ബെംഗളൂരു: ഗഡഗ് ജില്ലയിലെ റോൺ താലൂക്കിലെ പ്രളയബാധിത പ്രദേശങ്ങളിൽ നിന്നുള്ള 400 ഓളം രണ്ടാം വർഷ പ്രീ-യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികൾ അവരുടെ ഗ്രാമങ്ങളിൽ നിന്ന് 60 കിലോമീറ്റർ അകലെയുള്ള പരീക്ഷാ കേന്ദ്രത്തിലെത്താൻ ബുദ്ധിമുട്ടുന്നു. പ്രളയബാധിത ഗ്രാമങ്ങളിൽ ബസ് സർവീസ് കുറവാണ്. 2017 വരെ, ഹോലെഅലൂരിലെ കൽമേശ്വര് കോളേജ്, മെനസാഗിയുടെ യച്ഛ്രേശ്വര് കോളേജ്, കൊന്നൂരിലെ ലിംഗ ബസവേശ്വര സര്വോദയ കോളേജ്, ഷിരോള് വില്ലേജിലെ കെഎസ്എസ് ശിരോള് കോളേജ് എന്നിവിടങ്ങളിലാണ് വിദ്യാർഥികൾ പരീക്ഷ എഴുതിയിരുന്നുത് എന്നാൽ ഇപ്പോൾ കേന്ദ്രം റോൺ ടൗണിലേക്ക് മാറ്റിയിരിക്കുകയാണ്.
ചില ഗ്രാമങ്ങളിൽ രാവിലെ 6 മണിക്കും 10 മണിക്ക് ശേഷവും ബസ് സർവീസ് ഉണ്ടെങ്കിലും അത് അവർക്ക് പ്രയോജനകരമല്ല. കേന്ദ്രത്തിലെത്താൻ ഏകദേശം രണ്ട് മണിക്കൂർ എടുക്കും ഇതോടെ വിദ്യാർത്ഥികൾക്ക് രാവിലെ 5.30 ന് വീട്ടിൽ നിന്ന് ഇറങ്ങേണ്ടതായി വരുന്നു, നേരെത്തെ സെന്ററുകളിൽ എത്തുന്ന വിദ്യാർഥികൾ സെന്റർ തുറക്കാൻ 10.30 വരെ കാത്തിരിക്കണം. ഈ പ്രശ്നം കാരണം രക്ഷിതാക്കൾ വിദ്യാർഥികളെ മോട്ടോർ സൈക്കിളിൽ പരീക്ഷാകേന്ദ്രത്തിലേക്ക് അയക്കുന്നതും പതിവാണ്. ചില രക്ഷിതാക്കൾ തങ്ങളുടെ കുട്ടികളെ ഓട്ടോറിക്ഷകളിലും ട്രാക്ടറുകളിലുമാണ് പരീക്ഷ കേന്ദ്രത്തിലേക്ക് അയയ്ക്കുന്നത്.
പരീക്ഷാ കേന്ദ്രത്തിലെത്താൻ ട്രാക്ടറിലോ ഓട്ടോറിക്ഷയിലോ യാത്ര ചെയ്യേണ്ടിവരുമെന്ന് ചില വിദ്യാർത്ഥികൾ പറഞ്ഞു. കേന്ദ്രത്തിലെത്താൻ ഏകദേശം രണ്ട് മണിക്കൂർ എടുക്കും. കേന്ദ്രം റോൺ ടൗണിലേക്ക് മാറ്റുന്നതിന് മുമ്പ് ഞങ്ങളുടെ പ്രശ്നങ്ങൾ ബന്ധപ്പെട്ട അധികാരികൾ പരിഗണിക്കേണ്ടതായിരുന്നുവെന്നും വിദ്യാർഥികൾ പറയുന്നു. ഈ പ്രേശ്നത്തിന് ആവശ്യമായ നടപടികൾ എത്രയും വേഗം ചെയ്യണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് വിദ്യാർഥികൾ അഭ്യർത്ഥിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.