കേരളത്തിൽ പനിബാധിതരുടെ എണ്ണം വർധിക്കുന്നു: ഇന്നലെ മാത്രം മരണം 6 ആയി

കേരളത്തിൽ പനിബാധിതരുടെ എണ്ണം ഉയരുന്നു. ഇന്നലെ മാത്രം ആറ് പേരാണ് പനി ബാധിച്ച് മരിച്ചത്.

ഒരാള്‍ എലപ്പിനി ബാധിച്ചും നാല് പേര്‍ ഡെങ്കിപ്പനി ബാധിച്ചും ഒരാള്‍ എച്ച്1എന്‍1 ബാധിച്ചുമാണ് മരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

തിരുവനന്തപുരം വിളപ്പില്‍ശാല സ്വദേശി എംസി മേഴ്സിയാണ് എലിപ്പനി ബാധിച്ച് മരിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സക്കിരിക്കെയായിരുന്നു മരണം.

  യൂട്യൂബർ 'തൊപ്പി'യും ഗ്യാങ്ങും കുടുങ്ങുമോ? കാത്തിരിക്കുന്നത് എട്ടിന്റെ പണി? വിവാദത്തിൽ ഒടുവിൽ വൻ ട്വിസ്റ്റ്!

സംസ്ഥാനത്ത് ഇന്നലെ പനി ബാധിച്ച് ചികിത്സ തേടിയത് 11,418 പേരാണ്. ഇതില്‍ 127 പേര്‍ക്ക് ഡെങ്കിപ്പനിയും 11 പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. 298 പേര്‍ക്ക് ഡെങ്കിപ്പനി ലക്ഷണങ്ങളോടെയും 15 പേര്‍ എലിപ്പനി ലക്ഷണങ്ങളോടെയും നിരീക്ഷണത്തിലാണ്.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പനി ബാധിതതര്‍ മലപ്പുറത്താണ്. 2164 പേരാണ് ഇന്നലെ മാത്രം പനി ബാധിച്ച് മലപ്പുറത്ത് ചികിത്സ തേടിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിജയിയുടെ അവസാന ചിത്രം 'ജന നായകൻ' തീയേറ്ററുകളിൽ; ബെംഗളൂരുവിൽ ആവേശക്കടലായി ആരാധകർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാഹനാപകടം; കണ്ണൂര്‍ സ്വദേശിനി മരിച്ചു, രണ്ടു പേര്‍ക്ക് പരിക്ക്
[masterslider id="10"]

Related posts