ബെംഗളൂരു – മൈസൂരു അതിവേഗ പാതയിൽ ടിക്കറ്റ് നിരക്ക് ഉയർത്തി കെഎസ്ആർടിസി

ബെംഗളൂരു – മൈസൂരു അതിവേഗ പത്തുവരി പാതയിലൂടെയുള്ള യാത്രയ്ക്ക് യൂസര്‍ ഫീ ഈടാക്കാന്‍ തീരുമാനിച്ച് കര്‍ണാടക ആര്‍ ടി സി. പാത ഉപയോഗിക്കുമ്ബോള്‍ നല്‍കേണ്ട ഉയര്‍ന്ന ടോള്‍ നിരക്ക് കണക്കിലെടുത്താണ് കര്‍ണാടക ആര്‍ ടി സി യൂസര്‍ ഫീ ഏര്‍പ്പെടുത്തുന്നത്. പാത പ്രവർത്തനക്ഷമമായതോടെ ഈ റൂട്ടിൽ സർവീസ് നടത്തുന്ന എല്ലാ ബസുകളുടെയും ടിക്കറ്റ് നിരക്ക് കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) വർധിപ്പിച്ചു.

എക്‌സ്പ്രസ് വേ ഉപയോഗിക്കുന്ന ഇവി, വോൾവോ കെഎസ്‌ആർടിസി ബസുകളുടെ ടിക്കറ്റുകളിലും വർധനവ് പ്രതിഫലിക്കും. ഇതുപ്രകാരം ആര്‍ ടി സി ബസുകളായ കര്‍ണാടക സാരിഗെ ബസ് യാത്രയ്ക്ക് 15 രൂപയും രാജ ഹംസ ബസുകള്‍ക്ക് 18 രൂപയും മള്‍ട്ടി ആക്സില്‍ ബസുകള്‍ക്ക് 20 രൂപയും യാത്രക്കാര്‍ യൂസര്‍ ഫീ നല്‍കണം.

  പെട്രോളിന് 2.61 രൂപ കൂടി; രാജ്യത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ധന;

കര്‍ണാടക ആര്‍ ടി സി ബസുകളെ ആശ്രയിക്കുന്ന കേരളത്തിലെ വയനാട്, കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാരെ നിരക്ക് വര്‍ധന ബാധിക്കും. കര്‍ണാടക ആര്‍ ടി സി ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചാല്‍ നിരക്ക് വര്‍ധന ആലോചിക്കുമെന്ന് നേരത്തെ കേരള ആര്‍ ടി സി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ സമാന രീതിയിലുള്ള നിരക്ക് വര്‍ധന കേരള ആര്‍ ടി സി ബസുകളിലും പ്രതീക്ഷിക്കാം. അതിവേഗ പാത വന്നാല്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കേണ്ടി വരുമെന്ന് ബെംഗളൂരു ഡിപ്പോ കേരള ഗതാഗത വകുപ്പിനെ അറിയിച്ചിരുന്നു.

  പ്രശസ്ത തമിഴ് നടനും സംവിധായകനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു

കഴിഞ്ഞ മാര്‍ച്ച്‌ 12ന് ആയിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ബെംഗളൂരു – മൈസൂരു അതിവേഗ പാത ഉദ്‌ഘാടനം ചെയ്തത്. ചൊവ്വാഴ്ച മുതലായിരുന്നു പാതയില്‍ ടോള്‍ പിരിവു ആരംഭിച്ചത്. ദേശീയ പാത അതോറിറ്റി ഓഫ് ഇന്ത്യ നിര്‍ദേശിച്ച ടോള്‍ നിരക്കു പ്രകാരം ഒറ്റത്തവണ സഞ്ചരിക്കുന്നതിനു ബസുകള്‍ 460 രൂപയും മടക്ക യാത്ര ഉണ്ടെങ്കില്‍ 690 രൂപയുമാണ് നല്‍കേണ്ടത്. മള്‍ട്ടി ആക്സില്‍ ബസുകള്‍ക്ക് ഒറ്റത്തവണ 500 മുതല്‍ 720 രൂപയും മടക്കയാത്രയ്ക്ക് 750 മുതല്‍ 1080 രൂപയും നല്‍കണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്ലാസ്റ്റിക് കവറിൽ കുടുങ്ങി ശ്വാസംമുട്ടി കുരങ്ങൻ: വിനോദസഞ്ചാരികളുടെ അനാസ്ഥയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts