിയ നിലയിൽ; കൊലപാതകമെന്ന് സംശയം
[masterslider id="10"]

Related posts

Click Here to Follow Us