നക്ഷത്രയെ കൊലപ്പെടുത്തിയത് ആസൂത്രിതമായി; പുനർവിവാഹം മുടങ്ങിയതിൽ കടുത്ത നിരാശയിൽ ആയിരുന്നു പ്രതി

കോട്ടയം: മാവേലിക്കരയിലെ നക്ഷത്രയെ കൊല്ലപ്പെടുത്തിയത് ആസൂത്രിതമായിട്ടാണെന്ന നിഗമനത്തില്‍ പോലീസ്. കുട്ടിയെ കൊലപ്പെടുത്താൻ പ്രത്യേകം മഴു തയ്യാറാക്കിയതായി പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി.

വനിതാ കോണ്‍സ്റ്റബിളുമായുള്ള പുനര്‍വിവാഹം മുടങ്ങിയതില്‍ മഹേഷ് കടുത്ത നിരാശയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

ഇന്നലെയാണ് നാല് വയസുകാരിയായ നക്ഷത്രയെ 38 കാരനായ പിതാവ് മഴു ഉപയോഗിച്ച്‌ വെട്ടിക്കൊന്നത്. വീട്ടിലെ ബഹളം കേട്ട് തൊട്ടടുത്ത് താമസിക്കുന്ന സഹോദരിയുടെ വീട്ടിലുണ്ടായിരുന്ന അമ്മ സുനന്ദ എത്തുമ്പോൾ വീട്ടില്‍ വെട്ടേറ്റ നിലയില്‍ കിടക്കുന്ന പേരമകളെയാണ് കണ്ടത്. ബഹളം വെച്ചുകൊണ്ട് പുറത്തേക്കോടിയ സുനന്ദയെ പിന്തുടര്‍ന്ന ശ്രീമഹേഷ് സുനന്ദയെയും ആക്രമിച്ചു. സുനന്ദയുടെ കൈയ്ക്കാണ് മഴുകൊണ്ടുള്ള വെട്ടേറ്റത്. ബഹളം കേട്ട് ഓടിയെത്തിയ സമീപവാസികളെ ശ്രീമഹേഷ് മഴുകാട്ടി ഭീഷണിപ്പെടുത്തുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് എത്തി ഇയാളെ കീഴ്പെടുത്തി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് ഏഴരയോടെയായിരുന്നു അതിക്രമം.

  വിയർത്തൊലിച്ച് രാത്രികൾ; രാജ്യത്ത് 'ഉഷ്ണരാത്രികൾ' കൂടുന്നു, ആളെക്കൊല്ലും ഈ ചൂട്! പ്രതിവിധി അറിയാൻ വായിക്കാം

നക്ഷത്രയുടെ അമ്മ വിദ്യ മൂന്ന് വര്‍ഷം മുൻപ് ആത്മഹത്യ ചെയ്തിരുന്നു. വിദേശത്തായിരുന്നു മഹേഷ് പിതാവ് ശ്രീമുകുന്ദൻ ട്രെയിൻ തട്ടി മരിച്ചതിന് ശേഷമാണ് അടുത്തിടെ നാട്ടിലെത്തിയത്. ഒരു വനിതാ കോണ്‍സ്റ്റബിളുമായി ഇയാളുടെ പുനര്‍വിവാഹം ഉറപ്പിച്ചിരുന്നു. എന്നാല്‍ അടുത്തിടെ മഹേഷിന്റെ സ്വഭാവ വൈകൃതത്തെക്കുറിച്ച്‌ അറിഞ്ഞ വീട്ടുകാര്‍ വിവാഹത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. വെട്ടേറ്റ സുനന്ദ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പൊന്നേ, നിന്നെ ഞാനിനി എന്ത് വിളിക്കും?: വിലയിടിഞ്ഞ് തരിപ്പണമായി സ്വർണം,
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയും ആലിപ്പഴ വീഴ്ചയും; 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്! കടലിൽ പോകരുതെന്ന് കർശന നിർദ്ദേശം;
[masterslider id="10"]

Related posts