ബെംഗളൂരു: നമ്മ മെട്രോ നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി പിഴുതുമാറ്റി നാട്ടുപിടിപ്പിക്കാൻ വെച്ചിട്ടുള്ള മരങ്ങളിൽ ഭൂരിഭാഗവും ഉണങ്ങി നശിക്കുന്നു. പിഴുതുമാറ്റുന്ന മരങ്ങൾ സംരക്ഷിക്കുന്നതിനായി അധികൃതർ തയ്യാറാകാത്തതാണ് ഇതിനു കാരണമെന്നാണ് വ്യാപകമായ പരാതി. മെട്രോ നിർമാണത്തിന്റെ ഭാഗമായി 205 മരങ്ങളാണ് പിഴുതുമാറ്റി നാട്ടുപിടിപ്പിച്ചത് ഇതിൽ 172 പൂർണമായും 16 എണ്ണം ഭാഗികമായും നശിച്ചു.
17 മരങ്ങൾ മാത്രമാണ് പൂർണ ആരോഗ്യമായി നിലനിക്കുന്നത്. മെട്രോ നിർമാണത്തിന്റെ ആദ്യ രണ്ട് ഘട്ടങ്ങളിൽ പിഴുത് മാറ്റിയ മരങ്ങൾ നഗരത്തിന്റെ 8 ഭാഗങ്ങളിലാണ് നട്ടുപിടിപ്പിച്ചത്. 2 സ്വകാര്യ ഏജൻസികൾക്കാണ് ഇതിന്റെ ചുമതല നൽകിയിരുന്നത്. പരിചരണത്തിന് ഉൾപ്പെടെ 55 ലക്ഷത്തോളം രൂപ നൽകിയിരുന്നു. ഹെബ്ബാളിലെ കാർഷിക സർവകലാശാലയിലെ വിദഗ്ധരുടെ മാർഗനിർദേശം അനുസരിച്ചായിരുന്നു നടപടികൾ.
എന്നാൽ ഇങ്ങനെ മാറ്റിനട്ട മരങ്ങൾക്കു പരിചരണം ഏറെ അത്യന്താപേക്ഷിതമായ ആദ്യത്തെ 6 മാസം ഇതു ലഭിച്ചില്ലെന്നു വ്യാപക പരാതിയുണ്ട്. മരങ്ങൾ പിഴുതുമാറ്റി നട്ടുപിടിപ്പിക്കുന്നത് അശാസ്ത്രീയമായ നടപടിയാണെന്നു മറ്റൊരു പക്ഷം ചൂണ്ടിക്കാട്ടുന്നു. മരങ്ങൾ പുതിയ സാഹചര്യവുമായി ഇണങ്ങി അതിജീവിക്കാനുള്ള സാധ്യത കുറവാണ്. കോൺക്രീറ്റ് മേഖലയിൽ വളരുന്ന മരങ്ങളാണു മാറ്റി നട്ടതിൽ ഭൂരിഭാഗവും. ഇത്തരം മരങ്ങൾക്ക് മാറ്റി നടുന്ന പ്രക്രിയയുടെ സമ്മർദം അതിജീവിക്കാൻ സാധിക്കില്ലെന്നും ഇവർ പറയുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.