സർക്കാർ ജീവനക്കാരുടെ ഡിഎ കൂട്ടി; ക്ഷാമബത്തയിൽ വർദ്ധനവ്

ബെംഗളൂരു: സംസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്ഷാമബത്ത കൂട്ടി. 31 ശതമാനത്തില്‍ നിന്ന് 35 ശതമാനത്തിലേക്ക് ആണ് ക്ഷാമബത്ത കൂട്ടിയത്.

ഇതനുസരിച്ച്‌ സര്‍ക്കാര്‍ ജീവനക്കാരുടെ ആകെ ശമ്പളം കൂടും. പെൻഷനിലും കുടുംബ പെൻഷനിലും വര്‍ധന ബാധകമാകും. നേരത്തെ ബസവരാജ് ബൊമ്മെ സര്‍ക്കാര്‍ ഫെബ്രുവരി 28-ന് ഇടക്കാല ആശ്വാസമായി 17 ശതമാനം ശമ്പള വര്‍ദ്ധന നടപ്പാക്കിയിരുന്നു. ഏഴാം ശമ്പള കമ്മീഷൻ റിപ്പോര്‍ട്ട് അനുസരിച്ചാണ് ഇപ്പോള്‍ 35% വരെ ക്ഷാമബത്ത കൂട്ടിയിരിക്കുന്നത്. ജനുവരി മുതല്‍ ഈ വര്‍ദ്ധന ബാധകമാകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുകാര്‍ ശ്രദ്ധിച്ചോളൂ; ന​ഗരം ചുട്ടുപൊള്ളുന്നു; താപനില 40 ഡിഗ്രിയിലേക്ക്, യുവി വികിരണത്തിൽ അതീവ ജാഗ്രതാ നിർദ്ദേശം
  ഇവർ തമ്മിൽ ശരിക്കും എന്താണ് പ്രശ്നം എന്ന് ആളുകൾ; അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us