വർഗീയ പ്രസംഗം; ബജ്റംഗ്ദൾ നേതാവിനെ തിരഞ്ഞ് പോലീസ് 

ബെംഗളൂരു: മീനും പച്ചക്കറിയും വിൽക്കാൻ എത്തുന്ന മുസ്‌ലിംകളുടെ കാര്യത്തിൽ ഹിന്ദുക്കൾ കരുതലോടെയിരിക്കണമെന്നും അത്യാവശ്യമെങ്കിൽ വെടിവെച്ചു കൊല്ലണം എന്നും പ്രസംഗിച്ച ബജ്റംഗ്ദൾ നേതാവും ഗുണ്ടയുമായ രഘുവിനെ കണ്ടെത്താൻ സക്ലേഷ്പുരിൽ പോലീസ് അന്വേഷണം ഊർജിതമാക്കി.

മതംമാറ്റ നിരോധ, ഗോവധ നിരോധ നിയമങ്ങൾ റദ്ദാക്കാനുള്ള സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച സക്ലേഷ്പുരിൽ സംഘടിപ്പിച്ച റാലിയിലാണ് വിവാദ പ്രസംഗം നടത്തിയത്.

  ടിക്കറ്റില്ലാ യാത്രക്കാർക്ക് ഇനി രക്ഷയില്ല; റെയിൽവേയിൽ പരിശോധന കർശനമാക്കുന്നു, ടി.ടി.ഇമാർക്ക് ഭീമൻ ടാർഗറ്റ്

ഗോവധം തടയുന്നതിൽ പോലീസ് പരാജയപ്പെട്ടു എന്ന് പറഞ്ഞതിന് പിറകേയായിരുന്നു പ്രകോപന പരാമർശങ്ങൾ.

രണ്ടു നിയമങ്ങളും റദ്ദാക്കും എന്ന് നേരത്തെ പ്രസ്താവിച്ച മന്ത്രി പ്രിയങ്ക് ഖാർഗെയെ പരാമർശിച്ച് “മന്ത്രി പ്രിയങ്ക് ഖാർഗെ ഈയിടെ ഏത് ദളിൽ നിന്നുള്ളവരായാലും എന്ന് പോലീസുകാരോട് പറഞ്ഞുകേട്ടു.

പരസ്യമായി ബജ്റംഗ്ദൾ എന്ന് പറയാൻ ഞാൻ മന്ത്രിയെ വെല്ലുവിളിക്കുന്നു.

അപ്പോൾ കാണിച്ചു തരാം ബജ്റംഗ്ദൾ ശക്തി” എന്നാണ് രഘു പ്രസംഗിച്ചത്. തുടർന്ന് ഒളിവിൽ പോവുകയും ചെയ്തു.

  പണം പോയി, ടിക്കറ്റ് വന്നതുമില്ല; ബെംഗളൂരു യാത്രക്കാർക്ക് ആശ്വാസ വാർത്തയുമായി ബിഎംടിസി

രഘുവിനെ പിടികൂടാനായി സക്ലേഷ്പുർ താലൂക്കിന്റെ എല്ലാ അതിരുകളിലും പോലീസ് പരിശോധന കർശനമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അനർഹർ പുറത്തേക്ക്; ഗൃഹജ്യോതി പദ്ധതിയിൽ കടുത്ത നിയന്ത്രണം; പുതിയ പരിശോധന നീക്കവുമായി കർണാടക സർക്കാർ
[masterslider id="10"]

Related posts