ബെംഗളൂരു: ഐഎസ്എല്‍ കലാശപോരാട്ടത്തില്‍ ബെംഗളൂരുവിന് എതിരാളികള്‍ എടികെ മോഹന്‍ ബഗാന്. സെമിയില്‍ പെനാല്‍ട്ടി ഷൂട്ടൗട്ടിലാണ് നിലവിലെ ചാമ്പ്യമാരായ ഹൈദരാബാദിനെ എടികെ പരാജയപ്പെടുത്തിയത്. രണ്ടാംപാദത്തിലെ നിശ്ചിത ടൈമിലും എക്സ്ട്രാടൈമിലും ഗോള്‍ കണ്ടത്താന്‍ ഇരുടീമുകള്‍ക്കും സാധിക്കാതെ വന്നതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് കടന്നത്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഹൈദരാബാദിനെ മൂന്നിനെതിരെ നാലു ഗോളുകള്‍ക്ക് മറികടന്നാണ് എടികെ ഫൈനലിലെത്തുന്നത്. ഹൈദരാബാദിന്റെ മൈതാനത്ത് നടന്ന ആദ്യപാദത്തിലും ഇരുടീമും ഗോളടിക്കാതെ പിരിയുകയായിരുന്നു. ശനിയാഴ്ച്ച ഗോവയിലെ ഫത്തോര്‍ഡ സ്റ്റേഡിയത്തിലാണ് കിരീടപോരാട്ടം.
Read MoreDay: 13 March 2023
ആംബുലൻസ് ഇടിച്ച് യുവാവ് മരിച്ചു
ബെംഗളൂരു: ആംബുലന്‍സ് ഇടിച്ച് ഗുരുതരമായി പരുക്കേറ്റ യുവാവ് ആശുപത്രിയില്‍ മരിച്ചു. കൗപുവിലുണ്ടായ അപകടത്തില്‍ മംഗളൂരു കമ്പ ഉച്ചില നാരായണ ഗുരു റോഡിലെ ശേഖര ദേവഡിഗയുടേയും സുഭദ്ര ദേവഡിഗയുടേയും മകന് റിതേഷ് ദേവഡിഗ (35) യാണ് മരിച്ചത്. മംഗളൂരുവില്‍ നിന്ന് ഉഡുപി ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കില്‍ എതിരെ വന്ന ആംബുലന്‍സ് ഇടിക്കുകയായിരുന്നു. ആംബുലന്‍സ് കാലിയായിരുന്നിട്ടും കുതിച്ചാണ് വന്നതെന്ന് ദൃക്സാക്ഷികള്‍ കൗപ് പോലീസിനോട് പറഞ്ഞു. ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു.
Read Moreമറ്റൊരു വിവാഹത്തിനൊരുങ്ങിയ കാമുകന്റെ ദേഹത്ത് തിളച്ച എണ്ണ ഒഴിച്ച യുവതി അറസ്റ്റിൽ
ചെന്നൈ; തിളച്ച എണ്ണ കാമുകന്റെ ദേഹത്ത് ഒഴിച്ച യുവതി അറസ്റ്റില്‍. തമിഴ്നാട്ടിലെ ഈറോഡിലായിരുന്നു സംഭവം. വര്‍ണപുരം സ്വദേശിയായ കാര്‍ത്തി(27)യെയാണ് ബന്ധു കൂടിയായ മീനാദേവി ആക്രമിച്ചത്. കാര്‍ത്തിയുടെ ശരീരത്തില്‍ മീനാദേവി എണ്ണ ഒഴിച്ചത് ബന്ധം ഉപേക്ഷിച്ച് മറ്റൊരു വിവാഹത്തിനൊരുങ്ങിയെന്ന് ആരോപിച്ചാണ്. ഇരുവരും പ്രണയത്തിലായിരുന്നെന്ന് പോലീസ് പറഞ്ഞു. കാര്‍ത്തി മീനാദേവിയെ വിവാഹം കഴിക്കാമെന്നും പറഞ്ഞിരുന്നു. എന്നാല്‍ കാര്‍ത്തി മറ്റൊരു പെണ്‍കുട്ടിയുമായി വിവാഹം നിശ്ചയിക്കാന്‍ പോവുകയാണെന്ന് മീനാദേവി അറിഞ്ഞതിനെ തുടര്‍ന്ന് കാര്‍ത്തിയുമായി അവര്‍ വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ടു. തുടര്‍ന്നുണ്ടായ വഴക്കിലാണ് കാര്‍ത്തിയുടെ ദേഹത്ത് തിളച്ച എണ്ണ യുവതി ഒഴിച്ചത്. കാര്‍ത്തിയുടെ…
Read Moreകൊച്ചിയ്ക്ക് ഇനി ശുദ്ധവായു ശ്വസിക്കാം: ബ്രഹ്മപുരത്തെ പുകയടങ്ങി
കൊച്ചി: 12 ദിവസത്തെ കൂട്ടായ പരിശ്രമങ്ങള്‍ക്കൊടുവില്‍ ബ്രഹ്മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തവും പുകയും പൂര്‍ണമായി ശമിച്ചു. തിങ്കളാഴ്ച്ച (മാർച്ച് 13 )വൈകിട്ട് 5.30 ഓടെ 100 ശതമാനവും പുക അണയ്ക്കാനായതായി ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് അറിയിച്ചു. ബ്രഹ്മപുരത്തെ തീയണച്ചതിനെ തുടര്‍ന്ന് ഭാവിയില്‍ ബ്രഹ്മപുരത്ത് തീപിടിത്തം ആവര്‍ത്തിക്കാതിരിക്കാനുള്ള പദ്ധതികള്‍ അവലോകനം ചെയ്യാന്‍ ചേര്‍ന്ന ദുരന്ത നിവാരണ അതോറിറ്റി യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു കളക്ടര്‍. വായുവിന്റെ ഗുണനിലവാരം മെച്ചപ്പെട്ടു വരുന്നുണ്ട്. കഴിഞ്ഞയാഴ്ച 442 ആയിരുന്ന പര്‍ട്ടിക്കുലേറ്റ് മാറ്ററിന്റെ അളവ് 139 വരെ എത്തിയിട്ടുണ്ട്. ഇനിയും അത് കുറയുമെന്നാണ്…
Read Moreഇലക്ട്രിക് സ്കൂട്ടർ ചാർജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചു
ബെംഗളൂരു:മണ്ഡ്യയിൽ ഇലക്ട്രിക് സ്കൂട്ടറിനു തീപ്പിടിച്ച് അഞ്ചംഗ കുടുംബം അദ്ഭുതകരമായി രക്ഷപ്പെട്ടു. തീപ്പിടിത്തത്തിൽ വീട്ടിനുള്ളിലെ നിരവധി സാധനങ്ങൾ കത്തി നശിച്ചതായി പറയുന്നു . വീട്ടിൽ ചാർജ് ചെയ്യാൻ വെച്ച സ്കൂട്ടർ പെട്ടെന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. ആറുമാസം മുമ്പാണ് മണ്ഡ്യയിലെ ഷോറൂമിൽ നിന്ന് 85000 രൂപയ്ക്ക് മധുരാജ് ഇലക്ട്രിക് സ്കൂട്ടർ വാങ്ങിയത്. ചാർജ് ചെയ്യാനായി വീട്ടിനകത്താണ് വണ്ടി നിർത്തിയത്. മിനിറ്റുകൾക്കകം സ്കൂട്ടറിന്റെ ബാറ്ററിപൊട്ടിത്തെറിക്കുകയായിരുന്നു. തീ സ്കൂട്ടറിലേക്കും പടർന്നു. അപകടസമയത്ത് അഞ്ച്പേരാണ് വീടിനകത്ത് ഉണ്ടായിരുന്നത്. എന്നാൽ ആരും തീപ്പിടിത്തമുണ്ടായപ്പോൾ സ്കൂട്ടറിനു സമീപത്തുണ്ടായിരുന്നില്ല. വീട്ടിനകത്തെ ഫ്രിഡ്ജ്, ടി.വി, ഡൈനിങ് ടേബിൾ, മൊബൈൽ…
Read Moreഅർച്ചനയുടെ മരണം, തള്ളിയിട്ട് കൊലപ്പെടുത്തിയതെന്ന് അമ്മ
ബെംഗളൂരു: എയര്‍ഹോസ്റ്റസിനെ ഫ്ലാറ്റിന്റെ നാലാം നിലയില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കാമുകനെതിരെ ആരോപണവുമായി അമ്മ. 28 കാരിയായ അര്‍ച്ചനാ ധിമാനെയെയാണ് നേരത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോറമംഗല മല്ലപ്പ റെഡ്ഡി ലേഔട്ടിലെ എട്ടാം ബ്ലോക്കിലെ അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് വീണു എന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മകളെ സുഹൃത്ത് ആദേശ് തള്ളിയിട്ടതാണെന്ന് കാണിച്ചാണ് അമ്മ പരാതി നല്‍കിയിരിക്കുന്നത്. അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കോറമംഗല പോലീസ് കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Moreവിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, ബലാത്സംഗ കുറ്റം കർണാടക ഹൈക്കോടതി റദ്ദാക്കി
ബെംഗളൂരു : വിവാഹം ചെയ്യാമെന്ന വാഗ്ദാനം നൽകി അഞ്ച് വർഷത്തോളം പീഡിപ്പിച്ചുവെന്ന പരാതിയിൽ കുറ്റാരോപിതനായ വ്യക്തിക്കെതിരായി ചുമത്തിയിരുന്ന ബാലത്സംഗക്കുറ്റം കർണാടക ഹൈക്കോടതി റദ്ദാക്കി. ഹൈക്കോടതി ജഡ്ജി എം. നാഗപ്രസന്നയാണ് ഉത്തരവിട്ടത്. ‘ഒരു ദിവസമോ, രണ്ട് ദിവസമോ മാസങ്ങളോ അല്ല. കൃത്യമായി പറയുകയാണെങ്കിൽ അഞ്ച് വർഷം. ഇത്രയും വർഷത്തോളം ഒരു സ്ത്രീയുടെ അനുമതിയില്ലാതെ ഇവർ ബന്ധത്തിൽ തുടരുന്നതായി കരുതാനാവില്ല,ഐ.പി.സി വകുപ്പുകളായ 375 (സമ്മതപ്രകാരമല്ലാതെ ഒരു വ്യക്തിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത്), 376 (ബലാത്സംഗക്കുറ്റം) എന്നിവ നിലനിൽക്കില്ല’ ഹൈക്കോടതി നിരീക്ഷിച്ചു. തനിക്കെതിരായ ബലത്സംഗക്കുറ്റം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബെംഗളൂരു സ്വദേശി നൽകിയ…
Read More“മരത്തിലെ കൊത്തുപണിയുടെ താളം കേട്ടു വളർന്ന കീരവാണി” മലയാള മാധ്യമ മുത്തശ്ശികൾ വീണ്ടും മണ്ടത്തരം വിളമ്പുമ്പോൾ…..
രാജ്യത്തിന് അഭിമാനമായി നാട്ടു നാട്ടു ഗാനത്തിന് ഓസ്കാർ പുരസ്കാരം ലഭിച്ച തിന് ശേഷം പ്രധാനപെട്ട മലയാള പത്രങ്ങളിലും ചില ചാനലുകളിലും ആശാരിമാർ നിറഞ്ഞു നിൽക്കുന്നതാണ് കണ്ടത്. “ആശാരിയെ കേട്ടാണ് ഞാൻ വളർന്നത്, ഇന്ന് ഓസ്കാറുമായി നിൽക്കുന്നു… മാതൃഭൂമി ഓൺലൈൻ എഴുതി. മലയാളത്തിലെ പ്രധാന മാധ്യമമായ “മാധ്യമ”വും ഏകദേശം ഇതുപോലെ തന്നെ എഴുതി തീർന്നില്ല. ഏഷ്യാനെറ്റ് ന്യൂസിൽ ഓസ്കാർ തൽസമയ വിവരണം നൽകുന്ന അവതാരകമാർ ഒട്ടും കുറച്ചില്ല, ആശാരിമാരുടെ തട്ടും മുട്ടും കേട്ടാണ് ഞാൻ സംഗീതം പഠിച്ചത് എന്ന് വച്ച് കാച്ചി…. സത്യത്തിൽ സംഗീത…
Read Moreവിദ്യാർഥികൾ പരീക്ഷാ കേന്ദ്രത്തിലെത്തുന്നത് ട്രാക്ടറുകളിലും ഓട്ടോകളിലും
ബെംഗളൂരു: ഗഡഗ് ജില്ലയിലെ റോൺ താലൂക്കിലെ പ്രളയബാധിത പ്രദേശങ്ങളിൽ നിന്നുള്ള 400 ഓളം രണ്ടാം വർഷ പ്രീ-യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ അവരുടെ ഗ്രാമങ്ങളിൽ നിന്ന് 60 കിലോമീറ്റർ അകലെയുള്ള പരീക്ഷാ കേന്ദ്രത്തിലെത്താൻ ബുദ്ധിമുട്ടുന്നു. പ്രളയബാധിത ഗ്രാമങ്ങളിൽ ബസ് സർവീസ് കുറവാണ്. 2017 വരെ, ഹോലെഅലൂരിലെ കൽമേശ്വര് കോളേജ്, മെനസാഗിയുടെ യച്ഛ്രേശ്വര് കോളേജ്, കൊന്നൂരിലെ ലിംഗ ബസവേശ്വര സര്‍വോദയ കോളേജ്, ഷിരോള് വില്ലേജിലെ കെഎസ്എസ് ശിരോള് കോളേജ് എന്നിവിടങ്ങളിലാണ് വിദ്യാർഥികൾ പരീക്ഷ എഴുതിയിരുന്നുത് എന്നാൽ ഇപ്പോൾ കേന്ദ്രം റോൺ ടൗണിലേക്ക് മാറ്റിയിരിക്കുകയാണ്. ചില ഗ്രാമങ്ങളിൽ രാവിലെ 6…
Read Moreനടൻ രാഹുൽ മാധവ് വിവാഹിതനായി
ബെംഗളൂരു: നടൻ രാഹുൽ മാധവ് വിവാഹിതനായി. ദീപശ്രീയാണ് വധു. ബെംഗളൂരുവിൽ വെച്ചുനടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും സിനിമയിൽ നിന്ന് ഉൾപ്പടെയുള്ള സുഹൃത്തുക്കളും പങ്കെടുത്തു. സംവിധായകൻ ഷാജി കൈലാസ്, പ്രൊഡക്ഷൻ കൺട്രോളറും നിർമാതാവുമായ ബാദുഷ, നടൻ സൈജു കുറിപ്പ്, നരേൻ തുടങ്ങിയവർ ചടങ്ങിനെത്തിയിരുന്നു. തമിഴ് ചിത്രമായ അധേ നേരം അധേ ഇടം എന്ന ചിത്രത്തിലൂടെയാണ് രാഹുൽ സിനിമയിൽ എത്തുന്നത്. ബാങ്കോക് സമ്മർ ആണ് ആദ്യ മലയാളം ചിത്രം. മെമ്മറീസ്, കടുവ, പാപ്പൻ, ആദം ജോൺ, പൊറഞ്ചു മറിയം ജോസ് തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.…
Read More