പാചകവാതക പൈപ്പ് ലൈൻ പൊട്ടി സ്ഫോടനം, 2 സ്ത്രീകൾക്ക് പരിക്ക്

ബെംഗളൂരു: ഗെയില്‍ പാചകവാതക പൈപ്പ് ലൈന്‍ പൊട്ടി സ്‌ഫോടനം. ബെംഗളൂരു എച്ച്‌എസ്‌ആര്‍ ലേഔട്ടിലാണ് സംഭവം.

അപകടത്തില്‍ രണ്ട് സ്ത്രീകള്‍ക്ക് പരിക്കേറ്റു. രണ്ട് വീടുകള്‍ക്കും നാശനഷ്ടമുണ്ടായി. അപകടം നടന്ന സ്ഥലത്തുനിന്നുള്ള സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. സ്‌ഫോടനം നടന്ന സ്ഥലത്തിന് സമീപം കുടിവെള്ള പൈപ്പിടുന്നതിനായി കുഴിയെടുത്ത് നിര്‍മാണ ജോലികള്‍ നടന്നിരുന്നു. ഇതിനിടയില്‍ പാചക വാതക പൈപ്പ് ലൈനിന് കേടുപാടുപറ്റിയതാണ് സമീപത്തെ വീടുകളില്‍ പൊട്ടിത്തെറിക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.

  നിധി തേടി സ്വകാര്യ ഭൂമിയിലെ ക്ഷേത്രം തകർത്തു; രണ്ടുപേർക്കെതിരെ കേസ്

അപകടത്തില്‍ പരിക്കേറ്റവരുടെ ആരോഗ്യസ്ഥിതി ഗുരുതരമല്ലെന്നാണ് പുറത്ത് വരുന്ന വിവരം. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കല ബെംഗളൂരു യൂത്ത് വിങ് വാർഷിക സമ്മേളനവും തെരഞ്ഞെടുപ്പും 7ന്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts