മൂന്നര വർഷത്തിനിടെ ബിജെപി സർക്കാർ 1.5 ലക്ഷം കോടി കൊള്ളയടിച്ചു ; പ്രിയങ്ക ഗാന്ധി

ബെംഗളൂരു:സംസ്ഥാനത്തെ ബി.ജെ.പി സർക്കാർ കഴിഞ്ഞ മൂന്നര വർഷത്തിനിടെ 1.5 ലക്ഷം കോടി കൊള്ളയടിച്ചെന്ന് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി.

ബുധനാഴ്ച നടന്ന വിവിധ പ്രചാരണ പരിപാടികളിൽ സംസാരിക്കുകയായിരുന്നു അവർ . ’40 ശതമാനം കമീഷൻ’ സർക്കാറാണ് സംസ്ഥാനം ഭരിക്കുന്നത്. ഇതിലൂടെയാണ് ബി.ജെ.പി സംസ്ഥാനത്തെ കൊള്ളയടിച്ചത്. കൊള്ളയടിച്ച പണം ഉണ്ടായിരുന്നെങ്കിൽ 100 ​​ഓൾ ഇന്ത്യ മെഡിക്കൽ സയൻസ് ആശുപത്രികൾ, 30,000 സ്മാർട്ട് ക്ലാസ് റൂമുകൾ, 30 ലക്ഷം പാവപ്പെട്ടവർക്ക് വീടുകൾ തുടങ്ങിയവ നിർമ്മിക്കാമായിരുന്നു. അതുകൊണ്ടാണ് ഈ ജനങ്ങളുടെ കാര്യങ്ങൾ പറയാൻ ഇപ്പോൾ ബി.ജെ.പിക്ക് കഴിയാത്തത്. ഓരോ ദിവസവും ജനക്ഷേമത്തിന് ഉപകാരമില്ലാത്ത പുതിയ കാര്യങ്ങളാണ് അവർ പറയുന്നതെന്നും പ്രിയങ്ക പറഞ്ഞു. ജനാധിപത്യം അപഹരിക്കുന്നവരാണ് ബി.ജെ.പിയെന്നും അവർ ആരോപിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിസ്ഡം സ്റ്റുഡൻസ് ബെംഗളൂരു കമ്മിറ്റി നിലവിൽ വന്നു; പുതിയ ഭാരവാഹികളെ അറിയാം
  മിനിറ്റിൽ ഒന്നര ലക്ഷം ടിക്കറ്റുകൾ! പുത്തൻ ഫീച്ചറുകളുമായി പുതിയ ഐആർസിടിസി വെബ്സൈറ്റ് ഇനി മിന്നൽ വേഗത്തിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെഡിക്കൽ കോളേജ് പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ച് കയറിയ യുവാവ് അറസ്റ്റിൽ
[masterslider id="10"]

Related posts