ബിഗ് ബോസോ ലാലേട്ടനോ പറഞ്ഞാൽ പോലും ചെയ്യില്ല, തുറന്നടിച്ച് റിനോഷ്

കഴിഞ്ഞ ദിവസത്തെ ടാസ്കിനിടെ ബിഗ് ബോസ് താരം റിനോഷ് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ആളുകൾ ഏറ്റെടുത്തിരിക്കുന്നത്.

ഒരുപാട് നല്ല ഫലങ്ങൾക്കിടയിൽ ഒരേയാരു ചീത്ത ഫലം ഇരുന്നാൽ മതി ആ മുഴുവൻ ഫലങ്ങളും ചീഞ്ഞ് ചീത്തയാകാൻ. അങ്ങനെയെങ്കിൽ ഈ ബിഗ് ബോസ് ഹൗസിനുള്ളിൽ അഴുകി തുടങ്ങിയ ചിന്താഗതികൾ കൊണ്ടും ഗെയിമിനെ സമീപിക്കുന്ന രീതികൾ കൊണ്ടും മാറ്റിവയ്ക്കേണ്ട അഴുകിയ ഫലം ആരാണെന്ന് ഓരോരുത്തരും കാര്യകാരണ സഹിതം പറയുക എന്നതായിരുന്നു കഴിഞ്ഞ ദിവസത്തെ മോണിംഗ് ടാസ്ക്.

  സംസ്ഥാനത്ത് ദാരുണ അപകടം: വിനോദയാത്രയ്ക്ക് പോയ 7 ഫുഡ് ഡെലിവറി ജീവനക്കാർ മരിച്ചു

അഖിൽ മാരാൻ, ഒമർ ലുലു, അനു, റെനീഷ, അഞ്ജൂസ്, നാദിറ ജോസഫ് എന്നിവർ റിനോഷിനെതിരെയാണ് സംസാരിച്ചത്. ഗെയിമിൽ റിനോഷ് മുന്നോട്ട് വരേണ്ടതുണ്ട് എന്നാണ് എല്ലാവരും പറയുന്നത്. പിന്നാലെ തന്റെ ഭാഗം റിനോഷ് വിശദീകരിക്കുകയും ചെയ്തു.

‘എന്റെ ബ്രെയിനിൽ നിന്നല്ല ഹാർട്ടിൽ നിന്നാണ് ഞാൻ അത് പറഞ്ഞത്. ബ്രെയിനിൽ നിന്ന് പറഞ്ഞതാണെങ്കിൽ തെറ്റാണെന്ന് തോന്നിയാൽ അപ്പോൾ സോറി പറയും. എന്നെ സംബന്ധിച്ച് സോറി എന്ന വാക്ക് വെറുതെ കടലപോലെ വാരി എറിയാനുള്ളതല്ല. ഞാൻ അങ്ങനെ പറഞ്ഞതിൽ റെനീഷക്കോ മറ്റാർക്കെങ്കിലോ വേദനിച്ചിട്ടുണ്ടെങ്കിൽ ഇന്ന് ഞാൻ മാപ്പ് പറയുന്നു. ഇന്നലെ എല്ലാവരും കൂടി ചുറ്റും നിന്ന് സോറി പറ എന്ന് പറഞ്ഞു. അതിപ്പോൾ നിങ്ങളല്ല, എന്റെ അപ്പനല്ല, എന്റെ അമ്മയല്ല, ബിഗ് ബോസ്സ് അല്ല, ലാലേട്ടൻ വന്ന് പറഞ്ഞാലും എന്റെ മനസ്സിൽ തോന്നാത്തത് ഞാൻ പറയില്ല. പക്ഷെ ഇന്ന് എനിക്ക് അതിൽ ഖേദമുണ്ട്. അതുകൊണ്ട് ഐ ആം സോറി’, എന്നാണ് റെനീഷയോട് മോശം ഉപയോഗിച്ചതെന്ന ആരോപണത്തെ കുറിച്ച് റിനോഷ് പറഞ്ഞത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓൾഡ് മദ്രാസ് റോഡിനെയും ഇലക്ട്രോണിക് സിറ്റിയെയും ബന്ധിപ്പിച്ച് 852 കോടിയുടെ പുതിയ മേൽപ്പാലം വരുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നന്ദി ഹിൽസിലും പരിസര പ്രദേശങ്ങളിലും കരടിക്കൂട്ടം; വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും കർശന ജാഗ്രതാ നിർദ്ദേശം
[masterslider id="10"]

Related posts