കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; കര്‍ണാടക ഉള്‍പ്പെടെയുള്ള ആറ് സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം

ബെംഗളൂരു: കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കർണാടക ഉള്‍പ്പെടെയുള്ള ആറ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കൊവിഡ് ജാഗ്രതാ നിര്‍ദേശം. കർണാടകയ്ക്ക് പുറമേ കേരളം മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന, തമിഴ്‌നാട്, എന്നീ സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പരിശോധന, ട്രാക്കിംഗ്, ചികിത്സ, വാക്‌സിനേഷന്‍ എന്നീ നടപടിക്രമങ്ങള്‍ പാലിക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു. രാജ്യത്ത് ഇന്ന് പുതിയതായി 426 കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക നിര്‍ദേശങ്ങള്‍ ഉള്‍പ്പെട്ട കത്ത് കൈമാറിയിരിക്കുന്നത്. പുതിയ കൊവിഡ് കണക്കുകള്‍ കൂടി വന്നതോടെ രാജ്യത്തെ…

Read More

ബെംഗളൂരു – മൈസൂരു അതിവേഗ പാതയിൽ ടിക്കറ്റ് നിരക്ക് ഉയർത്തി കെഎസ്ആർടിസി

ബെംഗളൂരു – മൈസൂരു അതിവേഗ പത്തുവരി പാതയിലൂടെയുള്ള യാത്രയ്ക്ക് യൂസര്‍ ഫീ ഈടാക്കാന്‍ തീരുമാനിച്ച് കര്‍ണാടക ആര്‍ ടി സി. പാത ഉപയോഗിക്കുമ്ബോള്‍ നല്‍കേണ്ട ഉയര്‍ന്ന ടോള്‍ നിരക്ക് കണക്കിലെടുത്താണ് കര്‍ണാടക ആര്‍ ടി സി യൂസര്‍ ഫീ ഏര്‍പ്പെടുത്തുന്നത്. പാത പ്രവർത്തനക്ഷമമായതോടെ ഈ റൂട്ടിൽ സർവീസ് നടത്തുന്ന എല്ലാ ബസുകളുടെയും ടിക്കറ്റ് നിരക്ക് കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) വർധിപ്പിച്ചു. എക്‌സ്പ്രസ് വേ ഉപയോഗിക്കുന്ന ഇവി, വോൾവോ കെഎസ്‌ആർടിസി ബസുകളുടെ ടിക്കറ്റുകളിലും വർധനവ് പ്രതിഫലിക്കും. ഇതുപ്രകാരം ആര്‍ ടി സി…

Read More

മൈസൂരു – നഞ്ചൻഗുഡ്‌ ദേശിയപാത 6 വരിയാകുന്നു

ബെംഗളൂരു :  മൈസൂരു – നഞ്ചൻഗുഡ്‌ നഞ്ചന്‍ഗുഡ്‌ വരി ദേശിയ പാത (എൻ.എച്ച്.212 ) 6 വരിയായി വികസിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഇതിനുള്ള വിശദ റിപ്പോർട്ട് (ഡി.പി.ആർ) സമർപ്പിക്കാൻ ദേശിയ പാത അതോറിറ്റിക്ക് നിർദേഹം നൽകി. കോഴിക്കോട് – ബത്തേരി – കൊല്ലെഗല്‍ ദേശിയപാതയുമായി (766 ) ബന്ധിപ്പിക്കുന്ന നഞ്ചന്‍ഗുഡ്‌ പാത കേരളത്തിലേക്കും ഗുഡല്ലൂർ , ഊട്ടി, എന്നിവിടങ്ങളിലേക്കുമുള്ളവരാണ് കൂടുതൽ ആശ്രയിക്കുന്നത്. മൈസൂരു – മുതൽ നഞ്ചന്‍ഗുഡ്‌ വരെയുള്ള 24 കിലോമീറ്റർ 2018 ലാണ് 4 വരിയായി വികസിപ്പിച്ചത്.  585. 74 കോടി…

Read More

ബസ് സ്റ്റാൻഡിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ കുഞ്ഞ് ചികിത്സയ്ക്കിടെ മരിച്ചു

ബെംഗളൂരു: ബസ് സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ചോരക്കുഞ്ഞ് ഗവ.വെന്റ്‌ലോക് ആശുപത്രിയില്‍ ചികിത്സ തുടരുന്നതിനിടെ മരിച്ചു. കഴിഞ്ഞ മാസം 16ന് ബസ് സ്റ്റാന്‍ഡിലെ വൈദ്യുതി തൂണിനടിയില്‍ നിന്നാണ് കുഞ്ഞിനെ കിട്ടിയിരുന്നത്. കൈകളില്‍ ചോരപ്പൈതലുമായി ഒരു സ്ത്രീയും പുരുഷനും അന്ന് രാവിലെ മുതല്‍ ബസ് സ്റ്റാന്‍ഡിലും പരിസരത്തും അലയുന്നുണ്ടായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. വൈകുന്നേരമാണ് ഡ്രൈവര്‍മാര്‍ തുണിയില്‍ പൊതിഞ്ഞ നിലയില്‍ കിടന്ന കുഞ്ഞിനെ കണ്ടത്. തലയില്‍ ചെറിയ മുറിവുണ്ടായിരുന്നു. പാണ്ടേശ്വരം പോലീസ് വെന്റ്‌ലോക് ആശുപത്രിയില്‍ എത്തിച്ചു. ആണ്‍കുഞ്ഞ് പിറന്ന് ആഴ്ചയായിട്ടുണ്ടാവുമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. ശിശുരോഗ വിദഗ്ധന്‍ ഡോ.…

Read More

വധു യഥാർത്ഥ പ്രായം മറച്ചുവച്ചു, വിവാഹം ഹൈക്കോടതി അസാധുവാക്കി

ബെംഗളൂരു: വിവാഹ സമയത്ത് യഥാര്‍ത്ഥ പ്രായം മറച്ചു വച്ചെന്ന യുവാവിന്റെ പരാതിയില്‍ കര്‍ണാടക ഹൈക്കോടതി വിവാഹ ബന്ധം റദ്ദാക്കി. ഇന്ത്യന്‍ വിവാഹമോചന നിയമത്തിലെ സെക്ഷന്‍ 18 പ്രകാരം സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ട് കുടുംബ കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് ഭര്‍ത്താവ് സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസ് അലോക് ആരാധെ, ജസ്റ്റിസ് വിജയകുമാര്‍ പാട്ടീല്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചു. 2014ലായിരുന്നു ഇവരുടെ വിവാഹം. ആ സമയത്ത് യുവതിക്ക് 36 വയസേ പ്രമായമുള്ളൂ എന്നായിരുന്നു അവരുടെ അമ്മയും സഹോദരനും ഉള്‍പ്പെടെ പറഞ്ഞിരുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ജിക്കാരന്‍ വിവാഹത്തിന്…

Read More

ട്രൂ കോളറിന്റെ ഇന്ത്യയിലെ ആദ്യ ഓഫീസ് ബെംഗളൂരുവിൽ 

ബെംഗളൂരു : കോളർ ഐഡി വെരിഫിക്കേഷൻ പ്ലാറ്റ്ഫോമായ ട്രൂ കോളറിൻറെ ഇന്ത്യയിലെ ആദ്യ ഓഫീസ് ബെംഗളൂരുവിൽ പ്രവർത്തനം ആരംഭിച്ചു. ട്രൂ കോളറിൻറെ ആസ്ഥാനമായ സ്വീഡനു പുറത്തു തുടങ്ങുന്ന ഏറ്റവും വലിയ ഓഫീസാണ് ബെംഗളൂരുവിലേത്. മുപ്പതിനായിരം സ്‌ക്വയർ ഫീറ്റിലധികം വിസ്തീർണമുള്ള ഓഫീസിൽ 250-ലധികം ജീവനക്കാരെ ഉൾക്കൊള്ളാൻ സാധിക്കും. കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ ബെംഗളൂരു ഓഫീസിൻറെ ഉദ്ഘാടനം നിർവഹിച്ചു. ഇന്ത്യയിൽ ഒരു പതിറ്റാണ്ട് മുമ്പാണ് ട്രൂ കോളർ പ്രവർത്തനം ആരംഭിക്കുന്നത്. ഇപ്പോഴുള്ള ലഭിച്ചതിൽ ഏറിയ പങ്കും ഇന്ത്യയിൽ നിന്നാണെന്നും അത് സാക്ഷ്യപ്പെടുത്തുന്നു. സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും പ്രാധാന്യം…

Read More

ജയം ഉറപ്പല്ലേ.. അതാണ് സീറ്റിനെ ചൊല്ലിയുള്ള തർക്കം ; മുഖ്യമന്ത്രി 

ബെംഗളൂരു: വരാനിരിക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പി തന്നെ അധികാരത്തില്‍ വരും എന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. ബിജെപി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും അക്കാര്യത്തില്‍ നല്ല ഉറപ്പുണ്ട് എന്നും അതിനാലാണ് സീറ്റിനായി പാര്‍ട്ടിയില്‍ മത്സരം മുറുകുന്നത് എന്നും ബസവരാജ് ബൊമ്മെ കൂട്ടിച്ചേര്‍ത്തു. ജയിക്കാന്‍ കഴിയുന്ന പാര്‍ട്ടിയില്‍ എല്ലായ്പ്പോഴും മത്സരമുണ്ടാകും എന്നാണ് ബിജെപിക്കുള്ളിലെ സീറ്റ് തര്‍ക്കം സംബന്ധിച്ച ചോദ്യത്തിന് ബസവരാജ് ബൊമ്മെ മറുപടി നൽകിയത്.

Read More

അരുണാചൽ പ്രദേശിൽ സൈനിക ഹെലികോപ്റ്റർ തകർന്നു വീണുള്ള അപകടത്തിൽ 2 മരണം സ്ഥിരീകരിച്ചു

ഇറ്റാനഗർ : അരുണാചല്‍ പ്രദേശിലെ മണ്ടലയില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു.അപകടത്തില്‍ പൈലറ്റും സഹപൈലറ്റും മരിച്ചതായി സൈന്യം സ്ഥിരീകരിച്ചു. ലഫ്. കേണല്‍ വിവിബി റെഡ്ഡി, മേജര്‍ എ ജയന്ത് എന്നിവരാണ് മരിച്ചതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്‌ . അപകട സമയത്ത് ഇവര്‍ മാത്രമേ ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നുള്ളു. ഇന്ന് രാവിലെ 9.15ന് എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം ഹെലികോപ്റ്ററിന് നഷ്ടമായിരുന്നു. മോശം കാലവസ്ഥയാണ് അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായും സൈന്യം അറിയിച്ചു.

Read More

പാചകവാതക പൈപ്പ് ലൈൻ പൊട്ടി സ്ഫോടനം, 2 സ്ത്രീകൾക്ക് പരിക്ക്

ബെംഗളൂരു: ഗെയില്‍ പാചകവാതക പൈപ്പ് ലൈന്‍ പൊട്ടി സ്‌ഫോടനം. ബെംഗളൂരു എച്ച്‌എസ്‌ആര്‍ ലേഔട്ടിലാണ് സംഭവം. അപകടത്തില്‍ രണ്ട് സ്ത്രീകള്‍ക്ക് പരിക്കേറ്റു. രണ്ട് വീടുകള്‍ക്കും നാശനഷ്ടമുണ്ടായി. അപകടം നടന്ന സ്ഥലത്തുനിന്നുള്ള സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. സ്‌ഫോടനം നടന്ന സ്ഥലത്തിന് സമീപം കുടിവെള്ള പൈപ്പിടുന്നതിനായി കുഴിയെടുത്ത് നിര്‍മാണ ജോലികള്‍ നടന്നിരുന്നു. ഇതിനിടയില്‍ പാചക വാതക പൈപ്പ് ലൈനിന് കേടുപാടുപറ്റിയതാണ് സമീപത്തെ വീടുകളില്‍ പൊട്ടിത്തെറിക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ പരിക്കേറ്റവരുടെ ആരോഗ്യസ്ഥിതി ഗുരുതരമല്ലെന്നാണ് പുറത്ത് വരുന്ന വിവരം. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം…

Read More

മധുവിന്റെ ജീവിതം തുറന്നു കാട്ടിയ ചിത്രം ‘ആദിവാസി ‘ ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ

ബെംഗളൂരു: ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ ജീവിതം പറയുന്ന സിനിമയാണ് ‘ആദിവാസി’. വിജീഷ് മണി സംവിധാനം ചെയ്ത സിനിമയിപ്പോള്‍ ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടു.കഥ, തിരക്കഥയും സംവിധാനവും വിജീഷ് മണി തന്നെയാണ് നിര്‍വഹിച്ചത്. ക്യാമറ പി. മുരുകേശ്വരന്‍ കൈകാര്യം ചെയ്യുന്നു.ബി. ലെനിന്‍ എഡിറ്റിംഗ് നിര്‍വഹിക്കുന്നു. തങ്കരാജ്. എം സംഭാഷണം. ലിറിക്സ് ചന്ദ്രന്‍ മാരി.സോഹന്‍ റോയ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.2018 ഫെബ്രുവരി 22-നായിരുന്നു മോഷണക്കുറ്റമാരോപിക്കപ്പെട്ട അട്ടപ്പാടി ചിണ്ടക്കിയിലെ മധു മര്‍ദനമേറ്റ് മരിച്ചത്.

Read More
Click Here to Follow Us