ബെംഗളൂരു: നഗരത്തിൽ ബി.പി.എൽ. കാർഡ് ഉപയോഗിക്കുന്നത് അർഹത ഇല്ലാത്തവരെന്ന് കണ്ടെത്തൽ. കഴിഞ്ഞ രണ്ട് വർഷമായി അനധികൃത റേഷൻ കാർഡ് ഉടമകൾക്കെതിരെ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ സർക്കാർ ജീവനക്കാരും ആഡംബര കാർ ഉടമകളും ബിപിഎൽ കാർഡുകൾ കൈവശം വച്ചതായി കണ്ടെത്തി. 2021 ജനുവരിയിൽ ആരംഭിച്ച ഡ്രൈവിൽ 17,521 സർക്കാർ ജീവനക്കാരിൽ നിന്ന് മാത്രം 11 കോടി രൂപ ഉൾപ്പെടെ മൊത്തത്തിൽ പിഴയിനത്തിൽ 13 കോടി രൂപ ഭക്ഷ്യ, സിവിൽ സപ്ലൈസ് & ഉപഭോക്തൃ കാര്യ വകുപ്പ്. അർഹതയില്ലാതിരുന്നിട്ടും അന്ത്യോദയ അന്നയോജന (AYY), മുൻഗണനാ കുടുംബങ്ങൾ…
Read MoreMonth: May 2023
രണ്ടാം വിവാഹം ആഘോഷമാക്കി നടൻ ആസിഫ് അലി
വളരെ ചുരുങ്ങിയ കാലയളവിൽ മലയാളി പ്രേക്ഷകർ ഏറ്റെടുത്ത ചുരുക്കം ചില നടന്മാരിൽ ഒരാൾ ആണ് ആസിഫ് അലി. നടന് ഒപ്പം തന്നെ നടന്റെ കുടുംബവും മലയാളി പ്രേക്ഷകർക്ക് പരിചിതമാണ്. പത്താം വിവാഹ വാർഷികം ആഘോഷമാക്കി ആസിഫ് അലിയും ഭാര്യ സമയും. മക്കളായ ആദമിനും ഹയയ്ക്കും അടുത്ത സുഹൃത്തുക്കൾക്കുമൊപ്പമാണ് ജീവിതത്തിലെ ‘രണ്ടാം’ വിവാഹം ഗംഭീരമാക്കി മാറ്റിയത്. ആസിഫ് അലിയും സമയും വീണ്ടും വിവാഹിതരായി എന്ന തലക്കെട്ടോടെയാണ് ഇവന്റ് ചിത്രീകരിച്ച സ്റ്റുഡിയോ 360 ഇവരുടെ ആഘോഷ വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. ആസിഫ് കറുത്ത സ്യൂട്ട് അണിഞ്ഞപ്പോൾ ബേയ്ജ്…
Read Moreസ്ത്രീകൾക്ക് സൗജന്യ യാത്ര ഉടൻ
ബെംഗളൂരു: സര്‍ക്കാര്‍ ബസുകളില്‍ എല്ലാ സ്ത്രീകള്‍ക്കും സൗജന്യമായി യാത്ര ചെയ്യാമെന്ന് ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി. നാളെ ചേരുന്ന മന്ത്രിസഭ യോഗത്തില്‍ ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ആര്‍ടിസിയുടെ നാല് ഡിവിഷനുകളിലേയും മാനേജിംഗ് ഡയറക്ടര്‍മാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയായിരുന്നു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. യാതൊരു വ്യവസ്ഥകളും ഇല്ല. എപിഎല്‍ എന്നോ ബിഎല്‍ എന്നോ വ്യത്യാസമില്ലാതെ എല്ലാ സ്ത്രീകള്‍ക്കും സര്‍ക്കാര്‍ ബസുകളില്‍ സൗജന്യമായി യാത്ര ചെയ്യാം’, രാമലിംഗ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞു.’എംഡിമാരുമായി നടത്തിയ ചര്‍ച്ചയില്‍ പദ്ധതിയുടെ ഗുണത്തെക്കുറിച്ചും ദോഷത്തെ കുറിച്ചുമെല്ലാം ചര്‍ച്ച ചെയ്തിട്ടുണ്ട്. ഇതുമായി…
Read Moreമദ്യപിച്ച് നടുറോഡിൽ ബഹളം വച്ചു, നടിയെ വീട്ടിൽ എത്തിച്ചത് പോലീസ്
തമിഴകത്ത് കരിയറിലെ മികച്ച സമയത്ത് നില്‍ക്കുകയാണ് നടി തൃഷ.കരിയറില്‍ കുതിപ്പ് തുടരുന്ന തൃഷയെക്കുറിച്ച് ഗോസിപ്പുകള്‍ക്കും കുറവില്ല. റാണ ദഗുബതിയുമായുള്ള പ്രണയവും ബ്രേക്കപ്പും, വ്യവസായി വരുണ്‍ മന്യനുമായി നിശ്ചയിച്ച വിവാഹം മുടങ്ങിയത് തുടങ്ങിയതെല്ലാം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി തൃഷയുടെ വ്യക്തി ജീവിതത്തെക്കുറിച്ചുള്ള ഗോസിപ്പുകള്‍ വരുന്നത് കുറവാണ്. തൃഷയെക്കുറിച്ച് തമിഴകത്തെ വിവാദ മാധ്യമപ്രവര്ത്തകൻ ബയില്‍വൻ രംഗനാഥൻ പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. നടി മദ്യപിക്കുന്ന വ്യക്തിയാണെന്ന് ഇയാള്‍ പറയുന്നു. ഏതെങ്കിലും സാധാരണ നടി വെള്ളമടിച്ച് റോഡില്‍ കിടന്നാല്‍ പ്രശ്നമല്ല. ചെന്നെെയിലെ വീട്ടില്‍ വെള്ളമടിച്ച് ആടിപാടുകയായിരുന്നു…
Read Moreഅധ്യാപകനും വിദ്യാർത്ഥിയും മുങ്ങി മരിച്ചു
ബെംഗളൂരു: ഉള്ളൂറു ബൊബ്ബര്യന കൊഡ്ലു തടാകത്തില്‍ കോളജ് അധ്യാപകനും വിദ്യാര്‍ഥിയും മുങ്ങി മരിച്ചു.കുന്താപുരത്തിനടുത്ത ശങ്കരനാരായണ മദര്‍ തെരേസ കോളജ് അധ്യാപകൻ രാജേന്ദ്ര ഷെട്ടിഗാര്‍(28),ശങ്കര നാരായണ ഹൈസ്കൂള്‍ വിദ്യാര്‍ഥി ഭരത് ഷെട്ടിഗാര്‍(16) എന്നിവരാണ് മരിച്ചത്. വരാഹി ജലസേചന പദ്ധതിയുടെ ഭാഗമായ നാലേക്കര്‍ വിസ്തൃതിയുള്ള തടാകക്കരയില്‍ വന്നതായിരുന്നു ആറംഗ സംഘം. ഭരത് കുളിക്കാൻ ചാടി. പത്തടി ആഴമുള്ള തടാകത്തില്‍ നീന്തല്‍ വശമില്ലാത്ത ഭരത് മുങ്ങിത്താഴുന്നത് കണ്ട് രാജേന്ദ്രയും ഇറങ്ങി. നീന്തല്‍ അറിയാതെ മുങ്ങിയ അധ്യാപകനേയും വിദ്യാര്‍ഥിയേയും അഗ്നിശമന സേന എത്തി പുറത്തെടുത്തപ്പോഴേക്കും മരിച്ചിരുന്നു. മംഗളൂരു സ്വകാര്യ കോളജ്…
Read Moreനിനക്ക് കിട്ടാതെ പോയ ഭർത്താവാണ് ഞാൻ, കൂടെ വാ നീ ശോഭയോട് അഖിൽ മാരാർ…
ബിഗ് ബോസ് സീസൺ 5 ൽ പ്രേക്ഷകര്‍ ഏറ്റെടുത്ത ഒരു കോമ്പോയാണ് അഖില്‍ മാരാര്‍-ശോഭ വിശ്വനാഥ് കോമ്പോ. ടോം ആന്റ് ജെറി കോമ്പിനേഷൻ പോലെയാണ് ഇവരുടെ വഴക്കുകള്‍ കാണുമ്പോള്‍ പ്രേക്ഷകര്‍ക്ക് തോന്നാറുള്ളത്. ശോഭയെ ദേഷ്യം പിടിപ്പിക്കാനായി നിരന്തരം ഓരോന്ന് കാണിക്കുകയും പറയുകയും ചെയ്യാറുണ്ട് അഖില്‍ മാരാര്‍. ചിലപ്പോഴൊക്ക ശോഭ അതിനോട് ക്ഷമ നശിച്ച് കഴിയുമ്പോള്‍ വൈകാരികമായി പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ സെറീനയ്ക്കും അനുവിനും ഒപ്പം സംസാരിച്ചിരിക്കവെ അഖില്‍ ശോഭയോട് പറഞ്ഞ ചില കാര്യങ്ങളാണ് വൈറലാകുന്നത്. ശോഭയ്ക്ക് കിട്ടാതെ പോയ ഭര്‍ത്താവാണ് താനെന്നാണ് അഖില്‍ സെറീനയോടും…
Read Moreസർക്കാർ നൽകിയ കിറ്റിൽ ഗർഭനിരോധന ഉറകളും ഗുളികളും, വിവാദമായി സർക്കാർ പദ്ധതി
ഭോപ്പാൽ:നവദമ്പതികള്‍ക്ക് സര്‍ക്കാര്‍ വിവാഹ സമ്മാനമായി നല്കിയ കിറ്റില്‍ ഗര്‍ഭനിരോധന ഉറകളും ഗുളികകളും. മധ്യപ്രദേശ് സര്‍ക്കാരിന്റെ സമൂഹവിവാഹ പദ്ധതിയിലാണ് ഗര്‍ഭനിരോധന മാര്‍ഗങ്ങളടങ്ങിയ സമ്മാനം സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. മധ്യപ്രദേശിലെ ജാബുവായില്‍ നടന്ന സമൂഹവിവാഹ ചടങ്ങില്‍ നല്കിയ സമ്മാനപ്പൊതികളാണ് ഇപ്പോള്‍ വിവാദമാകുന്നത്. സംഭവം വിവാദമായതോടെ കുടുംബാസൂത്രണ പദ്ധതിയുടെ ബോധവത്കരണവുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് വിതരണം ചെയ്തതാണിവ എന്നു പറഞ്ഞ് അധികൃതര്‍ തടിയൂരി. പദ്ധതി പ്രകാരം പെണ്‍കുട്ടികള്‍ക്കു നല്‍കേണ്ട 55000 രൂപയില്‍ 49000 പെണ്‍കുട്ടികളുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചതായും 6000 രൂപ ഭക്ഷണത്തിനും മറ്റുമാണ് ചെലവഴിച്ചതെന്നും ജില്ലാ അധികാരി ഭൂര്‍സിങ് റാവത്ത്…
Read Moreബ്ലോക്കിൽ ഇരുന്ന് ഉച്ച ഭക്ഷണം കഴിച്ച് ഡ്രൈവർ ; വീഡിയോ വൈറൽ
ബെംഗളൂരു: നഗരത്തിലെ ട്രാഫിക് എപ്പോഴും ചർച്ചാ വിഷയമാണ് അതിനിടയിലാണ് ഇവിടെ നിന്നുള്ള ഒരു വീഡിയോ ഇപ്പോൾ വൈറലായിരിക്കുന്നത്. ഗതാഗതക്കുരുക്കിൽ പെട്ടു പോയ ഒരു ബസ് ഡ്രൈവർ വാഹനത്തിൻറെ മുൻ സീറ്റിലിരുന്ന് ഉച്ചഭക്ഷണം മുഴുവൻ കഴിക്കുന്നതാണ് വീഡിയോയിൽ. നഗരത്തിലെ സിൽക്ക് ബോർഡ് ജംഗ്ഷനിൽ നിന്നുള്ളതാണ് വീഡിയോ. 1.4 ദശലക്ഷത്തിലധികം പേർ വീഡിയോ കണ്ടത്. ഇത് നഗറിലെ ട്രാഫിക് പ്രശ്നങ്ങളെക്കുറിച്ചുള്ള ചർച്ചയ്ക്കും സോഷ്യൽ മീഡിയയിൽ കാരണമായി. ഇത്രയും വലിയ ട്രാഫിക്കിൽ തന്റെ ജോലി ചെയ്യാൻ ശ്രമിക്കുന്ന ഡ്രൈവറെക്കുറിച്ച് പലരും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. അതേസമയം നഗരത്തിലെ ഗതാഗത പ്രശ്നങ്ങൾ…
Read Moreസർക്കാർ ജീവനക്കാരുടെ ഡിഎ കൂട്ടി; ക്ഷാമബത്തയിൽ വർദ്ധനവ്
ബെംഗളൂരു: സംസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്ഷാമബത്ത കൂട്ടി. 31 ശതമാനത്തില്‍ നിന്ന് 35 ശതമാനത്തിലേക്ക് ആണ് ക്ഷാമബത്ത കൂട്ടിയത്. ഇതനുസരിച്ച് സര്‍ക്കാര്‍ ജീവനക്കാരുടെ ആകെ ശമ്പളം കൂടും. പെൻഷനിലും കുടുംബ പെൻഷനിലും വര്‍ധന ബാധകമാകും. നേരത്തെ ബസവരാജ് ബൊമ്മെ സര്‍ക്കാര്‍ ഫെബ്രുവരി 28-ന് ഇടക്കാല ആശ്വാസമായി 17 ശതമാനം ശമ്പള വര്‍ദ്ധന നടപ്പാക്കിയിരുന്നു. ഏഴാം ശമ്പള കമ്മീഷൻ റിപ്പോര്‍ട്ട് അനുസരിച്ചാണ് ഇപ്പോള്‍ 35% വരെ ക്ഷാമബത്ത കൂട്ടിയിരിക്കുന്നത്. ജനുവരി മുതല്‍ ഈ വര്‍ദ്ധന ബാധകമാകും.
Read Moreപാഠപുസ്തകങ്ങളിൽ വിദ്വേഷ രാഷ്ട്രീയം അനുവദിക്കില്ല; മുഖ്യമന്ത്രി
ബെംഗളൂരു: സംസ്ഥാനത്ത് സ്കൂൾ, കോളേജ് പാഠപുസ്തകങ്ങളിൽ വിദ്വേഷ രാഷ്ട്രീയം അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. സംസ്ഥാനത്തിന്റെ ഐക്യവും മതേതര പൈതൃകവും സംരക്ഷിക്കുന്ന കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യുന്ന പ്രശ്നമില്ലെന്നും വിദ്വേഷ രാഷ്ട്രീയം വെച്ചുപൊറുപ്പിക്കില്ലെന്നും ഭയത്തിന്റെ അന്തരീക്ഷം ഇല്ലാതാക്കുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. പാഠങ്ങളിലൂടെ കുട്ടികളുടെ മനസ്സ് മലിനമാക്കുന്ന നടപടി അംഗീകരിക്കാനാവില്ല. അധ്യയന വർഷം ആരംഭിച്ചതിനാൽ കുട്ടികളുടെ വിദ്യാഭ്യാസം തടസ്സപ്പെടാതിരിക്കാൻ ചർച്ച ചെയ്ത് ഇക്കാര്യത്തിൽ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കന്നഡ സംഘടനകൾ, കർഷക-തൊഴിലാളി-ദളിത് പ്രസ്ഥാനങ്ങൾ, എഴുത്തുകാർ എന്നിവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ വിദ്യാഭ്യാസ നയത്തിന്റെ…
Read More