ഐപിസി 36-ാമത് കർണാടക സംസ്ഥാന കൺവെൻഷൻ ആരംഭിച്ചു

ബെംഗളൂരു: ആവശ്യക്കാരുടെ നേരെ ആശ്വാസത്തിന്റെ കരങ്ങൾ നീട്ടുന്ന ക്രൈസ്തവദൗത്യത്തിനു ഊന്നൽ നൽകി ജീവിക്കാൻ വിശ്വാസികൾ തയ്യാറാകണമെന്നു ഐപിസി കർണാടക സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ.എസ്. ജോസഫ് പ്രസ്താവിച്ചു. ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭയുടെ (ഐപിസി) 36-ാമത് കർണാടക സംസ്ഥാന കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ ചുറ്റും കഷ്ടത്തിലും പ്രയാസത്തിലും കഴിയുന്നവരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിൽ വിശ്വാസിയുടെ ഹൃദയത്തിൽ വേദനിക്കുന്നവർക്ക് ഇടം നൽകണമെന്ന് അദ്ദേഹം സഭാംഗങ്ങളെ ആഹ്വാനം ചെയ്തു. പാസ്റ്റർമാരായ സി.പി. സാമുവേൽ, തോമസ് ജോർജ് എന്നിവർ അധ്യക്ഷരായിരുന്നു. ഐ.പി.സി ദേശീയ വൈസ് പ്രസിഡൻറ്…

Read More

സംസ്ഥാന ബജറ്റ് ഇന്ന് മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മെ അവതരിപ്പിക്കും

ബെംഗളൂരു: കർണാടക ബജറ്റ് ഇന്ന് മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മെ അവതരിപ്പിക്കും. ബൊമ്മെ സർക്കാരിന്റെ അവസാന ബജറ്റിൽ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കൂടുതൽ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. രാവിലെ 10 .15 ബജറ്റ് ആരംഭിക്കും. സാമൂഹിക സുരക്ഷ പെൻഷൻ, യുവജന ക്ഷേമ പദ്ധതികൾ, കാർഷിക മേഖലയ്ക് കൂടുതൽ പാക്കേജുകൾ എന്നിവ ബജറ്റിൽ ഉൾപ്പെടുത്തുമെന്നാണ് കരുതുന്നത്. സ്ത്രീകൾക്കായി നഗരത്തിൽ ബസുകളിൽ സൗജന്യ യാത്ര, ബെംഗളൂരു മെട്രോ , സബർബൻ റെയിൽ പദ്ധതികൾക്കായി കൂടുതൽ തുക ബജറ്റിൽ വകയിരുത്തിയേക്കും . നിയമസഭാ സമ്മേളനം 24 ന് സമാപിക്കും.

Read More

ആകാശ വിസ്മയം എയ്‌റോ ഇന്ത്യ പ്രദർശന സമാപനം ഇന്ന്

ബെംഗളൂരു: പോർവിമാനങ്ങളുടെ കരുത്ത് പ്രകടമാക്കിയുള്ള എയ്റോ ഇന്ത്യ പ്രദർശനം ഇന്ന് സമാപിക്കും. പൊതുജനങ്ങൾക്കായുള്ള പ്രദർഹണം രാവിലെ 9.30 മുതൽ 12 വരെയും ഉച്ചകഴിഞ്ഞ് 2 മുതൽ 5 വരെയുമാണ് ക്രമീകരിക്കുന്നത്. ഇന്ന് കൂടുതൽ പേർ പ്രദേശനം കാണാൻ എത്തുന്ന സാഹചര്യത്തിൽ പാർക്കിംഗ് ഉൾപ്പെടെ കൂടുതൽ നിയന്ത്രണങ്ങൾ ഏർപെടുത്തിട്ടുണ്ട്. പ്രതിരോധ വ്യോമയാന മേഖലകളിലെ കമ്പനികൾ പങ്കെടുക്കുന്ന പ്രദർശനവും ഇന്ന് സമാപിക്കും

Read More

നഗരത്തിൽ ഇറച്ചി വിൽപ്പന നിരോധിച്ച് ബിബിഎംപി

ബെംഗളൂരു: ഫെബ്രുവരി 17 മഹാശിവരാത്രി പ്രമാണിച്ച് ശനിയാഴ്ച ബെംഗളൂരുവിലെ അറവുശാലകളും ഇറച്ചിക്കടകളും അടഞ്ഞുകിടക്കുമെന്ന് ബിബിഎംപി അറിയിച്ചു. ബിബിഎംപിയുടെ മൃഗസംരക്ഷണ വകുപ്പ് വ്യാഴാഴ്ചയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഇതോടെ പൗരസമിതി അതിന്റെ അധികാരപരിധിയിൽ മൃഗങ്ങളെ കൊല്ലുന്നതും മാംസം വിൽപനയും നിരോധിച്ചിരിക്കുന്ന വർഷത്തിൽ ഏകദേശം ഒരു ഡസനോളം ദിവസങ്ങൾ അടയാളപ്പെടുത്തി. ബിബിഎംപിയുടെ കണക്കുകൾ പ്രകാരം, ബെംഗളൂരുവിൽ ഏകദേശം 3,000 ലൈസൻസുള്ള ഇറച്ചിക്കടകളും മൂന്ന് അംഗീകൃത അറവുശാലകളും ഉണ്ട്. എന്നാൽ യഥാർത്ഥ കണക്ക് ഇതിലും കൂടുതലായിരിക്കാം എന്നാണ് റിപ്പോർട്ടുകൾ.

Read More

ആരോഗ്യ കേന്ദ്രങ്ങളിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന് നിരോധനം ഏർപ്പെടുത്തി സംസ്ഥാന സർക്കാർ

ബെംഗളൂരു: എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് നിരോധിച്ചതായി ആരോഗ്യമന്ത്രി ഡോ കെ സുധാകർ അറിയിച്ചു. കേന്ദ്രത്തിന്റെ 2011ലെ പ്ലാസ്റ്റിക് മാലിന്യ (മാനേജ്‌മെന്റ് ആൻഡ് ഹാൻഡ്‌ലിംഗ്) ആക്‌ട് 2016, ഭേദഗതി ചട്ടങ്ങൾ 2016, സംസ്ഥാനത്തിന്റെ 2016ലെ വിജ്ഞാപനം എന്നിവ പ്രകാരം പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം ഇതിനകം നിയന്ത്രിച്ചിരിക്കുന്നു. ആരോഗ്യ കേന്ദ്രങ്ങളിലെ നിയമം കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി ഫെബ്രുവരി ഒന്നിന് എല്ലാ ജില്ലാ ഹെൽത്ത് ഓഫീസർമാർക്കും ജില്ലാ സർജൻമാർക്കും അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കൽ ഓഫീസർമാർക്കും ആരോഗ്യവകുപ്പ് സർക്കുലർ നൽകിയിട്ടുണ്ട്.

Read More

കേരള ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിൽ! കൂടെ ബെംഗളൂരു എഫ്.സിയും.

കേരള ബ്ലാസ്റ്റേഴ്സ് ഐ.എസ്.എൽ പ്ലേഓഫിൽ കടന്നു. തുടർച്ചയായി രണ്ടാമത്തെ വർഷമാണ് ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിൽ കടക്കുന്നത്. ഇന്നത്തെ മൽസരത്തിൽ ഗോവയെ ചെന്നൈയിൻ 1 – 2 സ്കോറിൽ തോൽപ്പിച്ചതോടെയാണ് ബ്ലാസ്റ്റേഴ്സിന് വഴി തുറന്നത്. 31 പോയിൻ്റുള്ള ബെംഗളൂരു എഫ്സിയും പ്ലേ ഓഫ് ഉറപ്പിച്ചിട്ടുണ്ട്. പ്ലേ ഓഫിന് മുൻപ് ബ്ലാസ്റ്റേഴ്‌സിന് ഇനി രണ്ട് കളി കൂടി ബാക്കിയുണ്ട്.

Read More

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ഡോക്ടർ റോബിന്റെയും ആരതി പൊടിയുടെയും വിവാഹ നിശ്ചയം നടന്നു!!!

തിരുവനന്തപുരം:  ബിഗ്ബോസിലൂടെ പ്രേക്ഷക ഡോക്ടർ റോബിൻ രാധാകൃഷ്ണന്റെയും ആരതി പൊടിയുടെയും വിവാഹ നിശ്ചയമായിരുന്നു ഇന്ന്, പ്രേക്ഷകർ ഏറെ കാത്തിരുന്ന ദിനമായിരുന്നു ഇന്ന് എന്നുവേണമെങ്കിൽ പറയാം. ഫെബ്രുവരി 16 ന് അസീസിയ കൺവെൻഷൻ സെന്ററിൽ വെച്ചായിരുന്നു വിവാഹ നിശ്ചയം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിലേക്ക് എത്തിയത്. മുന്തിരി കളർ ഡ്രെസ്സിൽ ഇരുവരും അതിമനോഹരമായാണ് ഏവർക്കും മുന്നിൽ എത്തിയത്. ഈ സന്തോഷ വാർത്ത റോബിൻ ഇൻസ്റ്റാഗ്രാമിലൂടെ വീഡിയോ ആയി പങ്കുവെച്ചിരുന്നു. എല്ലാവരുടെയും അനുഗ്രഹം വേണമെന്നും തന്റെ ലൈഫിന്റെ പ്രധാന ഭാഗമായി ആരതി മാറാൻ പോകുന്നുവെന്നും…

Read More

എം.എൽ.എ യെ കൊല്ലാൻ ഗൂഢാലോചന 17 കാരൻ പിടിയിൽ 

ബെംഗളൂരു: ബൊമ്മനഹള്ളിയിലെ ബിജെപി സതീഷ്‌ഡിയെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് 17 വയസുകാരനെയും മറ്റ് രണ്ട് പേരെയും ബെംഗളൂരു പോലീസ് കസ്റ്റഡിയിലെടുത്തു. റെഡ്ഡിയെ കൊലപ്പെടുത്താൻ രണ്ട് കോടി രൂപയുടെ ഇടപാട് നടന്നതായി അറിഞ്ഞതിനെ തുടർന്ന് പിന്നീട് സഹായി ഹരീഷ് ബാബു നൽകിയ പരാതിയെ തുടർന്നാണ് പോലീസ് നടപടിയെടുത്തത്. കസ്റ്റഡിയിൽ എടുത്തവരെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.

Read More

വൈജ്ഞാനിക സമ്മേളനം ഫെബ്രുവരി 19 ന്

ബെംഗളൂരു: ഇസ്ലാമിക് ഗൈഡൻസ് സെൻറർ ബെംഗളൂരു സംഘടിപ്പിക്കുന്ന വൈജ്ഞാനിക സമ്മേളനം ഫെബ്രുവരി 19 ഞായറാഴ്ച വൈകുന്നേരം 4 മണി മുതൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ചടങ്ങിൽ ഹാരിസ് കായകൊടി,അർഷദ് അൽഹികമി,അബ്ദുൾ അഹദ് സലഫി  തുടങ്ങിയവർ സംബന്ധിക്കും . ഫൺ വേൾഡിനു സമീപം ഉള്ള അസ്‌ലം പാലസ് വെഡിങ് ഹാളിൽ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയുടെ നടത്തിപ്പിനായി സ്വാഗത സംഘം ഭാരവാഹികളെ തെരെഞ്ഞെടുത്തു . സ്വാഗത സംഗം ബഷീർ കെ വി, കൺവീനർ ആയി ഹാരിസ് ബന്നൂർ വിവിധ വകുപ്പ് ഭാരവാഹികളായി . പബ്ലിസിറ്റി : ഷഹീർ…

Read More

മംഗളൂരുവിൽ നിന്നും മോഷണം, പ്രതി കോഴിക്കോട് അറസ്റ്റിൽ

കോഴിക്കോട്: മംഗളൂരുവില്‍ നിന്ന് കവര്‍ന്ന ബൈക്കുമായി കാസര്‍കോട് സ്വദേശി കോഴിക്കോട് അറസ്റ്റില്‍. വിദ്യാനഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ അബ്ദുല്‍ ശുഐബ് ആണ് നടക്കാവ് പോലീസിന്റെ പിടിയിലായത്. നടക്കാവ് കൊട്ടാരം റോഡിലൂടെ വന്ന ശുഐബ് ഇവിടെ വാഹന പരിശോധന നടത്തുകയായിരുന്ന പോലീസിനെ കണ്ട് ബൈക്ക് ഉപേക്ഷിച്ച്‌ കടന്നു കളയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ബൈക്ക് പരിശോധിച്ചപ്പോള്‍ നമ്പര്‍ പ്ലേറ്റ് വ്യാജമാണെന്ന് മനസിലാവുകയും തുടര്‍ന്ന് എന്‍ജിന്‍ നമ്പറും ചെയ്സസ് നമ്പറും ഉപയോഗിച്ച്‌ യഥാര്‍ഥ ഉടമയെ കണ്ടെത്തുകയും ബൈക്ക് മംഗളൂരുവില്‍ നിന്ന് മോഷ്ടിച്ചതാണെന്ന് കണ്ടെത്തുകയും ചെയ്തതായി പോലീസ് അറിയിച്ചു. പിന്നീട്…

Read More
Click Here to Follow Us