ബെംഗളൂരു: മംഗളൂരുവിൽ പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയ യുവചിത്രകാരന്റെ മൃതദേഹം കണ്ടെത്തി. മൂടുഷെഡ്ഡേയിലെ ശിവനഗര സ്വദേശി അരുൺ കുമാറിന്റെ മൃതദേഹം വെള്ളിയാഴ്ച വൈകിട്ട് കണ്ടെത്തി. ഒക്ടോബർ 27ന് വൈകിട്ടാണ് അരുൺകുമാർ മംഗളൂരു ഗുർപൂർ പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയത്. അരുൺകുമാറിനെ കണ്ടെത്താൻ പോലീസും അഗ്‌നിരക്ഷാസേനയും തിരച്ചിൽ നടത്തിവരികയായിരുന്നു. അരുൺകുമാർ പ്രദേശത്തെ അറിയപ്പെടുന്ന ചിത്രകാരനാണ്. 2017ൽ വിവാഹിതനായ ഇദ്ദേഹത്തിന് ഒരു മകനുണ്ട്. അരുൺകുമാർ പിന്നീട് വിവാഹമോചനം നേടി. ഏതാനും വർഷം മുമ്പ് വിഷാദ രോഗത്തെ തുടർന്ന് അരുൺ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഒക്ടോബർ 27ന്…
Read MoreDay: 29 October 2022
വൈറൽ യുവാവും കാറും പോലീസ് പിടിയിൽ
ബെംഗളൂരു: ഓടുന്ന കാറിൽ പടക്കം പൊട്ടിച്ച് സോഷ്യൽ മീഡിയയിൽ വൈറലായ യുവാവ് പോലീസ് പിടിയിൽ. കഴിഞ്ഞ ദിവസമാണ് ഉഡുപ്പി ജില്ലയിലെ മണിപ്പാലിലെ പ്രധാന റോഡുകളിലൂടെ വിശാൽ കോലി എന്ന യുവാവ് പടക്കം പൊട്ടിച്ച് കാറിൽ സഞ്ചരിച്ചത്. ആശുപത്രികൾക്കും കോളേജുകൾക്കും പെട്രോൾ പമ്പുകൾക്കും സമീപമാണ് ഇയാൾ അപകടകരമായ രീതിയിൽ കാറിൽ പടക്കം പൊട്ടിച്ചത്. വിശാലിൻറെ വീഡിയോ ഒരാൾ ചിത്രീകരിക്കുകയും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്‌തിരുന്നു. ഇയാളുടെ കാറിന് മുകളിൽ ഘടിപ്പിച്ച പെട്ടിയിൽ പടക്കങ്ങൾ ആകാശത്തേക്ക് ഉയർന്ന് പൊട്ടുന്നത് വീഡിയോയിൽ കാണാം. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ…
Read Moreഭഗവദ്ഗീത വചനങ്ങൾ ദുരുപയോഗം ചെയ്തുള്ള മതപരിവർത്തനം, പരാതിയുമായി ബജ്റംഗദൾ
ബെംഗളൂരു: മതപരിവര്‍ത്തന ലക്ഷ്യമിട്ട് ഭഗവദ്ഗീതയിലെ വചനങ്ങള്‍ ദുരുപയോഗം ചെയ്യുന്നതായി പരാതി. ഭഗവദ്ഗീതയിലെ വചനങ്ങള്‍ ഉള്‍പ്പെട്ട പുസ്തകങ്ങള്‍ വിതരണം ചെയ്തതിന് ക്രിസ്ത്യന്‍ മിഷനിറിക്കെതിരെ ബജ്‌റംഗ്ദള്‍ കര്‍ണാടക പരാതി നല്‍കി. ഹിന്ദുക്കളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുക എന്ന ലക്ഷ്യത്തോടെ മിഷനറിമാര്‍ തുംകൂരില്‍ വ്യാപകമായി പ്രചരണം നടത്തിയതായി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ തുംകൂരിലെത്തി മതപരിവര്‍ത്തനം നടത്തിയിട്ടുണ്ടെന്ന് സംഘടന ആരോപിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭഗവദ്ഗീതയോട് സാമ്യമുള്ള പുസ്തകങ്ങൾ വിതരണം ചെയ്യുന്നതും വില്‍ക്കുന്നുമുണ്ടെന്നു ബജ്‌റംഗ്ദള്‍ വ്യക്തമാക്കി. പുസ്തകത്തില്‍ ഹിന്ദു ദൈവങ്ങളെയും ദേവതകളെയും അപമാനിക്കുകയാണ് ചെയ്യുന്നത്. ബ്രഹ്മാവിനും…
Read Moreതനിമ ബെംഗളൂരു ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു
ബെംഗളൂരു: ശിശുദിനവുമായി ബന്ധപ്പെട്ട് തനിമ കലാസാഹിത്യ വേദി ബെംഗളൂരു ചാപ്റ്റർ 5 മുതൽ 14 വയസ്സ് വരെയുള്ള കുട്ടികൾക്കായി ചിത്ര രചന മത്സരം സംഘടിപ്പിക്കുന്നു. 5 വയസ്സ് മുതൽ 8 വയസ്സ് , എട്ടുമുതൽ 11 വയസ്സ്,11 മുതൽ 14 വയസ്സ്, ഇങ്ങനെ മൂന്നു വിഭാഗങ്ങളായി തിരിച്ചു കൊണ്ടാണ് മത്സരം നടത്തുന്നത്. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾ / വിദ്യാർത്ഥികൾ നവംബർ 13 ന് മുമ്പായി അവരുടെ രചനകളുടെ സ്കാൻ കോപ്പി തനിമയുടെ മെയിൽ ഐഡിയിൽ മെയിൽ ചെയ്യുക. സൃഷ്ടികൾ സ്കാൻ ചെയ്ത് പേരും…
Read Moreമുഖ്യമന്ത്രി മാധ്യമ പ്രവർത്തകർക്ക് കൈക്കൂലി നൽകിയതായി ആരോപണം
ബെംഗളൂരു: കർണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മെ മാധ്യമ പ്രവർത്തകരെ കൈക്കൂലി കൊടുത്ത് സ്വാധീനിക്കാൻ ശ്രമിച്ചതായി ആരോപണം. ദീപാവലി മധുരത്തോടൊപ്പം ഒരു ലക്ഷം രൂപ അടങ്ങിയ പെട്ടിയാണ് നൽകിയതെന്നാണ് ആരോപണം. മുഖ്യമന്ത്രിയുടെ ഓഫീസിലെ സുരക്ഷാജീവനക്കാരനാണ് പെട്ടി മാധ്യമ പ്രവർത്തകന്റെ ഓഫീസിൽ എത്തിച്ചത്. ഒരു മുതിർന്ന മാധ്യമ പ്രവർത്തകന്റെ ഓഫീസിൽ പണമടങ്ങിയ പെട്ടി കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു എത്തിച്ചത്. പെട്ടി തുറന്നപ്പോൾ മധുരത്തോടൊപ്പം പണമടങ്ങിയ കവർ ഉണ്ടായിരുന്നു. പക്ഷേ ഞാൻ തുറന്ന് നോക്കിയില്ല. അത് തിരികെ അയച്ചുവെന്നും മാധ്യമ പ്രവർത്തകൻ വ്യക്തമാക്കി.
Read Moreപടക്കത്തിൽ നിന്നും തീ പിടിച്ച് 3 കാർഗോ ബോട്ടുകൾ നശിച്ചു
ബെംഗളൂരു: കസബ ബങ്കരയില്‍ മൂന്ന് കാര്‍ഗോ ബോടുകള്‍ കത്തി നശിച്ചു. അറ്റകുറ്റ പണികള്‍ക്കായി നിറുത്തിയിട്ട ബോട്ടുകള്‍ ആണ് കത്തി നശിച്ചത്. പരിസരത്ത് പൊട്ടിത്തെറിച്ച പടക്കത്തില്‍ നിന്ന് തീ വീണ് ആദ്യം ഒരു ബോട്ടും തുടര്‍ന്ന് മറ്റ് ബോട്ടുകളിലും തീ പടരുകയായിരുന്നു എന്ന് ദൃക്സാക്ഷികള്‍ പോലീസിനോട് പറഞ്ഞു. നാട്ടുകാരും പോലീസും ചേര്‍ന്ന് തീ നിയന്ത്രണ വിധേയമാക്കി.
Read Moreഗന്ധദ ഗുഡിയ്ക്കായി പൂജ നടത്തി പുനീതിന്റെ ഭാര്യ
ബെംഗളൂരു: അന്തരിച്ച കന്നഡ സൂപ്പർതാരം പുനീത് രാജ്കുമാറിന്റെ അവസാന സിനിമ ‘ഗന്ധദ ഗുഡി’യുടെ വിജയത്തിനായി ക്ഷേത്രങ്ങളിലെത്തി പ്രത്യേക പൂജനടത്തി ഭാര്യ അശ്വിനി. ഇന്നലെ മൈസൂരുവിലെ ചാമുണ്ഡേശ്വരിക്ഷേത്രം, ശ്രീരംഗപട്ടണയിലെ നിമിഷാംബ ക്ഷേത്രം എന്നിവിടങ്ങളിലാണ് അശ്വിനി ദർശനം നടത്തിയത്. സിനിമയുടെ സംവിധായകൻ അമോഗവർഷയും ഒപ്പമുണ്ടായിരുന്നു. ‘ഗന്ധദ ഗുഡി’യിൽ അഭിനയിക്കാൻ തീരുമാനിച്ച ദിവസം പുനീത് നിമിഷാംബ ക്ഷേത്രത്തിലെത്തി ചിത്രത്തിന്റെ വിജയത്തിനായി പ്രാർഥിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് അശ്വിനിയും ക്ഷേത്രത്തിൽ എത്തി പൂജകൾ നടത്തിയത്.
Read Moreലിംഗായത്ത് മഠാധിപതിയുടെ മരണം; 4 പേർ അറസ്റ്റിൽ
ബെംഗളൂരു : കര്‍ണാടക രാമനഗരയിലെ ലിംഗായത്ത് മഠമായ മാഗഡി കഞ്ചുഗല്‍ബംഡേ മഠത്തിന്റെ മഠാധിപതി ബസവലിംഗ സ്വാമി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നാലുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇതില്‍ ഒരാള്‍ ബസവലിംഗ സ്വാമിയുടെ ഡ്രൈവറാണ്. ഇവരെ ചോദ്യം ചെയ്തുവരുന്നതായി പോലീസ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.
Read Moreമൈസൂരു – ബെംഗളൂരു- ചെന്നൈ റൂട്ടിൽ വന്ദേ ഭാരത് എക്സ്പ്രസ്സ് പ്രധാന മന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും
ബെംഗളൂരു: മൈസൂരു – ബെംഗളൂരു- ചെന്നൈ റൂട്ടിൽ വന്ദേ ഭാരത് എക്സ്പ്രസ് നവംബർ 11ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും. ഇതിനുപുറമെ, ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബെംഗളൂരു നഗരപിതാവ് നാഡപ്രഭു കെമ്പഗൗഡയുടെ 108 അടിയുള്ള പ്രതിമ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യും. രാജ്യത്തെ അഞ്ചാമത്തെയും ദക്ഷിണേന്ത്യയിലെ ആദ്യത്തെയും വന്ദേ ഭാരത് എക്സ്പ്രസാണ് മൈസൂർ-ബെംഗളൂരു- ചെന്നൈ റൂട്ടിൽ സർവിസ് നടത്തുക. പ്രധാനമന്ത്രിയുടെ സന്ദർശനത്തിനു മുന്നോടിയായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. പോലീസ്, താൽക്കാലിക, സിവിൽ എവിയേഷൻ തുടങ്ങി വിവിധ മേഖലകളിലെ…
Read Moreഅറബിക് സ്കൂളുകളെക്കുറിച്ച് റിപ്പോർട്ട് തേടി കർണാടക സർക്കാർ
ബെംഗളൂരു: അറബിക് സ്കൂളുകളെക്കുറിച്ചുള്ള റിപ്പോർട്ട് തേടി കർണാടക സർക്കാർ. കർണാടകത്തിലെ അറബിക് സ്കൂളുകളിൽ നിന്നുള്ള സയൻസ് വിഷയങ്ങൾ ഒഴിവാക്കിയതിനെക്കുറിച്ച് വിദ്യാഭ്യാസ കമ്മീഷണറോട് സംസ്ഥാന സർക്കാർ റിപ്പോർട്ട് തേടി. ഇംഗ്ലീഷും കണക്കും സയൻസും കന്നഡയും ഒഴിവാക്കിയുള്ള പാഠ്യപദ്ധതിയിൽ വിദഗ്ധർ ആശങ്ക രേഖപ്പെടുത്തിയാതായി വിദ്യാഭ്യാസമന്ത്രി ബി.സി. നാഗേഷ് അറിയിച്ചു. അതേസമയം ചില സ്കൂളുകൾ വിദ്യാഭ്യാസവകുപ്പിൻറെ ചട്ടങ്ങളും നിയമങ്ങളും പാലിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എയ്‌ഡഡ്, അൺഎയ്‌ഡഡ് മേഖലകളിൽ ഇരുനൂറിൽത്താഴെ സ്‌കൂളുകളാണ് പ്രവർത്തിക്കുന്നത്. റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടികൾ സ്വീകരിക്കും. പ്രതിവർഷം 27,000 കുട്ടികൾ അറബിക് സ്കൂളുകളിൽ ചേരുന്നുണ്ടെങ്കിലും രണ്ടായിരത്തോളം പേർമാത്രമേ…
Read More