ബെംഗളൂരു: ഭര്‍ത്താവുമായി വേര്‍പിരിഞ്ഞതിന് കോളേജ് അധ്യാപികയായ മകളെ അച്ഛന്‍ അടിച്ചുകൊന്നു. നോര്‍ത്ത് ബെംഗളൂരു കൊഡിഗെഹള്ളി സ്വദേശിയും സ്വകാര്യ കോളേജിലെ ഫാഷന്‍ ഡിസൈനിങ് വിഭാഗത്തില്‍ അധ്യാപികയുമായ ആര്‍.ആശ(32)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അച്ഛന്‍ ബി.ആര്‍. രമേശി(60)നെ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടിനുള്ളില്‍ തെന്നിവീണ് മരണം സംഭവിച്ചെന്നായിരുന്നു ഇയാളുടെ മൊഴി. എന്നാല്‍ യുവതിയുടെ ശരീരത്തിലെ പരിക്കുകള്‍ സംശയത്തിനിടയാക്കി. തുടര്‍ന്ന് രമേശിനെ വിശദമായി ചോദ്യംചെയ്തതോടെ മകളെ കൊലപ്പെടുത്തിയതാണെന്ന് ഇയാള്‍ സമ്മതിക്കുകയായിരുന്നു. ബുധനാഴ്ച അര്‍ധരാത്രിയോടെ കൊഡിഗെഹള്ളിയിലെ വീട്ടില്‍വെച്ചാണ് കൊലപാതകം നടന്നതെന്ന് പോലീസ് പറഞ്ഞു. മകള്‍ മരിച്ച വിവരം വ്യാഴാഴ്ച രാവിലെ രമേശ്…
Read MoreMonth: March 2023
ഇന്നസെന്റിന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി
കൊച്ചി: നടനും മുന്‍ എംപിയുമായ ഇന്നസെന്റിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയെന്ന് റിപ്പോര്‍ട്ടുകള്‍. ശ്വാസകോശത്തിനുണ്ടായ അണുബാധയാണ് ആരോഗ്യം മോശമാകാന്‍ കാരണമായത്. ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ബുധനാഴ്ചയോടെ അദ്ദേഹത്തിന്റെ അവസ്ഥ മോശമാകുകയായിരുന്നു. ഇതേ തുടര്‍ന്നാണ് വെന്റിലേറ്ററിലേക്ക് മാറ്റിയത്. നേരത്തെ അര്‍ബുദത്തെ അതിജീവിച്ച് ശക്തമായ തിരിച്ചുവരവ് നടത്തിയ വ്യക്തിയാണ് ഇന്നസെന്റ്.
Read Moreമംഗളൂരുവിൽ നിന്ന് ഹജ്ജ് വിമാനം ഇത്തവണ ഇല്ല
ബംഗളൂരു: ഇത്തവണ മംഗളൂരു വിമാനത്താവളത്തില്‍നിന്ന് ഹജ്ജ് വിമാനങ്ങള്‍ ഉണ്ടാകില്ല. ഹജ്ജ് വിമാനങ്ങള്‍ പറത്താനായി വിവിധ കമ്പനികളില്‍നിന്ന് വ്യാഴാഴ്ച വ്യോമയാന മന്ത്രാലയം ടെന്‍ഡര്‍ ക്ഷണിച്ചിരുന്നു. എന്നാല്‍, ടെന്‍ഡര്‍ നോട്ടീസില്‍ മംഗലാപുരം ഇടംപിടിച്ചിട്ടില്ല. കണ്ണൂര്‍, കൊച്ചി, കോഴിക്കോട്, ബംഗളൂരു അടക്കം രാജ്യത്തെ 22 വിമാനത്താവളങ്ങളില്‍നിന്നാണ് ഇത്തവണ ഹജ്ജ് വിമാനങ്ങള്‍ സര്‍വിസ് നടത്തുക. കണ്ണൂരില്‍ നിന്ന് 2300, കൊച്ചിയില്‍ നിന്ന് 2700, കോഴിക്കോട്ടു നിന്ന് 8300, ബംഗളൂരുവില്‍ നിന്ന് 6100 എന്നിങ്ങനെ തീര്‍ഥാടകര്‍ ഉണ്ടാകുമെന്നാണ് ഏകദേശ കണക്ക്. 2010 മുതല്‍ 2019 വരെ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയന്‍റായിരുന്നു മംഗലാപുരം…
Read Moreഅന്താരാഷ്ട്ര ഉറക്ക ദിനത്തിൽ ജീവനക്കാർക്ക് സർപ്രൈസ് അവധി നൽകി കമ്പനി
ബെംഗളൂരു: അന്താരാഷ്ട്ര ഉറക്ക ദിനം പ്രമാണിച്ച് ജീവനക്കാര്‍ക്ക് സര്‍പ്രൈസ് അവധി പ്രഖ്യാപിച്ച് ബെംഗളൂരു ആസ്ഥാനമായ കമ്പനി. ഗൃഹോപകരണ വിതരണ കമ്പനിയായ വേക്ഫിറ്റ് സൊല്യൂഷന്‍സാണ് ജീവനക്കാര്‍ക്ക് സൗഖ്യമുണ്ടാകട്ടെ എന്നാശംസിച്ച്, ആവശ്യക്കാര്‍ക്ക് ഇന്ന് അവധി എടുക്കാമെന്ന് അറിയിച്ചിരിക്കുന്നത്. ജീവനക്കാര്‍ക്ക് അയച്ച മെയിലിന്റെ സ്‌ക്രീന്‍ഷോട്ട് കമ്പനി ലിങ്കഡ്‌ഇന്നില്‍ ഷെയര്‍ ചെയ്യുകയും ചെയ്തു. അന്താരാഷ്ട്ര ഉറക്ക ദിനത്തോടനുബന്ധിച്ച് മാര്‍ച്ച് 17ന് വേക്ക്ഫിറ്റ് സൊല്യൂഷ്യന്‍സിലെ എല്ലാ ജീവനക്കാര്‍ക്കും വിശ്രമം അനുവദിക്കുന്നതായിരിക്കും. വരാനിരിക്കുന്നത് തിരക്കേറിയ ആഴ്ചയായതിനാല്‍ വിശ്രമിക്കുന്നതിനും മാനസികപിരിമുറുക്കത്തിന് അയവ്വരുത്തുന്നതിനും ഇതാണ് മികച്ച അവസരം. ജീവനക്കാര്‍ക്ക് അയച്ച സന്ദേശത്തില്‍ കമ്പനി വ്യക്തമാക്കി .…
Read Moreയുവതിയെ കൊലപ്പെടുത്തി ഹൃദയം പുറത്തെടുത്ത് കറി വച്ചു നൽകിയ യുവാവ് പിടിയിൽ
വാഷിംഗ്ടണ്‍: യുവതിയെ കൊലപ്പെടുത്തി ഹൃദയം വേവിച്ച് കുടുംബത്തിലെ മറ്റുള്ളവര്‍ക്ക് നല്‍കിയ ശേഷം രണ്ട് പേരെ കൂടി കൊലപ്പെടുത്തി. യുഎസിലാണ് സംഭവം. 44-കാരന്‍ ലോറന്‍സ് പോള്‍ ആന്‍ഡേഴ്‌സണാണ് ക്രൂരത കാണിച്ചത്. 2021-ല്‍ കൊലക്കുറ്റത്തിന് ശിക്ഷപ്പെട്ടയാളാണ് പ്രതി. ജയിലില്‍ നിന്നും മോചിതനായി ആഴ്ചകള്‍ക്കുള്ളിലാണ് പ്രതി വീണ്ടും കൊല നടന്നത്. യുവതിയെ കൊലപ്പെടുത്തിയ ശേഷം ഹൃദയം മുറിച്ചെടുത്ത് ലോറന്‍സിന്റെ ആന്റിയുടെ വീട്ടില്‍ എത്തിച്ചു. ഇതിന് പിന്നാലെ ഉരുളക്കിഴങ്ങ് ചേര്‍ത്ത് വേവിച്ച് ഭക്ഷണത്തിനൊപ്പം നല്‍കുകയായിരുന്നു. പിന്നാലെ ഇയാളുടെ 67-കാരന്‍ അമ്മാവനെയും നാല് വയസുകാരി പേരക്കുട്ടിയെയും കൊലപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്.
Read Moreസ്വപ്നയുടെ പരാതി ; വിജേഷ് പിള്ള പോലീസിന് മുന്നിൽ
ബെംഗളൂരു:സ്വര്‍ണ്ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന്റെ പരാതിയില്‍ വിജേഷ് പിള്ള പോലീസിനു മുന്‍പാകെ ഹാജരായി. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ ആരോപണങ്ങള്‍ പിന്‍വലിക്കാന്‍ ഭീഷണിപ്പെടുത്തിയെന്നാണ് സ്വപ്‌നയുടെ ആരോപണം. ബെംഗളൂരു കെആര്‍പുരം പോലീസ് സ്റ്റേഷനിലാണ് വിജേഷ് പിള്ള ഹാജരായത്. സ്വപ്നയുടെ പരാതിയില്‍ കുറ്റകരമായ ഭീഷണിപ്പെടുത്തല്‍ വകുപ്പ് ചുമത്തിയാണ് വിജേഷിനെതിരെ പോലീസ് കേസ് എടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ഹാജരാകാനുള്ള നോട്ടീസ് വാട്‌സാപ് വഴി അയച്ചെങ്കിലും വിജേഷ് സ്വീകരിച്ചില്ല എന്നാണ് പോലീസ് പറഞ്ഞത്. എന്നാല്‍ നേരിട്ട് ഹാജരാകും എന്ന് വിജേഷ് മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു.
Read Moreനടൻ ഇന്നസെന്റ് വെന്റിലേറ്ററിൽ, നില ഗുരുതരമെന്ന് റിപ്പോർട്ട്
കൊച്ചി: ചികിത്സയില്‍ കഴിയുന്ന നടനും മുന്‍ എംപിയുമായ ഇന്നസെന്റിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ്. ഒരാഴ്ച മുന്‍പാണ് ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബുധനാഴ്ച സ്ഥിതി മോശമായതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.
Read Moreമലയാളിയായ കാമുകന്‍ എയര്‍ഹോസ്റ്റസിനെ കൊലപെടുത്തിയത് അപ്പാര്‍ട്മെന്റില്‍ നിന്നു തള്ളിയിട്ടെന്ന് പൊലീസ് ബെംഗളൂരു
ബെംഗളുരു: നഗരത്തിൽ വെച്ച് എയര്‍ ഹോസ്റ്റസായ യുവതിയുടെ മരണം കൊലപാതകമെന്ന് പോലീസ്. ഹിമാചല്‍പ്രദേശ് സ്വദേശിയായ അര്‍ച്ചന ധീമാനെ ഫ്ലാറ്റിന്‍റെ നാലാം നിലയില്‍ നിന്ന് കാമുകനായ മലയാളി യുവാവ് ആദേശ് തള്ളിയിട്ട് കൊലപ്പെടുത്തിയതാണെന്ന് കോറമംഗല പോലീസ് പറഞ്ഞു. കേസില്‍ ഇയാള്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഹിമാചല്‍ പ്രദേശിലെ ഭവന്‍ സ്വദേശിയും സിംഗപ്പൂര്‍ എയര്‍ലൈന്‍സിലെ ക്യാബിന്‍ ക്രൂ അംഗവുമായിരുന്ന അര്‍ച്ചന, ആദേശിനെ കാണാനാണ് ബെംഗളൂരുവിലെത്തിയത്. ആദേശ് അര്‍ച്ചനയെ തള്ളിയിട്ട് കൊന്നതാണെന്ന് അര്‍ച്ചനയുടെ കുടുംബം നേരത്തെ ആരോപിച്ചിരുന്നു. സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ക്യാബിന്‍ ക്രൂ അംഗമായിരുന്നു അര്‍ച്ചന. ആദേശിനെ കാണാനായാണ് ഇവര്‍…
Read Moreനഗരത്തിൽ മൂന്ന് ദിവസത്തെ പണിമുടക്കിന് ആഹ്വാനം ചെയ്ത് ഓട്ടോറിക്ഷ യുണിയനുകൾ
ബെംഗളൂരു: ബെംഗളൂരുവിൽ ബൈക്ക്-ടാക്‌സികൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് 21 ഓട്ടോറിക്ഷ യൂണിയനുകൾ മാർച്ച് 20 മുതൽ മൂന്ന് ദിവസത്തെ പണിമുടക്കിന് ആഹ്വാനം ചെയ്തു. സർക്കാർ ഇടപെടുമോയെന്നറിയാൻ രണ്ട് ദിവസം കാത്തിരിക്കുമെന്ന് ഓട്ടോ യൂണിയൻ നേതാക്കൾ പറഞ്ഞു. പണിമുടക്ക് നടന്നാൽ 2.1 ലക്ഷം ഓട്ടോറിക്ഷകൾ നഗരപാതകളിൽ നിന്ന് വിട്ടുനിൽക്കുമെന്ന് ആദർശ ഓട്ടോ ആൻഡ് ടാക്‌സി ഡ്രൈവേഴ്‌സ് യൂണിയൻ പ്രസിഡന്റ് മഞ്ജുനാഥ് പറഞ്ഞു. സർക്കാർ ഇടപെടുന്നതിൽ പരാജയപ്പെട്ടാൽ 2. 1 ലക്ഷം ഓട്ടോകളും നിരത്തിലിറങ്ങില്ല. ഓട്ടോറിക്ഷാ ഡ്രൈവർമാരുടെ ഉപജീവനമാർഗം തടസ്സപ്പെടുത്തുന്ന അനധികൃത ബൈക്ക് ടാക്സികൾ നഗരത്തിൽ ഓടിക്കാൻ ഗതാഗത…
Read Moreനഗരത്തിലെ വനമേഖലയിൽ കാട്ടുതീ; ആശങ്ക പടർത്തി ജനവാസ കേന്ദ്രങ്ങളോട് ചേർന്നുള്ള തീപിടുത്തം
ബെംഗളൂരു: ബെംഗളൂരുവിലെ വനമേഖലയിൽ ആശങ്ക പടർത്തി വൻ കാട്ടുതീ. ഫെബ്രുവരി പകുതി മുതൽ മൂന്ന് സംഭവങ്ങളിലായി തുറഹള്ളി മൈനർ ഫോറസ്റ്റിന്റെ 30 ഏക്കറിലധികമാണ് കത്തിനശിച്ചത്, നേരത്തെയുള്ള കണ്ടെത്തൽ സമയോചിതമായ ഇടപെടലിന് സഹായിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഈ വർഷം കണ്ട ഏറ്റവും വലിയ തീപിടിത്തമാണ് ബുധനാഴ്ചയുണ്ടായതെന്ന് അധികൃതർ പറഞ്ഞു. 25 ഓളം ജീവനക്കാർ രണ്ട് മണിക്കൂറിലധികം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഏകദേശം 30 ഏക്കർ കത്തിനശിച്ചു, പക്ഷേ ഭൂരിഭാഗവും നിലത്താണ് തീ പടർന്നത്. തുറഹള്ളി മൈനർ വനം താരതമ്യേന ചെറുതാണെങ്കിലും, പ്രദേശത്തെ ആളുകളുടെ ഇടയ്ക്കിടെയുള്ള സഞ്ചാരം…
Read More