അരുണാചൽ പ്രദേശിൽ സൈനിക ഹെലികോപ്റ്റർ തകർന്നു വീണുള്ള അപകടത്തിൽ 2 മരണം സ്ഥിരീകരിച്ചു

ഇറ്റാനഗർ : അരുണാചല്‍ പ്രദേശിലെ മണ്ടലയില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു.അപകടത്തില്‍ പൈലറ്റും സഹപൈലറ്റും മരിച്ചതായി സൈന്യം സ്ഥിരീകരിച്ചു. ലഫ്. കേണല്‍ വിവിബി റെഡ്ഡി, മേജര്‍ എ ജയന്ത് എന്നിവരാണ് മരിച്ചതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്‌ . അപകട സമയത്ത് ഇവര്‍ മാത്രമേ ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നുള്ളു. ഇന്ന് രാവിലെ 9.15ന് എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം ഹെലികോപ്റ്ററിന് നഷ്ടമായിരുന്നു. മോശം കാലവസ്ഥയാണ് അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായും സൈന്യം അറിയിച്ചു.

Read More