ബെംഗളൂരു: ആലന്തിൽ രണ്ട് മക്കളെ കിണറ്റിൽ എറിഞ്ഞ ശേഷം ഒരാൾ ആത്മഹത്യ ചെയ്തു. സിദ്ധു മഹാമല്ലപ്പ (38), മകൾ ശ്രേയ (11), മകൻ മനീഷ് (10) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച മകൾക്കും മകനുമൊപ്പം വീട്ടിൽ നിന്ന് ഇറങ്ങിയ സിദ്ദു തിരിച്ചെത്തിയില്ലെന്ന് ആലന്ത ഡിഎസ്പി രവീന്ദ്ര ഷിരൂർ പറഞ്ഞു. വെള്ളിയാഴ്ച രാവിലെ ബസ് ഡിപ്പോയ്ക്ക് സമീപമുള്ള കിണറ്റിൽ നിന്ന് ദുർഗന്ധം വമിക്കുന്നത് കണ്ടതിനെ തുടർന്ന് ചിലർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസും ഫയർഫോഴ്‌സും ചേർന്ന് കിണറ്റിൽ തിരച്ചിൽ നടത്തിയാണ് രാവിലെ ശ്രേയയുടെയും മനീഷിന്റെയും മൃതദേഹം പുറത്തെടുത്തത്. പിന്നീട്…
Read MoreMonth: January 2023
ദേശീയ യുവജനോത്സവത്തിന്റെ ലോഗോയും ചിഹ്നവും പ്രകാശനം ചെയ്ത് മുഖ്യമന്ത്രി
ബെംഗളൂരു: ജനുവരി 12 മുതൽ 16 വരെ ഹുബ്ബള്ളി-ധാർവാഡിൽ നടക്കുന്ന ദേശീയ യുവജനോത്സവത്തിന്റെ ലോഗോയും ചിഹ്നവും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പ്രകാശനം ചെയ്തു. വെർച്വൽ ഇവന്റിൽ കേന്ദ്ര കൽക്കരി, ഖനനം, പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി, കേന്ദ്ര യുവ ശാക്തീകരണ, കായിക മന്ത്രി അനുരാഗ് സിംഗ് താക്കൂർ, കർണാടക യുവ ശാക്തീകരണ, കായിക മന്ത്രി ഡോ സി നാരായണ ഗൗഡ എന്നിവർ പങ്കെടുത്തു. ഈ വർഷത്തെ യുവജനോത്സവത്തിന്റെ തീം ‘വികാസിത് യുവ, വികാസിത് ഭാരത്’ എന്നതാണ്, കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള…
Read Moreനഗരത്തിന് പുറത്തേക്ക് ബസ് ഓടിക്കൽ നിർദേശത്തിന് കർണാടക ആർടിസിയുടെ ചുവപ്പ് സിഗ്നൽ
ബെംഗളൂരു: നഗരത്തിന് പുറത്തേക്ക് കൂടുതൽ ബസുകൾ ഓടിക്കാനുള്ള ബി.എം.ടി.സി നീക്കത്തൻ അനുമതി നിഷേധിച്ച് കർണാടക ആർ ടി സി. 5700 ബി.എം.ടി.സി. ബസുകളാണ് പ്രതിദിനം നഗരത്തിൽ സർവീസ് നടത്തുന്നത്. എന്നാൽ അവയെല്ലാം ബെംഗളൂരു നഗരത്തിന്റെ ഗതാഗത ആവശ്യങ്ങൾക്ക് വേണ്ടിയാണ് ബി.എം.ടി.സി. രൂപീകരിച്ചിരിക്കുന്നതെന്നും ഇതിന്റെ പരിധി വ്യാപിപ്പിക്കേണ്ടത് ഇല്ലെന്നും കർണാടക ആർ ടി സി വ്യക്തമാക്കി. ചിക്കബല്ലാപുര, കോളർ,രാമനാഗരാ, ജില്ലകളിലേക്ക് കൂടുതൽ സർവീസുകൾ നടത്താനുള്ള ബി.എം.ടി.സി നിർദേശമാണ് കർണാടക ആർ ടി സി. തള്ളിയിരിക്കുന്നത്.
Read Moreസ്കൂളിലെ ബോംബ് ഭീഷണി; പിന്നിൽ മറ്റൊരു വിദ്യാർത്ഥി
ബെംഗളൂരു: രാജാജിനഗർ നാഷണൽ പബ്ലിക് സ്കൂളിൽ ബോംബ് ഭീഷണി സന്ദേശത്തിന് പിറകിൽ മറ്റൊരു സ്കൂളിലെ വിദ്യാർത്ഥിയെന്ന് പോലീസ്. കഴിഞ്ഞ ദിവസം ഭീഷണി മെയിൽ ലഭിച്ചതിനെ തുടർന്ന് സ്കൂളിലെ കുട്ടികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരുന്നു. ആയിരത്തോളം കുട്ടികൾ പഠിക്കുന്ന സ്കൂളിലെ ബോംബ് ഭീഷണി നഗരത്തിൽ ആശങ്ക പടർത്താനും കാരണമായി. എന്നാൽ ഉച്ചഭക്ഷണ സമയത്ത് തമാശയ്ക്കാണ് സ്കൂളിൽ ബോംബ് സ്ഫോടനം നടത്തുമെന്ന ഇ മെയിൽ ആഴച്ചതെന്ന് വിദ്യാർത്ഥി പൊലീസിന് മൊഴി നൽകി. തുടർന്ന് കസ്റ്റഡിയിലെടുത്ത കുട്ടിയെ പോലീസ് ജുവനൈൽ ബോർഡിന് കൈമാറി.
Read Moreറിപ്പബ്ലിക്ക് ദിന പരേഡിൽ നിന്നും കർണാടകയുടെ ദൃശ്യം പുറത്ത്
ബെംഗളൂരു: ഡൽഹിയിൽ നടക്കാൻ ഇരിക്കുന്ന റിപ്പബ്ലിക്ക്ദിന പരേഡിൽ കർണാടകയുടെ നിശ്ചല ദൃശ്യത്തിന് അനുമതി ലഭിക്കാത്തത് സംബന്ധിച്ച് വിവാദം. 13 വർഷം തുടർച്ചയായി പരേഡിൽ പങ്കെടുത്തിരുന്ന കർണാടകയ്ക്ക് കഴിഞ്ഞ വർഷം രണ്ടാം സ്ഥാനവും ലഭിച്ചിരുന്നു. ഇത്തവണ സംസ്ഥാനത്തിന്റെ ധന്യ വിഭവങ്ങൾ ഉൾപ്പെടുത്തിയുള്ള നിശ്ചല ദൃശ്യ അപേക്ഷയാണ് കർണാടക സമർപ്പിച്ചത്. കേന്ദ്ര പ്രതിരോധ മന്ത്രാലയമാണ് നിശ്ചല ദൃശ്യത്തിന് അപേക്ഷകൾ പരിശോധിച്ച് അനുമതി നകുന്നത്. ഇത്തവണ 6 സോണുകളിലായി 15 ദൃശ്യങ്ങൾക്ക് മാത്രമാണ് അനുമതി നൽകിയിട്ടുള്ളത്. തെക്കൻ സോണിൽ നിന്നുള്ള അപേക്ഷകളിൽ 3 എണ്ണത്തിന് മാത്രമാണ് അനുമതി നൽകിയതെന്നും…
Read Moreശ്രീരാമസേന ജില്ലാ മേധാവിയ്ക്ക് വെടിയേറ്റു
ബെംഗളൂരു: ശനിയാഴ്ച വൈകുന്നേരം നഗരത്തിലെ ഹിൻഡാൽഗ ഗ്രാമത്തിൽ കർണാടക – മഹാരാഷ്ട്ര അതിർത്തിയായ ബെലഗാവിയിൽ തീവ്ര ഹിന്ദു സംഘടനയായ ശ്രീറാംസേനയുടെ ജില്ലാ പ്രസിഡന്റിന്റെ വാഹനത്തിന് നേരെ വെടിവെപ്പുണ്ടായി. തുടർന്ന് ശ്രീരാം സേന ജില്ലാ പ്രസിഡന്റ് രവികുമാർ കോകിത്കറിന് ഗുരുതരമായി പരിക്കേറ്റു. കോകിത്കർ തന്റെ ഡ്രൈവർ മനോജ് ദേശൂർക്കറിനൊപ്പം ഹിൻഡാൽഗയിലേക്ക് പോവുകവെയായിരുന്നു സംഭവം. മറാഠി സ്‌കൂളിന് സമീപം എത്തിയപ്പോൾ സ്പീഡ് ബ്രേക്കറിന് സമീപം കാർ സ്ലോ ചെയ്തു. ബൈക്കിൽ പിന്നാലെയെത്തിയ മൂന്ന് പേർ അടുത്ത് വരികയും നടുവിൽ ഇരുന്നയാൾ വെടിയുതിർത്ത ശേഷം ഓടിപ്പോകുകയും ചെയ്തു. വെടിയുണ്ട…
Read Moreനഗരത്തിലെ റോഡിലൂടെ ബൈക്കിൽ അഭ്യാസ പ്രകടനം നടത്തുന്നവർക്കുള്ള പണിയുമായി പോലീസ്
ബെംഗളൂരു: നഗരത്തിലെ തിരക്കേറിയ റോഡുകളിൽ ഉൾപ്പെടെ ബൈക്കിലും സ്കൂട്ടറിലും വീലിങ് പോലുള്ള അഭ്യാസ പ്രകടനം നടത്തുന്നവരെ പിടികൂടാൻ പ്രത്യേക ടാസ്ക് ഫോഴ്സുമായി ട്രാഫിക് പൊലീസ് രംഗത്ത്. ഇത്തരം സംഘങ്ങൾ പൊലീസിന് ഏറെ തലവേദന സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് നടപടി. വീലിങ് നടത്തുന്ന വാഹനങ്ങൾ പിടിച്ചെടുക്കുകയും ലൈസൻസില്ലാത്തവരുടെ മാതാപിതാക്കളെ പ്രതി ചേർത്ത് കേസെടുക്കുകയും ചെയ്യുന്നത് കർശനമാക്കിയതായി ട്രാഫിക് ജോയിന്റ് കമ്മിഷണർ എൻ.എൻ അനുചേത് പറഞ്ഞു. വീലിങ് നടത്തുന്നവർക്ക് പുറമെ റോഡിലൂടെ പോകുന്നവരുടെ ജീവനും ബിഷനായി ആൺ ഇവർ ഉണ്ടാക്കുന്നത്. കൂടാതെ അപകടങ്ങൾക്ക് പുറമേ പൊലീസുകാരെ ആക്രമിക്കുന്ന സംഭവങ്ങളും…
Read Moreചിത്ര സന്തേ ഇന്ന്….
ബെംഗളൂരു: നഗരത്തിലെ പ്രശസ്തമായ കലാ മാമാങ്കമായ ചിത്ര സന്തേ(ചിത്രചന്ത) ഇന്ന് നടക്കും. കർണാടക ചിത്രകലാ പരിഷതിൻ്റെ നേതൃത്വത്തിൽ നടക്കുന്ന ആഘോഷം പരിഷതിൻ്റെ സമീപത്ത് ഉള്ള കുമാര കൃപ റോഡിൽ വച്ച് നടക്കും. 2 കിലോമീറ്ററോളം വരുന്ന ദൂരത്ത് 1500 സ്റ്റാളുകൾ അനുവദിക്കും ,ചിത്ര ശിൽപകാരൻമാർക്ക് നേരിട്ട് അവരുടെ ഉൽപന്നങ്ങൾ വിൽപന നടത്താൻ കഴിയും. ഈ വർഷം ചിത്ര ശിൽപ വിൽപനക്കായി ഓൺലൈൻ സൗകര്യവും ഏർപ്പെടുത്തുമെന്ന് ചിത്രകലാ പരിഷത്ത് ചെയർമാൻ ബി.എൽ.ശങ്കർ പറഞ്ഞു.
Read Moreവായ്പ മുടങ്ങുന്നവരുടെ ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു, മലയാളി സംഘം പിടിയിൽ
ചെന്നൈ: ഓൺലൈൻ വായ്പകളുടെ തിരിച്ചടവ് മുടക്കിയവരുടെ ഫോട്ടോകൾ മോർഫിംഗ് നടത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച കേസിൽ മലയാളി സംഘം തമിഴ്നാട്ടിൽ പിടിയിൽ. തിരുപ്പൂരിൽ കോൾ സെന്റർ സ്ഥാപിച്ചു വായ്പ മുടക്കിയവരെ ഭീഷണിപ്പെടുത്തുകയും ഫോട്ടോകൾ മോർഫ് ചെയ്തു പ്രചരിപ്പിക്കുകയും ചെയ്തിരുന്ന കോഴിക്കോട് സ്വദേശികളാണ് പോലീസിന്റെ പിടിയിലായത്. അതേസമയം, ഇവരുടെ വിദേശ ബന്ധങ്ങളെ കുറിച്ചു തമിഴ്നാട് പോലീസ് അന്വേഷണം തുടങ്ങി. നാലു വിദേശ വായ്പ ആപ്പുകളുടെ കോൾ സെന്റർ തുറന്നാണു സംഘം ഭീഷണിയും നഗ്നചിത്രനിർമാണവും നടത്തിയത്. പെരുമാനല്ലൂർ സ്വദേശിയായ യുവതി സംഘത്തിന്റെ ഭീഷണിയെ തുടർന്ന് എസ്.പിക്ക് പരാതി നൽകുകയായിരുന്നു.…
Read Moreവീണ്ടും ഭക്ഷ്യവിഷബാധ, പെൺകുട്ടി മരിച്ചു
കാസർകോട് : സംസ്ഥാനത്ത് ഭക്ഷ്യവിഷബാധയേറ്റ് വീണ്ടും മരണം. കാസർഗോഡ് തലക്ലായി സ്വദേശി അഞ്ജുശ്രീ പാർവതി(19) ആണ് മരിച്ചത്. ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഈ മാസം ഒന്നാം തീയതിയാണ് ഹോട്ടലിൽ നിന്ന് വാങ്ങിയ കുഴിമന്തി കഴിച്ചതിനെ തുടർന്ന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. ഇതിനു പിന്നാലെ കാസർഗോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു കുറച്ചു ദിവസങ്ങളായി കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണെന്ന് വിവരം.
Read More