നഗരത്തിൽ മൂന്ന് ദിവസത്തെ പണിമുടക്കിന് ആഹ്വാനം ചെയ്ത് ഓട്ടോറിക്ഷ യുണിയനുകൾ

ബെംഗളൂരു: ബെംഗളൂരുവിൽ ബൈക്ക്-ടാക്‌സികൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് 21 ഓട്ടോറിക്ഷ യൂണിയനുകൾ മാർച്ച് 20 മുതൽ മൂന്ന് ദിവസത്തെ പണിമുടക്കിന് ആഹ്വാനം ചെയ്തു. സർക്കാർ ഇടപെടുമോയെന്നറിയാൻ രണ്ട് ദിവസം കാത്തിരിക്കുമെന്ന് ഓട്ടോ യൂണിയൻ നേതാക്കൾ പറഞ്ഞു.

പണിമുടക്ക് നടന്നാൽ 2.1 ലക്ഷം ഓട്ടോറിക്ഷകൾ നഗരപാതകളിൽ നിന്ന് വിട്ടുനിൽക്കുമെന്ന് ആദർശ ഓട്ടോ ആൻഡ് ടാക്‌സി ഡ്രൈവേഴ്‌സ് യൂണിയൻ പ്രസിഡന്റ് മഞ്ജുനാഥ് പറഞ്ഞു. സർക്കാർ ഇടപെടുന്നതിൽ പരാജയപ്പെട്ടാൽ 2. 1 ലക്ഷം ഓട്ടോകളും നിരത്തിലിറങ്ങില്ല.

  ഗഗൻയാൻ ദൗത്യം നിർണായക ഘട്ടത്തിലേക്ക്; പേടകത്തിന്റെ സുരക്ഷാ പരീക്ഷണങ്ങൾ വിജയകരം

ഓട്ടോറിക്ഷാ ഡ്രൈവർമാരുടെ ഉപജീവനമാർഗം തടസ്സപ്പെടുത്തുന്ന അനധികൃത ബൈക്ക് ടാക്സികൾ നഗരത്തിൽ ഓടിക്കാൻ ഗതാഗത വകുപ്പ് അനുമതി നൽകിഎന്നും ഇത്തരം ബൈക്ക് ടാക്‌സി പ്രവർത്തിപ്പിക്കാൻ നൽകിയ അനുമതി കർണാടക സർക്കാർ പിൻവലിക്കണമെന്നുമാണ് സംഘടനകളുടെ ആവശ്യം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അർധരാത്രി മെട്രോ ക്രെയിനിൽ അജ്ഞാതന്റെ 'സാഹസിക കയറ്റം'; താഴെയിറക്കാൻ പോലീസ്-ഫയർഫോഴ്സ് ദൗത്യം, വൻ നാടകം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts