കടല്‍വെള്ളം ശുദ്ധീകരിച്ച് ലിറ്ററിന് അഞ്ചു പൈസ നിരക്കില്‍ കുടിവെള്ളം!

ഭോപ്പാല്‍: കടല്‍വെള്ളം ശുദ്ധീകരിച്ച് ലിറ്ററിന് അഞ്ചു പൈസ നിരക്കില്‍ കുടിവെള്ളം ലഭ്യമാക്കുന്ന പദ്ധതിയ്ക്ക് രാജ്യത്ത് ഉടന്‍ തുടക്കമാകുമെന്ന് കേന്ദ്ര ജലവിഭവ  മന്ത്രി നിതിന്‍ ഗഡ്കരി. തമിഴ്‌നാട്ടിലെ തുത്തുക്കുടിയില്‍ ഇതിനുള്ള പരീക്ഷണങ്ങള്‍ പുരോഗമിക്കുകയാണെന്ന് ബന്ദ്രാബനില്‍ രണ്ടു ദിവസത്തെ നദി മഹോത്സവം ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞു.

രാജ്യത്തെ നദികളെക്കുറിച്ചുളള ആശങ്ക വ്യക്തമാക്കിയ മന്ത്രി ജലസംരക്ഷണത്തിനും മറ്റും മധ്യപ്രദേശ് സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളെ പ്രശംസിച്ചു. നാഗ്പൂരില്‍ മലിന ജലം ശുദ്ധീകരിച്ച് താപനിലയങ്ങള്‍ക്കു നല്‍കുന്ന പദ്ധതി അദ്ദേഹം പ്രസംഗത്തില്‍ എടുത്തുപറഞ്ഞു. നഗരങ്ങളിലെ മലിനജലം ശുദ്ധീകരിച്ചു താപനിലയങ്ങള്‍, വ്യവസായങ്ങള്‍, റെയില്‍വേ തുടങ്ങിയവയ്ക്ക് നല്‍കി ധനസമാഹരണം നടത്താന്‍ നദീവികസന മന്ത്രാലയത്തിനു പദ്ധതിയുണ്ടെന്നും ഗഡ്കരി വെളിപ്പെടുത്തി.

  നിസാരക്കാരനല്ല,കോക്രോച്ച് പാർട്ടിയുടെ സ്ഥാപകൻ; എന്താണ് സിജെപി? ആരാണ് അഭിജിത് ദിപ്കെ? എന്നെല്ലാം അറിയാൻ വായിക്കാം

സംസ്ഥാനങ്ങള്‍ക്കിടയില്‍ നദീജലത്തിനുള്ള തര്‍ക്കങ്ങളുടെ ചര്‍ച്ചകള്‍ക്കിടെ പാക്കിസ്ഥാനിലേക്ക് നദീജലം ഒഴുകുന്നതിനെക്കുറിച്ച് ആര്‍ക്കും ഉത്കണ്ഠയില്ലാത്തത് ദൗര്‍ഭാഗ്യകരമാണെന്ന് ഗഡ്കരി അഭിപ്രായപ്പെട്ടു. ഇന്ത്യയും പാക്കിസ്ഥാനും ആറു നദികളാണ് പങ്കിടുന്നത്.

പാക്കിസ്ഥാനിലേക്ക് ഇന്ത്യയിലെ മൂന്നു നദികളിലെ ജലം ഒഴുകുന്നുണ്ട്. എന്നാല്‍ ഈ വാര്‍ത്ത ഒരു ദിനപത്രവും എഴുതാറില്ലെന്നും, ഒരു എംഎല്‍എ പോലും ഇത് നിര്‍ത്തണമെന്ന് ആവശ്യപ്പെടുന്നില്ലെന്നും ഗഡ്കരി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആറ് വർഷങ്ങൾക്ക് ശേഷം വീണ്ടും സജീവ ചർച്ചയായി 'വർക്ക് ഫ്രം ഹോം; അനുകൂലിച്ചും പ്രതികൂലിച്ചും ജീവനക്കാരും കമ്പനികളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബൈജൂസും വായ്പാദാതാക്കളും ഒത്തുതീർപ്പിലേക്ക്: കേസുകൾ പിൻവലിക്കാൻ വായ്പാദാതാക്കൾ തയാറാകുന്നതിന് പിന്നിലെ കാരണം അറിയാൻ വായിക്കാം
[masterslider id="10"]

Related posts