മലയാളിയായ കാമുകന്‍ എയര്‍ഹോസ്റ്റസിനെ കൊലപെടുത്തിയത് അപ്പാര്‍ട്മെന്റില്‍ നിന്നു തള്ളിയിട്ടെന്ന് പൊലീസ് ബെംഗളൂരു

ബെംഗളുരു: നഗരത്തിൽ വെച്ച് എയര്‍ ഹോസ്റ്റസായ യുവതിയുടെ മരണം കൊലപാതകമെന്ന് പോലീസ്. ഹിമാചല്‍പ്രദേശ് സ്വദേശിയായ അര്‍ച്ചന ധീമാനെ ഫ്ലാറ്റിന്‍റെ നാലാം നിലയില്‍ നിന്ന് കാമുകനായ മലയാളി യുവാവ് ആദേശ് തള്ളിയിട്ട് കൊലപ്പെടുത്തിയതാണെന്ന് കോറമംഗല പോലീസ് പറഞ്ഞു.

കേസില്‍ ഇയാള്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഹിമാചല്‍ പ്രദേശിലെ ഭവന്‍ സ്വദേശിയും സിംഗപ്പൂര്‍ എയര്‍ലൈന്‍സിലെ ക്യാബിന്‍ ക്രൂ അംഗവുമായിരുന്ന അര്‍ച്ചന, ആദേശിനെ കാണാനാണ് ബെംഗളൂരുവിലെത്തിയത്.

  ബെംഗളൂരു മതിൽ അപകടം: പ്രധാനമന്ത്രി അനുശോചിച്ചു; 2 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു

ആദേശ് അര്‍ച്ചനയെ തള്ളിയിട്ട് കൊന്നതാണെന്ന് അര്‍ച്ചനയുടെ കുടുംബം നേരത്തെ ആരോപിച്ചിരുന്നു. സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ക്യാബിന്‍ ക്രൂ അംഗമായിരുന്നു അര്‍ച്ചന. ആദേശിനെ കാണാനായാണ് ഇവര്‍ ബെംഗളൂരുവിലെത്തിയത്. കഴിഞ്ഞ ശനിയാഴ്ച രാവിലെ ഡ്യൂട്ടി കഴിഞ്ഞ് കോറമംഗല മല്ലപ്പ റെഡ്ഡി ലേ ഔട്ടിലെ ആദേശിന്റെ അപ്പാര്‍ട്ട്‌മെന്റില്‍ എത്തിയതാണ് അര്‍ച്ചന. ശനിയാഴ്ച വൈകുന്നേരം ഇരുവരും ബെംഗളൂരു ഫോറം മാളില്‍ സിനിമക്ക് പോയി. തിരികെ ഫ്‌ളാറ്റിലെത്തിയപാടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി.

തുടര്‍ന്ന് ബാല്‍ക്കണിയിലേക്ക് പോയ അര്‍ച്ചന കാല്‍ തെറ്റി താഴേയ്ക്ക് വീണു എന്നാണ് ആദേശ് പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. അര്‍ച്ചനയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.  ആദേശിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കെതിരെ പോലീസ് കൊലക്കുറ്റവും ചുമത്തിയിട്ടുണ്ട്. ഐടി കമ്പനിയില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറാണ് കാസറഗോഡ് സ്വദേശിയായ ആദേശ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗുരുവായൂരിൽ ഹിന്ദു എംഎൽഎ വരണം; വർഗീയ പരാമർശവുമായി ബി ഗോപാലകൃഷ്ണൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓട്ടോ സീറ്റിനെച്ചൊല്ലിയുള്ള തർക്കം ഓട്ടോ ഡ്രൈവറിന്റെ കൊലപാതകത്തിൽ കലാശിച്ചു; പ്രതി അറസ്റ്റിൽ
[masterslider id="10"]

Related posts

Click Here to Follow Us