ബെംഗളുരുവിൽ മലയാളി വ്യാപാരിക്ക് ഗുണ്ടാസംഘത്തിന്റെ കുത്തേറ്റു

ബെംഗളുരു: കടയ്ക്ക് മുന്നിൽ മദ്യപിച്ചത് ചോദ്യം ചെയ്ത മലയാളി വ്യാപാരിയെ ഗുണ്ടാസംഘം കുപ്പികൊണ്ട് കുത്തി പരിക്കേൽപിച്ചു.

പരിക്കേറ്റ കണ്ണൂർ ചക്കരയ്ക്കൽ സ്വദേശി അബ്ദുൽ സമദിനെ വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മൈസൂരരു റോഡ് ഗൗരി പാളയയില്‍ സമദ് നടത്തുന്ന പലചരക്ക് കടയ്ക്ക് മുന്നിൽ ഇന്നലെ വൈകിട്ട് 6 നാണ് സംഭവം.

  ആളുകളെ ഈ തണുപ്പിലും ജോലിക്ക് വിടുന്നത് ആ ഒന്നര കാര്യമാണ്!"; ബെംഗളൂരു നിവാസികളെക്കുറിച്ച് കൊമേഡിയൻ പറഞ്ഞത് വൈറൽ

പരസ്യ മദ്യപാനം ചോദ്യം ചെയ്തതോടെ 8 പേരടങ്ങുന്ന സംഘം മർദിക്കുകയും മദ്യക്കുപ്പി പൊട്ടിച്ച് മുഖത്ത് കുത്തുകയുമായിരുന്നു.

സംഭവത്തിൽ പോലീസ് കേസ് എടുത്തിട്ടുണ്ട്. അക്രമി സംഘത്തെ തിരിച്ചറിഞ്ഞതായും പോലീസ് വ്യക്തമാക്കി

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പർപ്പിൾ ലൈനിൽ സർവീസ് തടസ്സപ്പെട്ടത് സാങ്കേതിക തകരാർ കൊണ്ടല്ല; കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts